ആന്റി പാരാസൈറ്റിക്ക് മരുന്ന് കൊറോണ വൈറസിനെ 48 മണിക്കൂറിനകം നശിപ്പിക്കുമെന്ന് അവകാശപ്പെട്ട് പുതിയ പഠനം. ഇവര്‍മെക്ടിന്‍ എന്ന മരുന്നാണിത്. കൊവിഡ് 19നെതിരായ മരുന്ന വികസിപ്പിക്കുന്നതിലും ചികിത്സയിലും നിര്‍ണായകമായ കണ്ടുപിടിത്തമാണ് ഓസ്ട്രേലിയയിലെ ശാസ്ത്രജ്ഞര്‍ നടത്തിയിരിക്കുന്നത്. ആന്റിവൈറല്‍ റിസര്‍ച്ച് എന്ന ജേണലിലാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇവര്മെക്ടിന്റെ ഒരു ഡോസ് കൊണ്ട് 24 മണിക്കൂര്‍ കൊണ്ട് തന്നെ വൈറസ് ആര്‍എന്‍എ ഗണ്യമായി കുറയും 48 മണിക്കൂര്‍ കൊണ്ട് അത് പൂര്‍ണമായും നീക്കം ചെയ്യാനാകും - പഠനം നടത്തിയ ഗവേഷകരിലൊരാളായ മൊനാഷ് യൂണിവേഴ്സിറ്റിയിലെ കിലി വാഗ്സ്റ്റാഫ് പറയുന്നു.
എച്ച്ഐവി, ഡെങ്കു, ഇന്‍ഫ്ളുവെന്‍സ, സിക്ക തുടങ്ങിയ വൈറസുകള്‍ക്കെതിരെ ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടതാണ് ഇവര്മെക്ടിനെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇവര്‍മെക്ടിന്‍ സുരക്ഷിതമെന്ന് തെളിയിക്കപ്പെട്ടതാണ്. അതേസമയം ഇതിന്റെ ഡോസേജ് ഇനിയും മനുഷ്യരില്‍ പരീക്ഷിച്ചുനോക്കേണ്ടതുണ്ട് - കിലി വാഗ്സ്റ്റാഫ് പറഞ്ഞു. അതേസമയം കൊവിഡ് 19 വൈറസിനെതിരെ ഇവര്‍മെക്ടിന്‍ എത്തരത്തില്‍ പ്രവര്‍ത്തിക്കുമെന്നതില്‍ ഇനിയും വ്യക്തത ആവശ്യമുണ്ട്. ആതിഥേയ കോശങ്ങളുടെ പ്രതിരോധശേഷി നശിപ്പിക്കുന്നത് തടയാന്‍ ഇവര്‍മെക്ടിന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ഇവര്‍മെക്ടിന്‍ കൊവിഡിനെതിരായ പ്രതിരോധത്തില്‍ ഉപയോഗപ്പെടുത്തുന്നതിനെ ആകാംഷയോടൊണ് കാണുന്നത് എന്ന് ടീം അംഗമായ, ഓസ്ട്രേലിയയിലെ റോയല്‍ മെല്‍ബണ്‍ ഹോസ്പിറ്റലിലെ ലിയോണ്‍ കാലി പറഞ്ഞു.