TopTop
Begin typing your search above and press return to search.

അപ്പോളോ പ്രോട്ടോണ്‍ കാന്‍സര്‍ സെന്ററിന് ജെസിഐ അക്രഡിറ്റേഷന്‍

അപ്പോളോ പ്രോട്ടോണ്‍ കാന്‍സര്‍ സെന്ററിന് ജെസിഐ അക്രഡിറ്റേഷന്‍

ദക്ഷിണേഷ്യയിലെയും മിഡില്‍ ഈസ്റ്റിലെയും ആദ്യ പ്രോട്ടോണ്‍ ചികില്‍സാ കേന്ദ്രമായ അപ്പോളോ പ്രോട്ടോണ്‍ കാന്‍സര്‍ സെന്ററിന് (എപിസിസി) ജോയിന്റ് കമ്മീഷന്‍ ഇന്റര്‍നാഷണലിന്റെ (ജെസിഐ) അക്രഡിറ്റേഷന്‍ ലഭിച്ചു. അപ്പോളോ ഗ്രൂപ്പ് ശ്രേണിയില്‍ ജെസിഐ അക്രഡിറ്റേഷന്‍ നേടുന്ന എട്ടാമത്തെ ആശുപത്രിയായി ഇത് മാറിയതായി ആശുപത്രി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

2019 ജൂണില്‍ ആരംഭിച്ചതു മുതല്‍ പ്രോട്ടോണ്‍ തെറാപ്പി കാന്‍സര്‍ കെയര്‍ സെന്ററുകളില്‍ ശ്രദ്ധേയ കേന്ദ്രമായി എപിസിസി നിലകൊള്ളുന്നു. ഗുണനിലവാര മാനദണ്ഡങ്ങള്‍ക്കുള്ള ഈ അംഗീകാരം ഓങ്കോളജിയില്‍ നിലവാരം ഉയര്‍ത്തുന്നത് തുടരാന്‍ ഞങ്ങളെ കൂടുതല്‍ പ്രാപ്തരാക്കുന്നതായി അപ്പോളോ ഹോസ്പിറ്റല്‍സ് ചെയര്‍മാന്‍ ഡോ. പ്രതാപ് സി റെഡ്ഡി പറഞ്ഞു.


Next Story

Related Stories