ഹെല്‍ത്ത് / വെല്‍നെസ്സ്

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കുട്ടികളിലും കൗമാരക്കാരിലും ഉറക്കം കുറയ്ക്കുമെന്ന് പഠനഫലം

സ്‌ക്രീനിലേക്കുള്ള അമിതമായ നോട്ടം 90 ശതമാനം പേരുടെയും ഉറക്കത്തെയും ബാധിക്കുന്നതായും പഠനത്തില്‍ കണ്ടെത്തി

സ്മാര്‍ട്ട് ഫോണില്‍ നിന്നും പുറത്തുവരുന്ന നീല വെളിച്ചം കുട്ടികളുടെയും കൗമാരക്കാരുടെയും ഉറക്കം കുറയ്ക്കുമെന്ന് പഠനഫലം. മുതിര്‍ന്നവരെക്കാള്‍ ചെറുപ്പക്കാരെയാണ് സ്മാര്‍ട്ട് ഫോണ്‍ പ്രതികൂലമായി ബാധിക്കുന്നതെന്നും പഠനഫലം പറയുന്നു.

മസ്തിഷ്‌കം, ഉറക്കരീതി, കണ്ണുകള്‍ എന്നിവയെയാണ് സ്മാര്‍ട്ട് ഫോണിന്റെ ഉപയോഗം ബാധിക്കുന്നത്. അഞ്ച് മുതല് 17 വയസ്സുവരെ പ്രായമുള്ളവരില്‍ അഞ്ച് ഡസന്‍ പഠനങ്ങളാണ് നടത്തിയത്. സ്‌ക്രീനിലേക്കുള്ള അമിതമായ നോട്ടം 90 ശതമാനം പേരുടെയും ഉറക്കത്തെയും ബാധിക്കുന്നതായും പഠനത്തില്‍ കണ്ടെത്തി. കുട്ടികളുടെ കണ്ണുകള്‍ പൂര്‍ണമായും വികസിച്ചിട്ടില്ല എന്നതിനാല്‍ തന്നെ അവരുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കൂടുതല്‍ അപകടകരമാണ്.

കുട്ടികളിലും കൗമരക്കാരിലും സ്‌ക്രീന്‍ അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങള്‍ കൂടുതല്‍ ദോഷം ചെയ്യുന്നതെന്ന് പഠനം നടത്തിയ അമേരിക്കയിലെ കൊളറാഡോ ബൗള്‍ഡര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ മോനിക്വ് ലെബൗര്‍ഗോറിയസ് അറിയിച്ചു.

അതേസമയം ഡിജിറ്റല്‍ മീഡിയ ഉറക്കത്തെ പ്രതികൂലമായി ബാധിക്കുന്നത് എന്തുകൊണ്ടാണെന്ന് കണ്ടെത്താന്‍ പഠനം ഒരു ഘട്ടം കൂടി മുന്നോട്ട് പോകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്മാര്‍ട്‌ഫോണിന്റെ വെളിച്ചം കണ്ണിന്റെ റെറ്റിനയില്‍ തട്ടുന്നത് ഉറക്കത്തെ സഹായിക്കുന്ന ഹോര്‍മോണായ മെലാടോണിനെ ബാധിക്കുന്നുണ്ടെന്ന നിഗമനത്തിലാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍. മുതിര്‍ന്നവരേക്കാള്‍ സ്‌കൂള്‍ കുട്ടികളുടെ മെലാട്ടോണിന്‍ ഹോര്‍മോണിനെ രണ്ടിരട്ടിയോളം സ്മാര്‍ട്ട് ഫോണില്‍ നിന്നുള്ള വെളിച്ചം നശിപ്പിക്കുമെന്നും പഠനത്തില്‍ കണ്ടെത്തി.

സ്മാര്‍ട്ട് ഫോണിലെ നീല വെളിച്ചമാണ് കൂടുതല്‍ അപകടകരം. സ്വന്തം മുറിയില്‍ തന്നെ കമ്പ്യൂട്ടറും സ്മാര്‍ട്ട്‌ഫോണുമുള്ളവരുടെയും ഉറക്കം നഷ്ടമാകാന്‍ സാധ്യതകള്‍ കൂടുതലാണ് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 75 ശതമാനത്തിലേറെ യുവാക്കള്‍ക്കും സ്‌ക്രീന്‍ അടിസ്ഥാനമായുള്ള മീഡിയകള്‍ തങ്ങളുടെ കിടപ്പുമുറികളില്‍ തന്നെയുണ്ട്. 60 ശതമാനം പേരും ഉറങ്ങുന്നതിന് തൊട്ടുമുമ്പും ഇത്തരം മീഡിയകള്‍ ഉപയോഗിക്കുന്നു. 45 ശതമാനം ചെറുപ്പക്കാരുടെയും അലാറം അവരുടെ ഫോണുകള്‍ തന്നെയാണെന്നും പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍