TopTop
Begin typing your search above and press return to search.

കൊവാക്സിന്‍ മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി, ഇന്ത്യയുടെ തദ്ദേശീയ കോവിഡ് പ്രതിരോധമരുന്ന് നിര്‍ണായക ഘട്ടത്തിലേക്ക്

കൊവാക്സിന്‍ മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി, ഇന്ത്യയുടെ തദ്ദേശീയ കോവിഡ് പ്രതിരോധമരുന്ന് നിര്‍ണായക ഘട്ടത്തിലേക്ക്

കൊറോണ വൈറസിനെ പ്രതിരാധിക്കാന്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന വാക്‌സിന്‍ കോവാക്സിന്‍ മരുന്നിന് മൂന്നാം ഘട്ട പരീക്ഷണത്തിനുള്ള അനുമതി ലഭിച്ചു. ഹൈദരബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചും ചേര്‍ന്നാണ് പ്രതിരോധ മരുന്ന് വികസിപ്പിക്കുന്നത്. ഒക്ടോബര്‍ രണ്ടാം തീയതിയാണ് ഭാരത് ബയോടെക് പ്രതിരോധ മരുന്നിന്റെ മൂന്നാം ഘട്ട പരിശോധനയ്ക്കുള്ള അപേക്ഷ ഗ്രഗ്്സ് കണ്‍ട്രോളര്‍ക്ക് നല്‍കിയത്.

മൂന്നാഘട്ടത്തില്‍ 28,500 ആളുകളില്‍ ഈ മരുന്ന് പരിശോധിക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് അപേക്ഷയില്‍ ബയോ ടെക് വ്യക്തമാക്കിയിട്ടുള്ളത്. പതിനെട്ട് വയസിനു മുകളിലുള്ളവരില്‍ നടക്കുന്ന പരീക്ഷണം ഡല്‍ഹി, മുംബൈ, പട്ന, ലക്നൗ തുടങ്ങി രാജ്യത്തെ 19 കേന്ദ്രങ്ങളിലായാണ് ട്രയലുകള്‍ പുരോഗമിക്കുന്നത്.

നിലവില്‍ മുന്നോളം കോവിഡ് വാക്‌സിനുകളുടെ പരീക്ഷണമാണ് രാജ്യത്ത് പുരോഗമിക്കുന്നത്. മൂന്നാം ഘട്ട അനുമതി ലഭിച്ച ഇന്ത്യയില്‍ ഭാരത് ബയോടെക്കിനെ കൂടാതെ, സൈഡസ് കാഡില എന്ന കമ്പനി നടത്തുന്ന കോവിഡ് വാക്സിന്‍ പരീക്ഷണം രണ്ടാം ഘട്ടത്തിലാണ്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആസ്ട്രസെനേക എന്ന കമ്പനിയുമായി ചേര്‍ന്ന് നടത്തുന്ന ഓക്സ്ഫോര്‍ഡ് കോവിഡ് വാക്സിന്‍ പരീക്ഷണവും രണ്ട്, മൂന്ന് ഘട്ടങ്ങളിലാണുള്ളത്.


Next Story

Related Stories