TopTop
Begin typing your search above and press return to search.

കോവിഡ്: രാജ്യത്ത് മരിച്ചത് 99 ഡോക്ടര്‍മാർ, റെഡ് അലേർട്ട് പ്രഖ്യാപിച്ച് ഐഎംഎ

കോവിഡ്: രാജ്യത്ത് മരിച്ചത് 99 ഡോക്ടര്‍മാർ, റെഡ് അലേർട്ട് പ്രഖ്യാപിച്ച് ഐഎംഎ

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ആശുപത്രികളിൽ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. വൈറസ് ബാധയെ തുടർന്ന് രാജ്യത്ത് ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യ പ്രവര്‍ത്തകർ മരിക്കുന്നത് തുടര്‍ച്ചയായ സാഹചര്യത്തില്‍ അതീവജാഗ്രത പുലർത്തണമെന്നും നിർദേശം നൽകി.

രാജ്യത്ത് ഇതുവരെ 99 ഡോക്ടർമാര്‍ കോവിഡ് ബാധിച്ച് മരിച്ചെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഡോക്ടർമാർ അടക്കം ആരോഗ്യപ്രവർത്തകർ സ്വന്തം സുരക്ഷയിൽ അതീവ ശ്രദ്ധ പുലർത്തണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

അതേസമയം, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിടെ ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം ഒന്പത് ലക്ഷത്തി മുപ്പത്തി ആറായിരം പിന്നിട്ടു. ബുധനാഴ്ചമാത്രം 29,429 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രതിദിന രോഗ ബാധിതരുടെ എണ്ണം ഇരുപത്തി ആയ്യായിരം പിന്നിടുന്നത്.

ഇന്നലെ മാത്രം 582 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ മരണ സംഖ്യ ഇരുപത്തി അയ്യായിരത്തോട് അടുക്കുകയാണ്. ആകെ മരണ സംഖ്യ 24,309 എന്ന നിലയിലാണ് ഇപ്പോൾ. രാജ്യത്ത് 3,19,840 ആക്ടീവ് കേസുകളാണുള്ളത്. ഇതുവരെ 592032 പേർ രോഗമുക്തരായതായും കേന്ദ്ര അരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ, തമിഴ്‌നാട്ടിൽ കൊവിഡ് കേസുകൾ ഒന്നരലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4496 പോസിറ്റീവ് കേസുകളും 68 മരണവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 623 പേര്‍ക്ക്. രോഗം ബാധിച്ചവരില്‍ 96 പേര്‍ വിദേശത്തു നിന്ന് വന്നവര്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 76 പേര്‍. സമ്പര്‍ക്കം മൂലം 432 പേര്‍. ഇതില്‍ 37 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല.


Next Story

Related Stories