TopTop
Begin typing your search above and press return to search.

കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ 'ഈസി കെയര്‍' പ്രവര്‍ത്തനം ആരംഭിച്ചു

കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ഈസി കെയര്‍ പ്രവര്‍ത്തനം ആരംഭിച്ചു

പ്രമേഹ ചികിത്സയില്‍ പുതിയ കാല്‍വെപ്പുമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍. ആസ്റ്റര്‍ മിംസ് ഈസി കെയര്‍ എന്ന ഈ നൂതന പരിചരണ പദ്ധതിയിലൂടെ പ്രമേഹരോഗ ചികിത്സയിലെ പൊതുവായ വെല്ലുവിളികളെ അതിജീവിച്ച് ആരോഗ്യകരമായ ജീവിതം ഫലപ്രദമായി തിരിച്ച് പിടിക്കാനുള്ള സംവിധാനങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ദീര്‍ഘകാല ചികിത്സ ആവശ്യമുള്ള രോഗമാണ് പ്രമേഹം. പ്രമേഹത്തിന്റെ അനുബന്ധമായി ഹൃദ്രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, കിഡ്നി രോഗങ്ങള്‍ എന്നിവയ്ക്കും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഫാമിലെ മെഡിസിന്‍, എന്‍ഡോക്രൈനോളജി, ജനറല്‍ മെഡിസിന്‍, കാര്‍ഡിയോളജി, നെഫ്രോളജി, പള്‍മനോളജി, ഡയറ്റീഷ്യന്‍, ഫിസിയോതെറാപ്പി എന്നീ വിഭാഗങ്ങളുടെ സംയുക്ത നേതൃത്വത്തിലാണ് ആസ്റ്റര്‍ മിംസ് ഈസികെയര്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

ആസ്റ്റര്‍ മിംസ് ഈസികെയര്‍ ലോഗോ ഡോ. വിമല്‍ എം. വി (സീനിയര്‍ കണ്‍സല്‍ട്ടന്റ്, എന്റോക്രൈനോളജി)യില്‍ നിന്ന് ഡോ. എബ്രഹാം മാമന്‍ (ചീഫ് ഓഫ് മെഡിക്കല്‍ സര്‍വ്വീസസ്) ഏറ്റുവാങ്ങിക്കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡോ. സജിത്ത് നാരായണന്‍ (നെഫ്രോളജി വിഭാഗം മേധാവി), ഡോ. മഞ്ജുനാഥ് (ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവി), ഡോ. മനോജന്‍ (സീനിയര്‍ കണ്‍സല്‍ട്ടന്റ്, ജനറല്‍ മെഡിസിന്‍), ഡോ. ജഷീറ മുഹമ്മദ് കുട്ടി (കണ്‍സല്‍ട്ടന്റ്, ഫാമിലി മെഡിസിന്‍), ഷെറിന്‍ തോമസ് (ഹെഡ്, ഡയറ്റീഷ്യന്‍), അഷ്‌കര്‍ അലി (ഹെഡ്, ഫിസിയോതെറാപ്പി), ഡോ. പ്രവിത (എ. ജി. എം, ഓപ്പറേഷന്‍സ്) എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു


Next Story

Related Stories