TopTop
Begin typing your search above and press return to search.

മൊബൈല്‍ ഫോണിലെ നീലവെളിച്ചം സൃഷ്ടിക്കുന്നത് ഉറക്കമില്ലായ്മയും ക്യാന്‍സറുമാണോ?

മൊബൈല്‍ ഫോണിലെ നീലവെളിച്ചം സൃഷ്ടിക്കുന്നത് ഉറക്കമില്ലായ്മയും ക്യാന്‍സറുമാണോ?

തെളിഞ്ഞ ആകാശത്തും അലയടിക്കുന്ന കടലിലും നോക്കുമ്പോള്‍ 'നീല വെളിച്ചം' ദൃശ്യമാകുന്നതായ് തോന്നുന്നുണ്ടോ? തീര്‍ത്തും സ്വാഭാവികമായ കാഴ്ചയെന്ന് കരുതുന്ന ഈ അവസ്ഥയുടെ ഭീകരത തിരിച്ചറിയാനാകണമെന്ന് ഡോക്ടര്‍മാര്‍. മങ്ങിയ കാഴ്ച, ഉറക്കമില്ലായ്മ, ആരോഗ്യക്കുറവ് തുടങ്ങി വിവിധ ശാരീരിക അവസ്ഥകളുടെ പ്രതിഫലനമാണ് ദൂരേക്കുള്ള നോട്ടത്തില്‍ നീല നിറം കൂടുതല്‍ ദൃശ്യമാകുന്നതിന്റെ കാരണം. ചുരുക്കത്തില്‍ സാധാരണമായി ചലിക്കുന്ന ജൈവഘടികാരത്തില്‍ നമ്മുടെ ദിനചര്യ വരുത്തുന്ന മാറ്റങ്ങളുടെ ഫലമാണ് കാഴ്ചയ്ക്ക് സംഭവിക്കുന്ന തകരാറുകള്‍.

സൂര്യനില്‍ നിന്ന് പുറത്തെത്തുന്ന ചില പ്രത്യേക പ്രകാശതരംഗങ്ങളുടെ സംയോജനം തിരിച്ചറിയാനുള്ള കണ്ണിന്റെ കഴിവാണ് ആകാശത്ത് നീലനിറം ദൃശ്യമാകുന്നതിനുള്ള കാരണം. പക്ഷെ, വിവിധ ദിക്കുകളിലേക്ക് നോക്കുമ്പോഴും നീലനിറം ദൃശ്യമാകുന്നത് കണ്ണിന് മാത്രമല്ല, ശരീരത്തിനും ദോഷമാണ്. ലാന്‍സെറ്റ് സൈക്യാട്രി(The Lancet Psychiatry) മാസിക നടത്തിയ സര്‍വ്വെയില്‍ 91,105 പേരുടെ ആരോഗ്യസ്ഥിതിയാണ് പഠനവിധേയമാക്കിയത്. കൃത്യമായ ഉറക്കം ശീലിക്കാത്തവര്‍ക്ക് കണ്ണിന്റെ പ്രശ്നങ്ങള്‍ക്ക് പുറമെ വിഷാദരോഗം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുണ്ടാകുന്നുണ്ടെന്നാണ് നിഗമനം. രാത്രി വൈകി ഇരുണ്ട വെളിച്ചത്തില്‍ മൊബൈല്‍ ഫോണില്‍ സമയം ചെലവിടുന്നതും ഉറക്കം വരാതിരിക്കാന്‍ ചായ കഴിക്കുന്നതുമെല്ലാം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഗ്ലാസ്ഗോ സര്‍വ്വകലാശാലയിലെ പ്രൊഫ. ഡാനിയേല്‍ സ്മിത്താ(Daniel Smith)ണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ഉറക്കത്തിന് കൃത്യം ഒരു മണിക്കൂര്‍ മുമ്പ് മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ സ്വിച്ച് ഓഫ് ചെയ്യണമെന്നാണ് ഡാനിയേല്‍ സ്മിത്തിന്റെ ഉപദേശം.

ഉപകരണങ്ങളില്‍ നിന്ന് പുറത്തേക്കെത്തുന്ന വെളിച്ചം കണ്ണിന് ദോഷകരമാണ്. Barcelona institute of global health നടത്തിയ പഠനത്തില്‍ സ്തനാര്‍ബുദത്തിനും പ്രോസ്റ്റേറ്റ് ക്യാന്‍സറിനും പ്രധാന കാരണങ്ങളിലൊന്ന് രാത്രിയില്‍ ഉപകരണങ്ങള്‍ പുറന്തള്ളുന്ന നീലവെളിച്ചം. ഇത് ശ്രദ്ധിക്കണമെന്ന് വൈദ്യശാസ്ത്രം പറയുന്നു. led സ്‌ക്രീനിലെ വെളിച്ചം ഒരേ ദിശയില്‍ നിന്ന് കണ്ണിലേക്ക് പതിയുന്നത് മാരകമാണ്.ഉറക്കമൊഴിച്ച് ലാപ്പ്ടോപ്പിലുള്ള ജോലി, ഗെയ്മിംഗ്, രാത്രി വൈകിയുള്ള സോഷ്യല്‍ മീഡിയ സംവാദങ്ങള്‍ തുടങ്ങി ദിനചര്യ അടിമുടി മാറ്റിയ ശീലങ്ങളെല്ലാം ഉപേക്ഷിക്കാന്‍ വിദഗ്ധര്‍ ആവര്‍ത്തിച്ച് പറയുന്നു.

വെളിച്ചം കൂടിയ ledകള്‍ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഘടിപ്പിച്ചതിന് പ്രവര്‍ത്തനക്ഷമതയാണ് കാരണം. പക്ഷെ, മനുഷ്യശരീരത്തിനേല്പ്പിക്കുന്ന ആഘാതങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 95% ചൂടും 5% വെളിച്ചവുമാണ് ഇവ പ്രതിഫലിപ്പിക്കുന്നത്. കേടാകാതെ ദീര്‍ഘനാള്‍ ഉപയോഗിക്കാമെന്ന പ്രയോജനം ledയെ ജനപ്രിയമാക്കുന്നുവെങ്കില്‍ മൊബൈല്‍ ഫോണില്‍ നിന്നടക്കം ഇവ പ്രകാശിപ്പിക്കുന്ന വിവിധ വര്‍ണ്ണങ്ങളോട് കൂടിയ വെളിച്ചം കണ്ണിന് പുറമെ ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ക്ക് ദോഷം ചെയ്യും.

ഇവയുടെ ആഘാതം കുറയ്ക്കാന്‍ ഇന്ന് വിപണി പ്രയോജനപ്പെടുത്തുന്നത് anti blue lights productകളുടെ സഹായമാണ്. സൗന്ദര്യവര്‍ധക ട്രീറ്റ്മെന്റുകളിലടക്കം ഇന്ന് ഈ സൗകര്യമുണ്ട്. ഫോണ്‍, ലാപ്ടോപ്പ് തുടങ്ങിയവയുടെ വെളിച്ചം കണ്ണിന് ദോഷമായി ബാധിക്കാതിരിക്കാന്‍ anti blue light products സഹായിക്കുമെന്നാണ് അവകാശവാദം. അതേസമയം, blue light കണ്ണിന് ഹാനികരമാണെന്നതിന് കൃത്യമായ ശാസ്ത്രീയ വിശദീകരണം നല്‍കാന്‍ ലാബുകള്‍ക്ക് കഴിഞ്ഞിട്ടില്ല. മൃഗങ്ങളുടെ കണ്ണുകള്‍ക്ക് ദോഷകരമാണെന്ന് കണ്ടെത്തിയെങ്കിലും മനുഷ്യന്റെ കണ്ണുകളെ എങ്ങനെ ബാധിക്കുമെന്നത് വ്യക്തമായിട്ടില്ല. blue light filtering ലെന്‍സുകളുടെ ഉപയോഗം റെറ്റിനയെ കേടുകൂടാതിരിക്കാന്‍ സഹായിക്കുമെന്ന് വാദമുണ്ട്. കണ്ണിന് തളര്‍ച്ചയും ഭാരവും അനുഭവപ്പെടുന്നത് ഒഴിവാക്കാനും ഇത്തരം ലെന്‍സുകള്‍ സഹായിക്കുമത്രെ! അതേസയം, നിശ്ചിത അളവില്‍ മാത്രം ഇലക്ട്രോണിക് ഉപകരങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക്, ഇവ പുറപ്പെടുവിക്കുന്ന പ്രകാശം ഹാനികരമല്ലെന്ന് ഗവേഷകന്‍ ഹാഗന്‍(o hagan) പറയുന്നു.'പുറത്തേക്കിറങ്ങി ആകാശത്തേക്ക് ദീര്‍ഘനേരം നോക്കിനില്‍ക്കുന്നതാണ് ഏറ്റവും വലിയ ബുദ്ധിമുട്ട്. ബ്ലൂ ലൈറ്റിന്റെ ഹാനികരമല്ല. എന്നിട്ടും അവ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കില്‍ പ്രശ്നം ലൈറ്റല്ല; നമ്മുടെ രീതികളാണെ'ന്നും ഹാഗന്‍ കുറ്റപ്പെടുത്തുന്നു.

'ഉദാഹരണത്തിന് ടെലിവിഷന്‍. പണ്ട് വീടിന്റെ ഏതെങ്കിലും ഒരു മൂലയില്‍ ഒതുങ്ങിക്കൂടിയ ഉപകരണമാണ്. ഇന്ന് ഒരു ഭിത്തി നിറയുന്ന മോഡലുകള്‍ വിപണിയിലുണ്ട്. ഇവ കണ്ണിന് ഗുണമുള്ളതാണ് വിപണിയുടെ വാദം. പക്ഷെ, ശാസ്ത്രീയമായ എന്ത് തെളിവാണിതിനുള്ളതെന്നും' അദ്ദേഹം ചോദിക്കുന്നു.

ബ്ലൂ ലൈറ്റ് ദോഷകരമല്ലെന്ന വാദവുമായി മറ്റുചില ഗവേഷകരും രംഗത്തുണ്ട്. നമ്മുടെ ശരീരം ഇത്തരം പ്രകാശസംയോജനങ്ങളോട് സ്വാഭാവികമായി ബന്ധപ്പെട്ട് നില്‍ക്കുന്നതാണ്. പ്രഭാതത്തിലും വൈകുന്നേരങ്ങളിലും അന്തരീക്ഷത്തില്‍ നിന്ന് നേരിട്ട് ലഭിക്കുന്ന പ്രകാശം പോലും കണ്ണിന് ദോഷം ചെയ്യുന്നില്ല. അതിനാല്‍ സ്വയം നിയന്ത്രണത്തിലാണ് കാര്യമെന്നും ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെ പ്രൊഫ. സ്റ്റ്യുവര്‍ട്ട് പിയേഴ്സണ്‍(Stuart Pierosn) ഓര്‍മ്മിപ്പിക്കുന്നു.

'ഈ അവസ്ഥയ്ക്ക് പരിഹാരമുണ്ട്. രാത്രിയില്‍ നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ദീര്‍ഘനേരം ഉപയോഗിക്കേണ്ടി വരുന്നുവെങ്കില്‍ ലൈറ്റ് അഡ്ജസ്റ്റ്മെന്റിലേക്ക് നീങ്ങുക. സ്‌ക്രീനിലുള്ള വെളിച്ചം ഊഷ്മാവിനനനുസരിച്ച് ക്രമപ്പെടുത്താനുള്ള സംവിധാനം ഇവയിലെല്ലാമുണ്ട്. ഒരേതരം വെളിച്ചത്തിലേക്ക് നോക്കിയിരിക്കാതെ അ്ന്തരീക്ഷമറിഞ്ഞ് ഇവ നിയന്ത്രിക്കുന്നതാണ് ഉചിതമെന്നും' സ്റ്റിയുവര്‍ട്ട് പിയേഴ്സണ്‍ പറയുന്നു.


Next Story

Related Stories