TopTop
Begin typing your search above and press return to search.

സ്‌കിന്‍ ക്യാന്‍സറിനെ നേരിടാം

സ്‌കിന്‍ ക്യാന്‍സറിനെ നേരിടാം

ത്വക്കിലെ ക്യാന്‍സറിന് സൂര്യാതാപം എല്‍ക്കുന്നതും ഒരു കാരണമാണ്. അതിനാല്‍ വേനല്‍കാലത്ത് അതീവ ശ്രദ്ധ പുലര്‍ത്തണം. സംശയം ജനിപ്പിക്കുന്ന പാടുകള്‍ നിരീക്ഷിക്കുന്നത് മുതല്‍ സണ്‍സ്‌ക്രീന്‍ തെരഞ്ഞെടുക്കുന്നത് വരെ പ്രധാനമാണ്. ഗാര്‍ഡിയന്‍ ദിനപത്രത്തില്‍ ആന്‍ റോബിന്‍സണ്‍ (Ann Robinson) എഴുതിയത് വായിക്കൂ-

1. മറുകുകള്‍ തിരിച്ചറിയുക

മെലാനോസൈറ്റ്സ് (melanocytes) അഥവ പിഗ്മന്റ് കോശങ്ങള്‍ അടങ്ങിയ വളരെ സാധാരണമായ മറുകുകള്‍ അപകടകാരികളല്ല. മെനാനോമാസ് (melanomas) എന്ന അസാധാരണമായതും അപകടകാരിയായതുമായ മറുകുകള്‍ ക്യാന്‍സറിന് കാരണമാകുന്നവയാണ്. ഇവയുടെ പെട്ടെന്നുള്ള വളര്‍ച്ച, നിറവ്യത്യാസം, ആകൃതി, പരന്ന രൂപത്തിലുള്ള മറുക് പെട്ടെന്ന് ഉയര്‍ന്ന് വരുക, ചൊറിച്ചില്‍, ഇവയില്‍ രക്തം കാണപ്പെടുക തുടങ്ങിയ സാഹചര്യങ്ങള്‍ ശ്രദ്ധിക്കണം. 25 വയസ് വരെ രൂപപ്പെടുത്തന്നവയെല്ലാം സാധാരണ മറുകകുകള്‍ ആകാനാണ് സാധ്യത. ഗര്‍ഭിണികളാകുന്നതോടെ സ്ത്രീകളില്‍ ഇവ കൂടുതുല്‍ ഇരുണ്ട നിറത്തില്‍ കാണപ്പെടും. 6mm ഡയമീറ്ററിലും കൂടുതലായി അസ്വാഭാവികമായ ഒരു വളര്‍ച്ച മറുകിന് ഉണ്ടാകുന്നതോ അഥവ ഇവ പെട്ടെന്ന് രൂപപ്പെട്ടതോ ആണെങ്കില്‍ ത്വക്ക് രോഗവിദഗ്ധനെ കാണാന്‍ മറക്കരുത്.

2.മാറ്റം ശ്രദ്ധിക്കണം

ശരീരത്തില്‍ കുറെയേറെ മറുകുകള്‍ ഉണ്ടെങ്കില്‍ ഇവ നിരീക്ഷിക്കാന്‍ പ്രയാസമാകും. മോള്‍ മാപ്പിംഗ് (mole mapping) ഉള്‍പ്പെടെ കംപ്യൂട്ടറിന്റെ സഹായത്തോടെയുള്ള സാങ്കേതിക വിദ്യയിലൂടെ ഇവയുടെ മാറ്റം അളക്കാനാകും. ABCDE എന്ന കണക്കില്‍ സ്വയം നിരീക്ഷിക്കാമെങ്കില്‍ അതാണ് ഏറ്റവും മികച്ചത് (ABCDE എന്നാല്‍ asymmetry, border irregularity, colour change, diameter increase and enlargement).

3.കണ്ണും കാതും നിരീക്ഷിക്കുക

സൂര്യപ്രകാശത്തിനോട് എപ്പോഴും ചേര്‍ന്ന് നില്‍ക്കുന്ന ത്വക്കിലെ ഭാഗങ്ങളോരോന്നും നിരിക്ഷിക്കേണ്ടതുണ്ട്. കണ്ണിന് ചുറ്റുമുള്ള ഭാഗം, ചെവിയുടെ അഗ്രഭാഗം എന്നിവ ഉദാഹരണം. ബാസല്‍ സെല്‍(basal cell) ക്യാന്‍സര്‍-സാധാരണമായി കാണുന്ന ഈ ക്യാന്‍സര്‍ കണ്ണിന്റെയും ചെവിയുടെയും പരിസര ഭാഗങ്ങളിലാണ് കാണപ്പെടുന്നത്. സ്‌ക്വാമോസ്(squamous) സെല്‍ ക്യാന്‍സര്‍-ചുണ്ടിലും ചെവിയുടെ അഗ്രത്തിലും രൂപപ്പെടുന്നു. ശരീരത്തില്‍ എവിടെയും മെലാനോമാസുകള്‍ പ്രത്യേക്ഷപ്പെടാമെന്നതാണ് വസ്തുത.

4. റിസ്‌ക് തിരിച്ചറിയണം

സ്‌കിന്‍ ക്യാന്‍സര്‍ ഇന്ന് സ്വാഭാവികമാണ്. പ്രായം കൂടുന്തോറും രോഗം പിടിപെടാനുള്ള സാധ്യതയും വര്‍ധിക്കുന്നു. വെളുത്ത നിറത്തിലുള്ള ചര്‍മ്മം, ഇടതൂര്‍ന്ന മുടി, നീല നിറമുള്ള കണ്ണ്, ശരീരത്തില്‍ 20 മറുകുകളിലും കൂടുതല്‍ കാണപ്പെടുക, സൂര്യാതപം നിരവധി തവണ ഏറ്റിട്ടുള്ള ശരീരം, മെലാനോമാസ് പിടിപെട്ട കുടുംബപാരമ്പര്യം എന്നീ ഘടകങ്ങള്‍ ശ്രദ്ധിക്കേണ്ടാണ്.

5.UV-ബോധവത്കരണം

അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ അമിതമായി ശരീരത്തില്‍ ഏല്‍ക്കുന്നത് ദോഷകരമാണെന്ന് എല്ലാവര്‍ക്കുമറിയാം. മേഘാവൃതമായ അന്തരീക്ഷത്തില്‍ പോലും യു.വി വികിരണങ്ങള്‍ ഏല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. UVAയും UVBയും ചര്‍മ്മകോശങ്ങളില്‍ കേടുപാടുകള്‍ വരുത്തുന്നവയും സ്‌കിന്‍ ക്യാന്‍സര്‍ പിടിപെടാന്‍ കാരണമാകുന്നവയുമാണ്.

6. മുന്‍കരുതലുകള്‍

കുട്ടിക്കാലത്ത് സൂര്യാതപം ഏല്‍ക്കുന്നത് വളരെ അപകടകരമാണ്. ഈ കുട്ടികള്‍ വളകുമ്പോള്‍ സ്‌കിന്‍ ക്യാന്‍സര്‍ സാധ്യതയും വര്‍ധിക്കും. അതില്‍ ചെറുപ്രായത്തില്‍ തന്നെ മുന്‍കരുതല്‍ എടുക്കണം. യു.വി വികിരണങ്ങളുടെ തേത് അനുസരിച്ചാണ് എടുക്കേണ്ട മുന്‍കരുതല്‍. uv index 1-2 ആണെങ്കില്‍ പ്രത്യേകിച്ച് മുന്‍കരുതലുകളുടെ ആവശ്യമില്ല. നിങ്ങളുടെ അന്തരീക്ഷത്തില്‍ ഇത് 3-7 ആണെങ്കില്‍ വസ്ത്രമില്ലാതെ (പുരുഷന്മാര്‍ ഷര്‍ട്ട് എപ്പോഴും ഉപയോഗിക്കുക) പുറത്തിറങ്ങരുത്. തൊപ്പിയും സണ്‍സ്‌ക്രീനും സണ്‍ഗ്ലാസും ധരിക്കാതെ വീടിന് പുറത്ത്് പോകരുത്. uv 8-11 എന്ന ഉയര്‍ന്ന തോതില്‍ പുറത്തിറങ്ങാന്‍ പാടില്ല. വീടിന് പോലും ഷെയ്ഡ് വേണ്ട കാലാവസ്ഥയാണിത്. കടുത്ത ചൂടുള്ള ദിവസങ്ങളില്‍ uv തോത് ഈ നിലയിലെത്താറുണ്ട്.

7. സണ്‍സ്‌ക്രീന്‍ എങ്ങനെ തെരഞ്ഞെടുക്കാം?

Sunscreen protection factor അഥവ SPFന്റെ തോത് അനുസരിച്ചാണ് ഇവ തെരഞ്ഞെടുക്കേണ്ടത്. uv index 3ല്‍ കൂടുതലാണെങ്കില്‍ spf 30 പ്ലസ് സണ്‍സ്‌ക്രീന്‍ തെരഞ്ഞെടുക്കണം. മുതിര്‍ന്നവര്‍ സണ്‍സ്‌ക്രീന്‍ ശരീരത്തില്‍ പുരട്ടുമ്പോള്‍ രണ്ട് ടേബിള്‍ സ്പൂണ്‍ എന്നതാണ് കണക്ക്. ശരീരമാസകലം പുരട്ടാനും ശ്രദ്ധിക്കണം. സണ്‍സ്‌ക്രീന്‍ ഉപയോഗിച്ച് 15 മിനിട്ട് സാവകാശത്തില്‍ മാത്രമെ പുറത്തേക്കിറങ്ങാന്‍ പാടുള്ളൂ. രണ്ട് മണിക്കൂര്‍ ഇടവിട്ട് ഉപയോഗിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പക്ഷെ സ്വിമ്മിങ്ങ് ചെയ്യുന്നവര്‍ അല്ലെങ്കില്‍ ശരീരം പെട്ടെന്ന് വിയര്‍ക്കുന്നവര്‍ അതിനനുസരിച്ച് ഇവ പുരട്ടാനും മറക്കരുത്. ചുണ്ടുകളുടെ സംരക്ഷണത്തിന് spf 15 plus അടങ്ങിയ ലിപ്ബാം വിപണിയിലുണ്ട്.


Next Story

Related Stories