വയനാട്ടില്‍ പാമ്പ് കടിയേറ്റ് സ്കൂള്‍ വിദ്യാര്‍ഥനി മരിക്കാനിടയായ സംഭവത്തിനുശേഷം പാമ്പ് കടയേല്ക്കല് സംബന്ധിച്ച് വലിയ ചര്‍ച്ചകളാണ് നാട്ടില്‍ നടന്നുവരുന്നത്. പൊന്തകളും കാടുകളും പൊടി നിറഞ്ഞ പ്രദേശങ്ങളും ഒക്കെയുള്ള നമ്മുടെ നാട്ടില്‍ പാമ്പുകള്‍ സാധാരണയായി കണ്ടുവരുന്നു. എന്നാല്‍ വിഷപ്പാമ്പുകളേക്കാള്‍ അതില്ലാത്തവയാണ് ധാരാളമായി കണ്ടുവരാറുള്ളത്. പാമ്പുകള്‍ പൊതുവെ അപകടകാരികളല്ല. അവയെ പ്രകോപിപ്പിച്ചാലേ സാധാരണ ഗതിയില്‍ കടിയ്ക്കാറുള്ളു. പാമ്പ് കടിയേറ്റാല്‍ അത് ഏത് ഇനിത്തിലെ ആണെന്ന മനസ്സിലാക്കലാണ് പ്രധാനം. അത് മനസ്സിലാക്കിയാലേ ശരിയായ പ്രതിവിഷം നല്കാന് സാധിക്കുകയുള്ളു. ഓരോ തരത്തിലുള്ള പാമ്പിനും പ്രത്യേക തരത്തിലുള്ള പ്രതിവിഷങ്ങളാണ് നല്‍കേണ്ടത്. അല്ലെങ്കില്‍ വിഷമുള്ളതാണെന്ന് മാനിച്ച് പ്രത്യൗഷധം നല്‍കണം.
പാമ്പു കടിയേറ്റാലുള്ള പ്രധാന ലക്ഷണങ്ങള്‍ ചുവടെ:
*മുറിവായില്‍ രണ്ട് വിഷപ്പല്ലുകളുടെ അടയാളം കാണും. ഉദ്ദേശം ഒരു വിരലിന്റെ വീതിയാണ് ഇവ തമ്മില്‍ ഉണ്ടാവുക.
*മുറിവേറ്റ സ്ഥലം നീരുവന്നു വീര്‍ക്കുകയും കരുവാളിക്കുകയും ചെയ്യും.
*വിവിധ സ്ഥലങ്ങളില്‍ നിന്നും രക്ത പ്രവാഹം ഉണ്ടാകും
*ഛര്‍ദ്ദിയും മയക്കവും തുടര്‍ന്ന് ബോധക്ഷയവും ഉണ്ടാകും
*തലചുറ്റല്‍, മരവിപ്പ്, പേശീകള്ക്കു ബലക്ഷയം തുടങ്ങിയവയും അനുഭവപ്പെടും.
*ശ്വാസോച്ഛ്വാസം മന്ദഗതിയിലാകുകയും ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും.
*മതിയായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ രണ്ടു മണിക്കൂറിനുള്ളില്‍ ശ്വാസച്ഛ്വാസവും ഹൃദയസ്പന്ദനവും നിലച്ചേക്കാം.
പ്രാധമിക പരിപാലനം
*കടിയേറ്റയാള്‍ക്ക് ധൈര്യം പകര്‍ന്ന് ഒരിടത്ത് കിടത്തുക
*മുറിവ് പരിശോധിക്കുക. വിഷപ്പല്ലിന്റെ അടയാളമുണ്ടെങ്കിലോ അല്ലെങ്കില്‍ അങ്ങനെ സംശയമുണ്ടെങ്കിലോ മുറിവേറ്റ സ്ഥലത്തിനു മുകളില്‍ തുണികൊണ്ട് കെട്ടണം. അധികം മുറുക്കിയാകരുത് കെട്ടുന്നത്. മുറിവായില്‍ നിന്നും അല്പം രക്തം വാര്ന്നുപോകാന് അനുവദിക്കുക. അരമണിക്കൂറിലൊരിക്കല്‍ അര മിനിറ്റ് നേരത്തേക്ക് കെട്ട് അയച്ചു കൊണ്ടിരിക്കണം.
*കടിവായ് സോപ്പോ പൊട്ടാസ്യം പെര്മാഗനേറ്റോ ഉപയോഗിച്ച് ചുടുവെള്ളം കൊണ്ടു കഴുകണം. ഇങ്ങനെ ചെയ്യുമ്പോള്‍ രക്തം വാര്‍ന്ന് മുറിവിലെ വിഷം പുറത്ത് പോകും.
*ഐസ് ലഭ്യമാണെങ്കില്‍ തുണിയില്‍ പൊതിഞ്ഞ ഐസ് കഷണങ്ങള്‍ മുറിവായോട് ചേര്ത്ത്് പിടിക്കുന്നത് വേദന കുറയ്ക്കാനും വിഷം വ്യാപിക്കുന്നത് തടയാനും പ്രയോജനപ്പെട്ടേക്കും.
*മുറിവേറ്റയാളെ എത്രയും പെട്ടന്ന് പ്രതിവിഷം ലഭ്യമാകുന്ന ആശുപത്രിയില്‍ എത്തിക്കണം. ഇയാളെ നടക്കാന്‍ അനുവദിക്കരുത്.