TopTop
Begin typing your search above and press return to search.

ആകാംക്ഷ ഒരു രോഗമാണോ? അതെ, ചിലപ്പോഴൊക്കെ അത് രോഗം തന്നെയാണ്

ആകാംക്ഷ ഒരു രോഗമാണോ? അതെ, ചിലപ്പോഴൊക്കെ അത് രോഗം തന്നെയാണ്

ടെന്‍ഷന്‍ അമിതമാകുമ്പോള്‍ പിടിപെടുന്ന രോഗമാണിത്. ചെറിയ തോതിലുള്ള, മാനസികമായി തോന്നുന്ന ചില അസ്വാസ്ഥ്യങ്ങള്‍, അതും വേഗം ഒഴിവാക്കാന്‍ പാകത്തിന്.. ഉള്ള ആകാംക്ഷ ആണെങ്കില്‍ അത്ര കുഴപ്പമില്ല. അതേസമയം ആകാംക്ഷ നിങ്ങളെ വല്ലാതെ ബാധിച്ചാലോ? ശരീരവും മനസ്സും ഒന്നുപോലെ കുഴപ്പത്തിലാകും. അപ്രതീക്ഷിതമായി വന്നുചേരുന്ന സാഹചര്യങ്ങളാണ് ആകാംക്ഷ സൃഷ്ടിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്‍പ്പടെ ദോഷകരമായ പ്രശ്‌നങ്ങളും അകമ്പടിയായിട്ട് ഉണ്ടാവുകയും ചെയ്യും. അമിതമായി ഈ പ്രശ്‌നം ബാധിച്ചവര്‍ അഥവ anxiety disorder ഉള്ളവരുടെ വ്യക്തിത്വം പോലും പെട്ടെന്ന് മാറിപ്പോകും. ചികിത്സ ഉണ്ടെന്നും പരിഭ്രമം വേണ്ടെന്നും ആദ്യം മനസിലാക്കുക.

Anxiety Disorder എങ്ങനെ തിരിച്ചറിയാം:

1. അമിതമായ ചിന്ത

ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ് ആകാംക്ഷയും അമിതചിന്തയും. പറയേണ്ടത് പറയാതെ ഇരിക്കുക, പറയാന്‍ പാടില്ലാത്തത് പറഞ്ഞുപോകുക എന്നിങ്ങനെ പല സാഹചര്യങ്ങള്‍ എത്തിപ്പെട്ടേക്കാം. എല്ലാകാര്യങ്ങളെ കുറിച്ചും അനാവശ്യമായി ചിന്തിക്കുക, അപഗ്രഥിക്കുക എന്നിങ്ങനെയുള്ള സ്വഭാവം ആകാംക്ഷയുടെ ഭാഗമാണ്.

2. എല്ലാത്തിനും പൂര്‍ണത വേണമെന്ന താല്പര്യം!

അഥവ പെര്‍ഫക്ഷനിസം(perfectionism). എന്ത് കാര്യം ചെയ്താലും പെര്‍ഫെക്ട് ആയിരിക്കണമെന്ന നിര്‍ബന്ധം അത്ര നല്ല ശീലമല്ല. അതിന് ആങ്‌സൈറ്റി ഡിസോര്‍ഡറുമായി ബന്ധമുണ്ട്. ആകാംക്ഷ കൊണ്ട് തിരക്കുകൂട്ടി ഒരു ജോലി വേഗത്തില്‍ ചെയ്യാന്‍ ശ്രമിക്കുന്നതും പൂര്‍ണമാക്കാന്‍ നോക്കുന്നതും പ്രശ്‌നമാണ്. ചെറിയ തെറ്റുകള്‍ പോലും ഇത്തരക്കാര്‍ക്ക് പൊറുക്കാനാവില്ല. അവര്‍ക്ക് അമിതമായ ഉത്കണ്ഠ ഉണ്ടാകും. Generalized, social anxiety എന്നിങ്ങനെ രണ്ടുതരം ഉത്കണ്ഠ രോഗങ്ങളില്‍ പെര്‍ഫക്ഷനിസത്തിനു സ്ഥാനമുണ്ട്.

3. ഒന്നിലും മാറ്റം വേണ്ട; പുതുമയെ പ്രതിരോധിക്കും

ഉത്കണ്ഠ രോഗം ബാധിച്ചവരില്‍ ഈ അവസ്ഥ സാധാരണമാണ്. ജീവിതശൈലി മാറാന്‍ ഇഷ്ടപെടുന്നവരല്ല ഇവര്‍. ഓരോ പുതിയ കാര്യങ്ങളെയും പേടിയോടെ സമീപിക്കുന്നവരാണ് ഏറെയും. നെഗറ്റീവ് ചിന്തകളാകും തുടര്‍ന്ന് മനസിലുണ്ടാവുക.

4. സഹാനുഭൂതി

മറ്റുള്ളവരോട് അമിതമായ സഹാനുഭൂതിയും സഹായമനോഭാവവും ഈ അവസ്ഥയുടെ പ്രശ്‌നമാണ്. ചുറ്റുമുള്ളവര്‍ അവരവരെ കുറിച്ചോര്‍ത്ത് ആത്മവിശ്വാസം ഉള്ളവരാകണമെന്നതാണ് ലക്ഷ്യം. അടുപ്പമുള്ളവരുടെ ചെറിയ തെറ്റുകളില്‍ പോലും ആകുലപ്പെടുന്നത് ഇത്തരക്കാര്‍ ആയിരിക്കും എന്നതാണ് മറ്റൊരു പ്രശ്‌നം.

5. പ്രകോപനം/ക്ഷോഭം

ചെറിയ കാര്യങ്ങളില്‍ പ്രകോപിതരാകും. തുടര്‍ന്ന് മാനസിക വിഷമത്തിനു അത് വഴിമാറും. പെട്ടെന്ന് ക്ഷോഭിക്കുകയും അത്തരം ചുറ്റുപാടുകളോട് നീരസം പ്രകടിപ്പിക്കുകയും ചെയ്യും. ചികിത്സ തേടേണ്ട ഘട്ടമാണിത്.

6. അതിരുകളില്ലാത്ത ഭാവന

ഭാവന ഒരു തെറ്റല്ല. ക്രിയാത്മകതയുടെ അടിസ്ഥാനതലം ആണ്. പക്ഷെ അമിതമായി ചിന്തിക്കുന്നതുപോലെ അമിത ഭാവനയും ഈ രോഗത്തിന്റെ ഭാഗമാണ്. ഭാവന,പ്രയോഗികതയ്ക്കും അപ്പുറമാകുമ്പോള്‍ ആകാംക്ഷയും വര്‍ധിക്കും.

7. അവഗണന

പിരിമുറുക്കം ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍, വ്യക്തികള്‍ എന്നിവ എപ്പോഴും അകറ്റിനിര്‍ത്താന്‍ ശ്രദ്ധിക്കുന്നതും ഈ അവസ്ഥയിലാണ്. ഒരു വിഷമഘട്ടത്തെ നേരിടാതെ മാറിനില്‍ക്കാന്‍ ഇഷ്ടപ്പെടുക എന്നതാണ് സവിശേഷത. പക്ഷെ അകന്ന് നില്‍ക്കുമ്പോഴും അതിനെക്കുറിച്ചുള്ള ആകാംക്ഷ വളരെ വലുതായിരിക്കും.


Next Story

Related Stories