UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

മാനസികരോഗങ്ങളുടെ ഗണത്തില്‍ അമിത ലൈംഗിക ആസക്തിയെയും ഉള്‍പ്പെടുത്തി

നടന്മാരായ മിഖായേല്‍ ഡഗ്ലസ്, ഡേവിഡ് ഡച്ചോവ്‌നി, നടി ലിന്‍ഡ്സെയ് ലോഹന്‍ എന്നിവര്‍ അമിതമായി ലൈംഗിക ആസക്തിയ്ക്ക് ചികിത്സ തേടിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.

മാനസികാരോഗ്യ സംബന്ധമായ അസുഖങ്ങളുടെ പട്ടികയില്‍ ലോകാരോഗ്യസംഘടന(WHO) അമിത ലൈംഗിക ആസക്തിയെയും ഉള്‍പ്പെടുത്തി. ആറുമാസമായോ അതിലധികമായോ ഈ പ്രശ്‌നം നേരിടുന്നുണ്ടെങ്കില്‍ അഥവ നിങ്ങള്‍ക്ക് അസ്വസ്ഥതകള്‍ തോന്നുന്നുണ്ടെങ്കില്‍, ഇത് രോഗമെന്ന ഘട്ടത്തിലെത്തി എന്ന് തിരിച്ചറിയണമെന്നാണ് സംഘടനയുടെ നിര്‍ദ്ദേശം.

ലൈംഗിക ആസക്തി ഒരു മാനസിക പ്രശ്‌നമോ?

വീഡിയോ ഗെയിമുകളോടുള്ള അമിത താല്പര്യം മാനസിക പ്രശ്‌നങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് കുറച്ചുദിവസങ്ങള്‍ മുന്‍പാണ്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു അത്. ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ Dr. ശേഖര്‍ സക്സേന (Sekhar Saksena)യായിരുന്നു നിരവധി മാതാപിതാക്കളെ ആശങ്കയിലാഴ്ത്തിയ ഈ വാര്‍ത്ത പുറത്തുവിട്ടത്.

Compulsive Sexual Behavior Disorder എന്നാണ് ലൈംഗിക ആസക്തിക്കുള്ള ശാസ്ത്രീയ നാമം. ആരോഗ്യത്തെ പോലും അവഗണിച്ച് ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള അനിയന്ത്രിതമായ ആഗ്രഹമാണിത്. ആഗ്രഹപൂര്‍ത്തീകരണത്തിന് ശേഷവും സന്തോഷം കണ്ടെത്താന്‍ സാധിക്കാത്തതാണ് അടിസ്ഥാന പ്രശ്‌നം.

യുകെയില്‍ ആകെ ജനസംഖ്യയുടെ 2%-5% പേര്‍ ഈ പ്രതിസന്ധി അനുഭവിക്കുന്നവരാണെന്ന് ഡോ.വലേറി വൂണ്(Valarie Voon) അഭിപ്രായപ്പെടുന്നു. അമേരിക്കയില്‍ 3%-6%ആണ് കണക്ക്.

പുറത്തുപറയാനുള്ള മടി കാണിക്കുന്നതാണ് ഈ സ്വഭാവമുള്ളവരെ കൂടുതലായി ബാധിക്കുന്ന പ്രശ്‌നമെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. ലോകാരോഗ്യസംഘടനയുടെ ഈ നീക്കം മികച്ച അവബോധമുണ്ടാക്കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.

വിഷാദം, ഉത്കണ്ഠ എന്നീ മാനസിക അസ്വാസ്ഥ്യങ്ങള്‍ക്കൊപ്പം ദേശീയ ആരോഗ്യ സേവന പദ്ധതികളുടെ ഭാഗമായി അമിതലൈംഗിക ആസക്തിയെയും കാണുമെന്നാണ് ലോകാരോഗ്യസംഘടന പ്രതീക്ഷിക്കുന്നത്.

ഇത്തരം നീക്കങ്ങളിലൂടെ മാനസിക അസ്വാസ്ഥ്യങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുന്നവരുടെ എണ്ണം വര്ധിക്കുന്നുവെന്നാണ് വിദഗ്ധരുടെയും അഭിപ്രായം.

2013-ല്‍ സെക്‌സ് അഡിക്ഷന്‍ ഹെല്പ് വെബ്‌സൈറ്റ് നല്‍കിയ ചോദ്യാവലിയില്‍ പ്രതികരണം രേഖപ്പെടുത്തിയതും സഹായം ആവശ്യമുള്ളവരുമായ 91% പേര്‍ പുരുഷന്മാര്‍ ആയിരുന്നു.

ചികിത്സ തേടിയ സെലിബ്രിറ്റികള്‍

അമിത ലൈംഗിക ആസക്തിയ്ക്ക് ചികിത്സ തേടിയ പ്രമുഖവ്യക്തികള്‍ അന്ന് വാര്‍ത്തയിലും ഇടം പിടിച്ചിരുന്നു. നടന്‍ റസ്സല്‍ ബ്രാന്‍ഡ് (Russel Brand) ആയിരുന്നു അവരില്‍ പ്രധാനി. അവനവനില്‍ നിന്ന് പോലും ഒറ്റപെടുമ്പോള്‍ ആശ്വസിക്കാനുള്ള മാര്‍ഗമായാണ് ബ്രാന്‍ഡ് ഈ ശീലത്തെ കണ്ടിരുന്നത്.

ഇതേ പ്രശ്‌നത്തില്‍ ചികിത്സ തേടിയിരുന്നതായി നടന്മാരായ മിഖായേല്‍ ഡഗ്ലസ് (Michael Douglas), ഡേവിഡ് ഡച്ചോവ്‌നി (David Duchovny), നടി ലിന്‍ഡ്സെയ് ലോഹന്‍ (Lindsay Lohan) എന്നിവര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍