TopTop

ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ ചില പൊടിക്കൈകള്‍

ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ ചില പൊടിക്കൈകള്‍
നല്ല ഉറക്കം, പുതിയ കാര്യങ്ങളോട് വഴക്കം, സമൂഹത്തോട് അടുപ്പം.. ഇങ്ങനെ ചില പൊടിക്കൈകള്‍ നിങ്ങളുടെ ഓര്‍മ്മശക്തി വര്‍ധിപ്പിക്കും. ഗാര്‍ഡിയന്‍ ദിനപത്രത്തില്‍ നിക് ഫ്‌ളെമിംഗ് ഇങ്ങനെ എഴുതുന്നു-

ഉറക്കം അമൂല്യമാണ്!

നിത്യേനയുള്ള സംഭവ വികാസങ്ങള്‍ എപ്പിസോഡ് കണക്കില്‍ ഓര്‍ത്തെടുക്കാന്‍ ഉറക്കം ബെസ്റ്റാണ്. മോട്ടോര്‍ സ്‌കില്‍, സംഗീത ഉപകരണങ്ങളോടുള്ള അഭിരുചി എന്നിവ വര്‍ദ്ധിപ്പിക്കാന്‍ ചെറിയ പവര്‍ നാപ്പ് സഹായിക്കും. ഒരു പുതിയ സ്‌കില്‍ പരിചയിച്ച ശേഷമുള്ള രാത്രി ഉറക്കം ഗാഢമാകുന്നത്, ആ ശേഷിയെ പോലും പരിപോഷിപ്പിക്കുമെന്നാണ് വിദഗ്ധാഭിപ്രായം.

റിലാക്‌സേഷന്‍!

മാനസിക പിരിമുറുക്കം ഓര്‍മ്മയെ തകരാറിലാക്കും. പുതിയ കാര്യം പഠിക്കുമ്പോള്‍ ബുദ്ധി വികസിക്കുന്ന പോലെ ചില സന്ദര്‍ഭങ്ങളില്‍ ശരീരത്തിനും മനസ്സിനും മന്ദത ഉണ്ടാകുന്നത് ദോഷമാണ്. കാരണങ്ങള്‍ എന്തും ആകട്ടെ, അത് പാടെ ഉപേക്ഷിക്കുക. യോഗ, ധ്യാനം, മറ്റ് റിലാക്‌സേഷന്‍ വഴികള്‍ എന്നിവ തേടുക.

തുടര്‍ച്ചയായുള്ള പഠനം

ഉപയോഗിക്കാത്ത പക്ഷം നശിച്ച് പോകുന്നതാണ് ഓര്‍മ ശക്തിയും. മാനസിക പരിശീലനം എത് പ്രായക്കാരിലും ഓര്‍മ മികച്ചതാക്കും. 2013-ല്‍, യു. എസില്‍ നടന്ന പഠനത്തില്‍ 60- 90 പ്രായക്കാര്‍ ആഴ്ചയില്‍ 15 മണിക്കൂര്‍ പുതിയ നല്ല അഭിരുചികള്‍ക്ക് പിന്നാലെ പോകുന്നത് ഗുണം ചെയ്യുമെന്ന് തെളിയിച്ചു. മൂന്ന് മാസം തുടര്‍ച്ചയായ് നടന്ന ഡിജിറ്റല്‍ ഫോട്ടോഗ്രഫി പഠനം അവരുടെ ഓര്‍മ്മ ശക്തിയെയും ഉണര്‍ത്തി.

ഓര്‍മ്മയെ ഒരു വിശ്വാസം വേണം

ഓര്‍മ്മശക്തി എന്നാല്‍ പ്രായത്തിന് അനുസരിച്ച് തകരാര്‍ സംഭവിക്കുന്ന ഒന്നാണെന്ന ധാരണ ആദ്യം തിരുത്തണം. പോസിറ്റീവ് ചിന്തകള്‍ ഓര്‍മ്മക്ക് കൂട്ടാകും. 60 വയസിന് മേല്‍ പ്രായമുള്ളവരോട് 'മറവി', 'പിശക്', 'അല്‍ഷിമേഴ്‌സ്' തുടങ്ങിയ കാര്യങ്ങള്‍ക്ക് പകരം ബുദ്ധി, വിവേകം, കാര്യക്ഷമത എന്നിങ്ങനെ പോസിറ്റീവായ് സംസാരിക്കുന്നത് അവരുടെ ഓര്‍മ്മ ശേഷി വളര്‍ത്തുമെന്ന് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല തെളിയിച്ചിട്ടുണ്ട്.

ഒരു ഇടവേള അനിവാര്യമാണ്

ഓര്‍മ്മകള്‍ അടുക്കും ചിട്ടയോടെ സൂക്ഷിക്കാന്‍ തലച്ചോറിന് സാവകാശം നല്‍കണം. ഇടവേളയില്ലാതെ, ഓരോ കാര്യങ്ങളില്‍ ഇടപെടുന്നതും നല്ലതല്ല. അമ്‌നേഷ്യ ബാധിതരിലുള്ള ഓര്‍മ്മ തിരികെ പിടിക്കാനുള്ള ട്രെയ്‌നിംഗ് പോലും ഇടവേളകളെടുത്ത് സാവകാശം ചെയ്യുന്നത് ഗുണമാണത്രെ!

സമൂഹത്തോട് ഇടപെടണം

എല്ലാവരോടും ഇടപെടാന്‍ കഴിവുണ്ടോ നിങ്ങള്‍ക്ക്? സാമൂഹിക കാര്യങ്ങളില്‍ സജീവമാകുന്നത് ഓര്‍മ്മയ്ക്ക് ആക്കം കൂട്ടും. നല്ല സുഹൃത്തുക്കള്‍, സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവ ചുറുചുറുക്കും യൗവ്വനവും നിലനിര്‍ത്തും. ശരീരത്തിന് മാത്രമല്ല, മനസിനും ഓര്‍മ്മക്കും!

മെനുവിലുമുണ്ട് കാര്യം

ഇന്ന് ധാരാളമായി കേള്‍ക്കുന്ന ഭക്ഷണ സമ്പ്രദായമാണ് മെഡിറ്ററേനിയന്‍ ഡയറ്റ്. ഈ ശീലം തുടരുന്നവരില്‍ മറവിരോഗം അകന്നു നില്‍ക്കുമെന്നാണ് നിഗമനം. മാത്രമല്ല ശാരീരിക ആരോഗ്യം നിലനിര്‍ത്താനുീ ബുദ്ധി വികാസത്തിനും മെഡിറ്ററേനിയന്‍ ഡയറ്റ് ഉത്തമം ആണത്രെ! മാംസവും പാലും കുറച്ച്, സസ്യാഹാരം ശീലിക്കുന്നതും ഒലിവ് എണ്ണ, ഭക്ഷണത്തിലെ കൊഴുപ്പിന്റെ മുഖ്യ ഉറവിടമാകുന്നതും ഓര്‍മ്മ നിലനിര്‍ത്താന്‍ മികച്ചതാണെന്നും വാദമുണ്ട്.

https://www.azhimukham.com/health-priyanka-chopras-fitness-secret-is-out/

https://www.azhimukham.com/explainer-toxic-content-fish-in-kerala/

https://www.azhimukham.com/health-teenage-girls-who-egularly-binge-drink-may-have-weaker-bones/

https://www.azhimukham.com/health-depression-healthministry-poster-criticism/

Next Story

Related Stories