UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഉറക്ക പ്രശ്‌നങ്ങള്‍ അല്‍ഷിമേഴ്‌സിലേക്ക് നയിച്ചേക്കുമെന്ന് പഠനം

ശരിയായ ഉറക്കം ലഭിക്കാത്തവര്‍ക്ക് അല്‍ഷിമേഴ്സ് വരാന്‍ സാധ്യത കൂടുതല്‍ എന്ന് അമേരിക്കന്‍ അക്കാഡമി ഓഫ് ന്യൂറോളജി യുടെ മെഡിക്കല്‍ ജേര്‍ണല്‍

സഹന ബിജു

സഹന ബിജു

ഉറക്കം ആരോഗ്യത്തിന്റ ലക്ഷണം ആണ്. ശരിയായ ഉറക്കം ലഭിക്കാത്തവര്‍ക്ക് അല്‍ഷിമേഴ്സ് വരാന്‍ സാധ്യത കൂടുതല്‍ എന്ന് അമേരിക്കന്‍ അക്കാഡമി ഓഫ് ന്യൂറോളജി യുടെ മെഡിക്കല്‍ ജേര്‍ണല്‍ ആയ ന്യൂറോളജിയുടെ ഓണ്‍ലൈന്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ച പഠനം. നട്ടെല്ലിലെ ഫ്‌ലൂയിഡില്‍ കാണപ്പെടുന്ന അല്‍ഷിമേഴ്‌സിന്റെ ജൈവ സൂചകങ്ങളും ഉറക്ക കുറവും തമ്മില്‍ ബന്ധം ഉള്ളതായി പഠനത്തില്‍ തെളിഞ്ഞു.

ഉറക്കത്തിനു അല്‍ഷിമെര്‍സ് രോഗത്തിന്റെ വളര്‍ച്ചയെ വിവിധ തരത്തില്‍ സ്വാധീനിക്കാനാവും എന്ന് നേരത്തെ തെളിഞ്ഞിട്ടുണ്ട്. ഉറക്ക മില്ലായ്മയും തടസപ്പെടുന്ന ഉറക്കവും തലച്ചോറില്‍ അമിലോയ്ഡ് പ്ലേക് ഉണ്ടാകാന്‍ കാരണം ആകുന്നു. കാരണം ഉറങ്ങുന്ന സമയത്താണ് തലച്ചോറിലെ ക്ലിയറന്‍സ് വിഭാഗം പ്രവര്‍ത്തിക്കുന്നത്.

അമിലോയ്ഡി-നെ മാത്രമല്ല നട്ടെല്ലിലെ ഫ്‌ലൂയിഡിലെ ജൈവ സൂചകങ്ങളെയും പഠനം പരിശോധിച്ചു എന്ന് പഠനത്തിന് നേതൃത്വം നല്‍കിയ വിന്‍ കോണ്‍സിന്‍ മാഡിസണ്‍ സര്‍വകലാശാലയിലെ ഗവേഷക ആയ ബാര്‍ബറ ബി. ബെന്‍ഡ് ലിന്‍ പറഞ്ഞു. മടക്കാവുന്നതും പ്ലേക്-കളുടെ രൂപത്തിലാക്കുന്നതുമായ മാംസ്യമാണ് അമിലോയ്ഡ്. മടക്കുകള്‍ ആയി മാറുന്ന മാംസ്യമാണ് താവു. അല്‍ഷിമേഴ്സ് ബാധിച്ചവരുടെ തലച്ചോറിലാണ് ഈ പ്ലേക്-കളും മടക്കു (Tangles)കളും കാണുന്നത്.

ശരാശരി 63 വയസുള്ള 101-പേരെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. ഇവര്‍ സാധാരണ പോലെ ചിന്തിക്കുന്നവരും ഓര്‍മശക്തി ഉള്ളവരും ആയിരുന്നു. ഇവര്‍ അല്‍ഷിമേഴ്സ് വരാന്‍ സാധ്യത ഉള്ളവര്‍ ആയിരുന്നു. കാരണം ഇവരുടെ രക്ഷിതാക്കളില്‍ ഒരാളെങ്കിലും അല്‍ഷിമേഴ്സ് ബാധിച്ചവരോ അല്ലെങ്കില്‍ അല്‍ഷിമേഴ്സ് രോഗ സാധ്യത വര്‍ധിപ്പിക്കുന്ന അപ്പോലിപൊ പ്രോടീന്‍ ഇ അഥവാ APO-E എന്ന ജീനിന്റെ വാഹകരോ ആയിരുന്നു.

ഇവരുടെ ഉറക്കത്തിന്റെ ഗുണ നിലവാരം അറിയാന്‍ സര്‍വ്വേ നടത്തി. അല്‍ഷിമേഴ്‌സിന്റെ ജൈവ സൂചകങ്ങള്‍ ഉണ്ടോ എന്നറിയാന്‍ സ്പൈനല്‍ ഫ്‌ലൂയിഡ് സാമ്പിളുകള്‍ പരിശോധിച്ചു. ഉറക്ക പ്രശ്‌നങ്ങള്‍ അലട്ടാ ത്ത വരെ അപേക്ഷിച്ച് ഒട്ടും ഉറക്കം ലഭിക്കാത്ത വരിലും പകല്‍ ഉറക്കം തൂങ്ങുന്ന വരിലും അവരുടെ നട്ടെല്ലിലെ ഫ്‌ലൂയിഡില്‍ അല്‍ഷിമേഴ്‌സിന്റെ സൂചകങ്ങള്‍ വര്‍ധിച്ച തോതില്‍ കണ്ടു. അമിലോയ്ഡ്,താവു എന്നിവ കണ്ടതോടൊപ്പം തലച്ചോറിലെ കോശങ്ങള്‍ക്ക് നാശം സംഭവിച്ചതായും വീക്കം ബാധിച്ചതായും കണ്ടു.

ഉറക്ക പ്രശ്‌നങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നത്, വിദ്യാഭ്യാസം, വിഷാദ ലക്ഷണങ്ങള്‍, ബോഡി മാസ് ഇന്‍ഡക്‌സ് മുതലായ ഘടകങ്ങളും ഗവേഷകര്‍ കണക്കിലെടുത്തെങ്കിലും റിസള്‍ട്ടിന് മാറ്റം ഒന്നുമില്ലായിരുന്നു. ‘രോഗമാണോ ഉറക്ക കുറവിന് കാരണം അതോ ശരിയായ ഉറക്കം ലഭിക്കാത്തത് രോഗ കാരണം ആകുന്നതോ എന്ന് ഇനിയും വ്യക്തമല്ല. ഉറക്കവും ജൈവ സൂചകങ്ങളും തമ്മിലുള്ള ബന്ധത്തെ നിര്‍വചിക്കാന്‍ ഈ മേഖലയില്‍ ഇനിയും ഗവേഷണങ്ങള്‍ ആവശ്യമാണ് ‘- ബെന്‍ഡ്‌ലിന്‍ പറഞ്ഞു.

ഉറക്കം മെച്ചപ്പെടുത്താന്‍ നിരവധി ഫലപ്രദമായ മാര്‍ഗങ്ങള്‍ ഉണ്ട്. അല്‍ഷിമേഴ്സ് രോഗ സാധ്യത ഉള്ളവരില്‍ മതിയായ ഉറക്കം ലഭിക്കുന്നതിലൂടെ രോഗം തടയാനും വൈകിപ്പിക്കാനും ഇതുമൂലം സാധിക്കും.

 

സഹന ബിജു

സഹന ബിജു

ജേണലിസത്തിൽ ബിരുദാനന്തര ബിരുദം, എം ഫിൽ. മനോരമ ഓൺലൈനിൽ വെബ്‌ അസോസിയേറ്റ് ആയിരുന്നു. ഇപ്പോൾ സ്വതന്ത്ര മാധ്യമപ്രവർത്തക.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍