TopTop
Begin typing your search above and press return to search.

നന്നായി ശ്വസിക്കാൻ അറിഞ്ഞിരിക്കേണ്ട ഏഴു കാര്യങ്ങൾ

നന്നായി ശ്വസിക്കാൻ അറിഞ്ഞിരിക്കേണ്ട ഏഴു കാര്യങ്ങൾ

ഒന്ന് ശ്രദ്ധിച്ച് ശ്വാസം വലിച്ചാൽ തന്നെ മാനസികപിരിമുറുക്കങ്ങൾക്ക് ഒരു അയവ് വരുമെന്നാണ് വിദഗ്ദർ പറയുന്നത്. ശ്വാസം ഒന്ന് നേരെ വീണാൽ മതി, ഒരുവിധപ്പെട്ട ക്ഷീണവും മടിയുമൊക്കെ മാറിക്കിട്ടും. നന്നായി ശ്വസിക്കാൻ അറിഞ്ഞിരിക്കേണ്ട ഏഴു കാര്യങ്ങൾ.

ആദ്യം നിങ്ങളുടെ ശ്വാസത്തെ അറിയുക

ജനിച്ച നേരം മുതൽ നമ്മൾ ശ്വസിച്ചുകൊണ്ടേ ഇരിക്കുകയാണ്. എന്നാൽ എപ്പോഴെങ്കിലും സ്വന്തം ശ്വസനപ്രക്രിയ ശ്രദ്ധിച്ചിട്ടുണ്ടോ? പിരിമുറുക്കമുള്ള നേരങ്ങളിലെങ്കിലും സ്വന്തം ശ്വാസത്തെ ശ്രദ്ധിച്ചുനോക്കൂ. എന്തെങ്കിലും തരത്തിലുള്ള ശ്വാസതടസം ഉണ്ടാകുന്നുണ്ടോ? എത്രപ്രാവിശ്യമാണ് നിങ്ങൾ നിശ്വസിക്കുന്നത്? എത്ര വേഗതയിൽ എന്നതൊക്കെ വെറുതെ മനസിലാക്കി നമ്മുടെ ശ്വസനത്തിന്റെ പ്രശനങ്ങളെക്കുറിച്ച് സ്വയം ബോധ്യപ്പെടുകയെന്നതാണ് ആദ്യം ചെയ്യാനുള്ളത്.

ഇരിക്കുന്ന രീതി ശരിയാക്കുക

നടുവ് അധികം വളയ്ക്കാതെ നിവർന്നിരുന്നാൽ മാത്രമേ ശ്വസനപ്രക്രിയ ഏറ്റവും ഫലപ്രദമായി നടക്കൂ. നെഞ്ചെല്ലുകൾ പേശികളുംശരിയായ സ്ഥാനത്താണെങ്കിലേ ശ്വസനം കാര്യക്ഷമമാകൂ. നിങ്ങൾഏതു വിധത്തിലാണ് ഇരിക്കുന്നത് എന്നത് ശ്വാസം വലിക്കുന്നതിന്റെയും പുറത്തേക്ക് വിടുന്നതിന്റെയും തോതിനെ സ്വാധീനിക്കുന്ന നിർണ്ണയ ഘടകമാണ്. എന്നത് ശ്വാസം വലിച്ചെടുക്കാനും പുറത്തുവിടാനും നിർണ്ണായകമാണ്. താടി അല്പം ഉയർത്തി വളരെ ശാന്തമായി വേണം ശ്വസിക്കാൻ.

ദീർഘശ്വാസങ്ങൾ എപ്പോഴും വേണ്ട

ആവിശ്യത്തിന് ഊർജവും ശ്വാസവും ലഭിക്കാത്ത ഘട്ടങ്ങളിലാണ് നാം പലപ്പോഴും നെടുവീർപ്പുകളിടുകയും, കോട്ടുവായകളിടുകയും, ദീർഘമായി ശ്വസിക്കുകയുമൊക്കെ ചെയ്യുന്നത്. എന്നാൽ ഇത് എപ്പോഴും ചെയ്യുന്നതോടെ അത് നമ്മുടെ ശ്വസനശീലം തന്നെയായി പയ്യെ മാറുകയും ആവിശ്യമുള്ളതിലധികം ശ്വാസം ഉള്ളിൽ ചെല്ലുകയും ചെയ്യുന്നു.ഇത് ഒഴിവാക്കേണ്ടതുണ്ട്.

ടെൻഷൻ വരുമ്പോൾ ഒരു നീണ്ട ശ്വാസമെടുക്കാറുണ്ടോ സൂക്ഷിക്കുക

ടെൻഷനോ പിരിമുറുക്കമോ വരുമ്പോൾ കുറച്ച് നേരം മാറിനിന്ന് ഒരു നീണ്ട ശ്വാസമെടുക്കാൻ പലരും ഉപദേശിക്കാറുണ്ട്. എന്നാൽ ഇത് ഗുണത്തേക്കാളേറെ ദോഷമാകും ചെയ്യുകയെന്നതാണ് ഏറ്റവും പുതിയ കണ്ടെത്തൽ. ശ്വാസം പിടിച്ച് വെച്ച് ദീർഘദീർഘമായി ശ്വസിക്കുമ്പോൾ വളരെ കുറഞ്ഞ ഓക്സിജൻ മാത്രമേ ശ്വാസകോശത്തിലെത്തുന്നുള്ളൂ. ആ സമയത്ത് ഹൃദയമിടുപ്പിന്റെ നിരക്കുകൾ കൂടുതലായിരിക്കും, ഇത് പിരിമുറുക്കം വര്ധിപ്പിക്കുകയേയുള്ളൂ. നിയന്ത്രിതമായി കൂടുതൽ തവണ ശ്വാസമെടുക്കുക്കാനാണ് വിദഗ്ദർ നിർദ്ദേശിക്കുന്നത്.

മൂക്കിലൂടെ തന്നെ ശ്വാസമെടുക്കുക

കഴിവതും വായിലൂടെ ശ്വാസമെടുക്കാതെ മൂക്കിലൂടെ തന്നെ ശ്വസിക്കാൻ ശ്രദ്ധിക്കുക. ശ്വസനവായുവിൽ അടങ്ങിയ പൊടിപടലങ്ങൾ ഒരു വലിയ അളവോളം മൂക്കിലൂടെ ശ്വസിക്കുമ്പോൾ അരിച്ചെടുക്കാനാകുന്നു. വായിലൂടെ ശ്വാസമെടുക്കുമ്പോൾ ശ്വസിക്കുന്ന ശ്വാസത്തിന്റെ അളവ് കൂടുതലാകുന്നു. അമിതമായി ശ്വാസമെടുക്കുന്നത് ഒരു ശീലമായാൽ അത് പിരിമുറുക്കം വർധിപ്പിക്കും. മാത്രമല്ല, പല്ലിന്റെ ആരോഗ്യത്തിനും വായിലൂടെ ശ്വാസമെടുക്കുന്ന ശീലം അത്ര നല്ലതല്ല.

കൂർക്കം വലി വേണ്ടേ വേണ്ട

കൂർക്കം വലി നിങ്ങളോടൊപ്പമുള്ളവരുടെ ഉറക്കത്തെ മാത്രമല്ല നിങ്ങളുടെ ശ്വസനത്തെയും വളരെ ദോഷകരമായി ബാധിക്കാനിടയുണ്ട്. കൂർക്കം വലിക്കുമ്പോൾ ഉറക്കത്തിൽ നാമറിയാതെ അമിതമായ അളവിൽ ശ്വാസം ഉള്ളിലെത്തുന്നു. അമിതമായ അളവിൽ ഇങ്ങനെ വായിലൂടെ ശ്വാസം ശ്വാസകോശത്തിലെത്തുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. മാത്രവുമല്ല കൂർക്കം വലിമൂലം തലവേദന, വായ്നാറ്റം, തൊണ്ടവേദന തുടങ്ങിയവയൊക്കെയുണ്ടായേക്കാം. കിടക്കുന്നതിന് തൊട്ട് മുൻപ് മദ്യപിക്കുന്നതും രാത്രി അമിതമായി ഭക്ഷണം കഴിക്കുന്നതും പൂർണ്ണമായും ഒഴിവാക്കണം.

ചുമ്മാ കൂൾ ആയിട്ടിരിക്കന്നെ...

മനസ്സ് അസ്വസ്ഥമാകുന്നുവെന്ന് മനസിലായാലുടൻ തന്നെ ആ പ്രവർത്തനങ്ങളിൽ നിന്ന് പയ്യെ മാറിനിക്കുക. പകരം നിങ്ങൾക്ക് സന്തോഷവും സ്വസ്ഥതയും തരുന്ന കാര്യമാണ് മാത്രം ചെയ്യുക. ഇടയ്ക്ക് ബ്രെക്ക് എടുത്ത് ഒന്ന് നടക്കാം പാട്ട് കേൾക്കാം, മനസ്സ് ശുദ്ധമായാൽ തന്നെ ശ്വാസോശ്വാസം മെച്ചപ്പെടും.


Next Story

Related Stories