TopTop
Begin typing your search above and press return to search.

കൊറോണബാധിതനായ ഡോക്ടറുള്ള ശ്രീചിത്രയിലെ 30 ഡോക്ടര്‍മാര്‍ വീട്ടില്‍ നിരീക്ഷണത്തില്‍, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റി

കൊറോണബാധിതനായ ഡോക്ടറുള്ള ശ്രീചിത്രയിലെ 30 ഡോക്ടര്‍മാര്‍ വീട്ടില്‍ നിരീക്ഷണത്തില്‍, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റി

തിരുവനന്തപുരം ശ്രീചിത്രയില്‍ (ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) ഒരു ഡോക്ടര്‍ക്ക് കൊറോണ പോസിറ്റീവ് കണ്ടെത്തിയതിന് പിന്നാലെ ശ്രീചിത്രയിലെ 30 ഡോക്ടര്‍മാര്‍ വീട്ടില്‍ നിരീക്ഷണത്തില്‍. ആറ് വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണ് നിരീക്ഷണത്തിലുള്ളത്. അടിയന്തരമല്ലാത്ത എല്ലാ ശസ്ത്രക്രിയകള്‍ മാറ്റിവച്ചിട്ടുണ്ട്. വിദേശത്ത് പഠനം കഴിഞ്ഞ് തിരിച്ചെത്തിയ ഡോക്ടര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത് വലിയ പ്രതിസന്ധിയാണ് ശ്രീചിത്രയിലുണ്ടാക്കിയിരിക്കുന്നത്. പ്രധാന വകുപ്പ് തലവന്മാരടക്കം ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ നിരീക്ഷണത്തില്‍ നിര്‍ത്തിയിരിക്കുകയാണ്. ഇത് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. ഇത് മറികടക്കാന്‍ ആരോഗ്യവകുപ്പ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

സ്‌പെയിനില്‍ നിന്നാണ് രോഗബാധിതനായ ഡോക്ടര്‍ എത്തിയത്. നേരത്തെ കൊവിഡ് മുന്‍കരുതല്‍ പട്ടികയില്‍ സ്‌പെയിന്‍ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഡോക്ടര്‍ കാര്യമായ മുന്‍കരുതലൊന്നും എടുത്തിരുന്നില്ല. മാര്‍ച്ച് 10, 11 തീയതികളില്‍ ഡോക്ടര്‍ ഒ പിയില്‍ രോഗികളെ പരിശോധിച്ചിരുന്നു. ഇത് വളരെ ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രികളിലൊന്നിലാണ് ഈ നില എന്നത് വലിയ ആശങ്കയുണ്ടാക്കുന്നതാണ്. വിശദമായ കോണ്‍ടാക്ട് ലിസ്റ്റ് ഉണ്ടാക്കാനാണ് തീരുമാനം. തിരുവനന്തപുരം ജില്ലയില്‍ മാത്രം നിലവില്‍ 1449 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇറ്റാലിയന്‍ ടൂറിസ്റ്റ് സഞ്ചരിച്ച വര്‍ക്കലയിലും പ്രത്യേക യോഗം ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ ചേരുന്നുണ്ട്. വിശദമായ സമ്പര്‍ക്കപ്പട്ടികയും റൂട്ട് മാപ്പ് തയ്യാറാക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.


Next Story

Related Stories