TopTop
Begin typing your search above and press return to search.

കൊറോണയെ എങ്ങനെ കൈകാര്യം ചെയ്യാം? - വൈറസ് മുക്തി നേടിയ 37കാരി പറയുന്നു

കൊറോണയെ എങ്ങനെ കൈകാര്യം ചെയ്യാം? - വൈറസ് മുക്തി നേടിയ 37കാരി പറയുന്നു

ഭയപ്പെടരുത്, പക്ഷെ അസുഖമെന്ന് തോന്നിയാല്‍ വീട്ടില്‍ തന്നെ കഴിയുക - കാറോണ വൈറസിനെ എങ്ങനെ നേരിടാം എന്നാണ് വൈറസ് മുക്തി നേടിയ 37 വയസ്സുള്ള അമേരിക്കക്കാരി എലിസബെത്ത് ഷ്‌നീഡര്‍ പറയുന്നത്. യുഎസിലെ സിയാറ്റിലിലാണ് എലിസബെത്ത് ഷ്‌നീഡറുടെ താമസം. ബയോ എഞ്ചിനിയറിംഗില്‍ പിഎച്ച്ഡിയുണ്ട്. വാഷിംഗ്ടണിലെ ഏറ്റവും വലിയ നഗരമായ സിയാറ്റിലിലാണ് യുഎസില്‍ കൊറോണ മൂലം ഏറ്റവും കൂടുതല്‍ മരണമുണ്ടായിരിക്കുന്നത്.

എലിസബത്ത് ഷ്‌നീഡര്‍ വീട്ടില്‍ സ്വയം ഐസൊലേറ്റ് ചെയ്യുകയായിരുന്നു. അതേസമയം ലാഘവത്തോടെ കാണാന്‍ കഴിയില്ലെന്നും വീട്ടില്‍ സ്വയം ഐസൊലേറ്റ് ചെയ്യുമ്പോള്‍ അധിക ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തേണ്ടതുണ്ടെന്നും ഷ്‌നീഡര്‍, വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയോട് പറഞ്ഞു. ഫെബ്രുവരി 25ന് പനിയുള്ളത് പോലെയാണ് എലിസബത്ത് ഷ്‌നീഡര്‍ക്ക് കൊറോണ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത് മൂന്ന് ദിവസത്തിന് ശേഷമായിരുന്നു ഇത്. ഇവിടെ അഞ്ച് പേര്‍ക്ക് കൊറോണ ബാധിച്ചിരുന്നു. ഉച്ചയോടുകൂടിയാണ് കാര്യമായ തലവേദന അനുഭവപ്പെട്ടത്. കൂടെ കാര്യമായ പനിയും ശരീരവേദനയും. എലിസബെത്തിന് ചുമയും ശ്വാസതടസവുമുണ്ടായിരുന്നില്ല. ഭൂരിഭാഗം കൊറോണ കേസുകളുടേയും ലക്ഷണം ഇതാണ്.

പാര്‍ട്ടിയില്‍ പങ്കെടുത്ത പലര്‍ക്കും തനിക്കുണ്ടായതുപോലുള്ള ലക്ഷണങ്ങളുണ്ടായി എന്ന് സുഹൃത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന് അറിഞ്ഞു. കൊറോണ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കേള്‍ക്കുകയും ചെയ്തിരുന്നത് കൊണ്ട് എലിസബെത്തിന് സംശയം തോന്നി. നേരത്തെ പറഞ്ഞവരൊക്കെ കൊറോണ ടെസ്റ്റ് നടത്തിയിരുന്നില്ല. ചുമയില്ലാത്തതുമൂലമായിരുന്നു ഇത്. സിയാറ്റില്‍ ഫ്‌ളൂ സ്റ്റഡി എന്ന റിസര്‍ച്ച് പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ ടെസ്റ്റിലാണ് കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. എന്നാല്‍ അപ്പോളേക്ക് രോഗലക്ഷണങ്ങള്‍ കുറഞ്ഞു. വീട്ടില്‍ തന്നെ ഐസൊലേറ്റ് ചെയ്യാനാണ് ആരോഗ്യ അധികൃതര്‍ ആവശ്യപ്പെട്ടത്. കുറഞ്ഞത് ഏഴ് ദിവസമെങ്കിലും വീട്ടിൽ സമവയം ഐസൊലേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

ഒരാഴ്ചയായപ്പോള്‍ എലിസബെത്തിന്റെ നില മെച്ചപ്പെട്ടു. അത്യാവശ്യം പുറത്തുപോകാന്‍ തുടങ്ങി. എന്നാല്‍ ആള്‍ക്കൂട്ടങ്ങളും തിരക്കുള്ള സ്ഥലങ്ങളും ഒഴിവാക്കി. താന്‍ ഇത് പറയുന്നതിലൂടെ പറയാന്‍ ഉദ്ദേശിക്കുന്നത് ഭയപ്പെടേണ്ട കാര്യമില്ല എന്നാണ് എന്ന് എലിബസബെത്ത് ഷ്‌നീഡര്‍ പറയുന്നു. ജീവന് ഭീഷണിയുള്ള തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ വീട്ടില്‍ തന്നെ ഐസൊലേറ്റ് ചെയ്യുകയാണ് നല്ലത് എ്ന്ന് എലിസബെത്ത് ഷ്‌നീഡര്‍ അഭിപ്രായപ്പെടുന്നു. വെള്ളം ധാരാളമായി കുടിക്കുക. ഏറെ നേരെ വിശ്രമിക്കുക - എലിസബെത്ത് പറയുന്നു.


Next Story

Related Stories