TopTop
Begin typing your search above and press return to search.

എ ബ്ലഡ് ഗ്രൂപ്പുകാര്‍ക്ക് കോവിഡ് രോഗബാധ കൂടുതല്‍ കടുത്തതാകും? പഠനം

എ ബ്ലഡ് ഗ്രൂപ്പുകാര്‍ക്ക് കോവിഡ് രോഗബാധ കൂടുതല്‍ കടുത്തതാകും? പഠനം

വിവിധ രക്ത ഗ്രൂപ്പുകള്‍ കൊറോണ വൈറസ്സിനോട് പ്രതികരിക്കുന്ന രീതിയില്‍ വ്യത്യാസമുണ്ടോ? ഉണ്ടെന്നാണ് പുതിയ ചില പഠനങ്ങള്‍ പറയുന്നത്. ഒ ബ്ലഡ് ഗ്രൂപ്പുകാരില്‍ മറ്റു ബ്ലഡ് ഗ്രൂപ്പുകാരെ അപേക്ഷിച്ച് കോവിഡ് രോഗം ബാധിക്കാനുള്ള സാധ്യത 9 മുതല്‍ 18 ശതമാനം വരെ കുറവാണെന്ന് ഗവേഷകര്‍ പറയുന്നു. ബ്ലൂംബര്‍ഗ്, 23ആന്‍ഡ്‌മി എന്നിവര്‍ ചേര്‍ന്നാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

750,000ത്തിലധികം പേരിലാണ് പഠനം നടത്തിയത്. ഇവരില്‍ നിന്നും ശേഖരിച്ച വിവരങ്ങളില്‍ നിന്നുള്ള പ്രാഥമിക അനുമാനം ഈ ദിശയിലേക്ക് വിരല്‍ ചൂണ്ടുന്നു. നേരത്തെ തന്നെ രോഗങ്ങളുള്ളവരെയും പ്രായമായവരെയുമെല്ലാം പ്രത്യേകം പരിഗണിച്ചാണ് വിശകലനം നടത്തിയത്. പ്രാധമികമെങ്കിലും ഈയര്‍ത്ഥത്തില്‍ സമഗ്രമായ പഠനമാണ് നടന്നത്.

സ്പെയിനിലും ഇറ്റലിയിലും 1600 പേരില്‍ നടത്തിയ പഠനത്തില്‍ നിന്നും ഗവേഷകര്‍ക്ക് ബോധ്യമായത് എ ബ്ലഡ് ഗ്രൂപ്പുകളില്‍ പെടുന്നവര്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത 50 ശതമാനം കൂടുതലാണെന്നാണ്. ഇവര്‍ക്ക് ഓക്സിജന്‍ സപ്പോര്‍ട്ട് മറ്റു ബ്ലഡ് ഗ്രൂപ്പുകളില്‍ പെട്ട രോഗികളെക്കാള്‍ ആവശ്യമായേക്കും. രോഗാവസ്ഥ കൂടുതല്‍ കടുത്തതാകാന്‍ സാധ്യതയുണ്ടെന്ന് പഠനം പറയുന്നു.

സമാനമായ റിസള്‍ട്ടുകള്‍ ചൈനയില്‍ നടന്ന ഒരു പഠനത്തിന്റെ ഭാഗമായും പുറത്തു വന്നിരുന്നു. എബിഒ ജീനുകളും കൊറോണ വൈറസ്സും തമ്മിലുള്ള ബന്ധവും ഈ പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്.


Next Story

Related Stories