TopTop
Begin typing your search above and press return to search.

ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു

ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു

പ്രത്യേക സന്ദര്‍ഭങ്ങളില്‍ വലിയ ശസ്ത്രക്രിയകള്‍ ഒഴിവാക്കി കൊണ്ട് ആന്തരിക അവയവങ്ങളിലെ സങ്കീര്‍ണ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായകമായ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി ക്ലിനിക്ക് ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ന്യൂറോറേഡിയോളജി, വാസ്‌കുലര്‍, ഓങ്കോളജി, ഹെപ്പറ്റോബിലിയേരി, യൂറോളജി, ട്രാന്‍സ്പ്ലാന്റ് തുടങ്ങിയ വിഭാഗങ്ങളില്‍ അതിസൂക്ഷ്മ മുറിവുകളിലൂടെ ശസ്ത്രക്രിയകള്‍ നടത്താന്‍ കഴിയുന്ന അത്യാധുനിക സൗകര്യങ്ങളോടെയുള്ളതാണ് ക്ലിനിക്കെന്ന് ആശുപത്രി അധികൃതര്‍ പത്രക്കുറിപ്പില്‍ അവകാശപ്പെട്ടു.

ക്ലിനിക്കല്‍ ഇമേജിങ് വിദഗ്ധര്‍, ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നും പരിശീലനം സിദ്ധിച്ച പ്രശസ്തരായ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍ എന്നിവരടങ്ങുന്ന വിദഗ്ധസംഘത്തിന്റെ സേവനവും ഇവിടെ ലഭ്യമായിരിക്കും.വിവരങ്ങള്‍ക്ക് ഹെല്‍പ്പ്ലൈന്‍ നമ്പര്‍ 8111998126 ബന്ധപ്പെടുക.


Next Story

Related Stories