TopTop
Begin typing your search above and press return to search.

ഭിന്നശേഷിക്കാര്‍ക്ക് 'സാധ്യതകളുടെ ആഘോഷം'; ഒക്ടോബര്‍ രണ്ടുമുതല്‍ തൃശൂരില്‍ 'സഹായോപകരണ സാങ്കേതിക പ്രദര്‍ശനം'

ഭിന്നശേഷിക്കാര്‍ക്ക്

ഭിന്നശേഷിയുള്ള ഓരോ വ്യക്തിയുടെയും പരിമിതികളും ആവശ്യങ്ങളും വിത്യസ്തമാണ്. ഓരോ വ്യക്തിയുടെയും ശാരീരിക മാനസിക പ്രത്യേകതകള്‍ അനുസരിച്ചുള്ള അനുയോജ്യമായ സഹായ ഉപകരണങ്ങളും പരിഹാരങ്ങളും ലഭ്യമാക്കുവാന്‍ സാധിച്ചാല്‍ അത് അവര്‍ക്ക് മുമ്പില്‍ അനന്ത സാധ്യതകളാണ് തുറക്കുന്നത്. പ്രത്യേകിച്ച് ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം ഭിന്നശേഷിയെ കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകളെ തന്നെ മാറ്റിമറിക്കുന്നതാണ്. മനുഷ്യന്റെ കാലിനെക്കാള്‍ വേഗത്തില്‍ ഓടാന്‍ സഹായിക്കുന്ന കൃത്രിമ കാലും, കേവലം കണ്ണിലെ കൃഷ്ണമണികൊണ്ട് നിയന്ത്രിക്കാവുന്ന കംപ്യൂട്ടറും അതിന്റെ ഒരു തുടക്കം മാത്രമാണ്.

ഇത്തരം സാങ്കേതിക വിദ്യകളെയും ആധുനിക സഹായ ഉപകാരണങ്ങളെയും ഭിന്നശേഷിയുമായി ബന്ധപ്പെടുന്ന എല്ലാവര്‍ക്കും പരിചയപ്പെടുത്തുക എന്നതാണ് ഒക്ടോബര്‍ 2 തൊട്ട് 6 വരെ തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡ് ഗ്രൗണ്ടില്‍ നടത്തുന്ന 'സഹായോപകരണ സാങ്കേതിക പ്രദര്‍ശനം' കൊണ്ട് ഉദ്ദേശിക്കുന്നത്.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ (NIPMR)ഉം കേരള സാമൂഹ്യ സുരക്ഷ മിഷനും സംയുക്തമായാണ് ഗാന്ധിജയന്തി ദിനത്തില്‍ ആരംഭിച്ച്‌ ലോക സെറിബ്രല്‍ പാള്‍സി ദിനം (oct 6) വരെ നീണ്ടുനില്‍ക്കുന്ന 5 ദിവസത്തെ Assistive Technology Exhibition ഉം അതോടൊപ്പം ഇത് സംബന്ധിച്ചുള്ള സെമിനാറുകളും, പരിശോധന ക്യാമ്പും, പരിശീലന പരിപാടികളും നടത്തുന്നത്.

'സാധ്യതകളുടെ ആഘോഷം' (celebrating possibilities) എന്നതാണ് ഇതിനായി മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം.
Assistive Technology Exhibition


Next Story

Related Stories