TopTop
Begin typing your search above and press return to search.

എല്ലാ ജില്ലകളിലും കാൻസർ ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കുമെന്ന് മുഖ്യമന്ത്രി, രാജ്യത്ത് ഇതാദ്യം

എല്ലാ ജില്ലകളിലും കാൻസർ ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കുമെന്ന് മുഖ്യമന്ത്രി, രാജ്യത്ത് ഇതാദ്യം

കേരളത്തില്‍ എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സാകേന്ദ്രങ്ങള്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയില്‍ ഇത്തരമൊരു സംവിധാനം ഇതാദ്യമായാണ്. കാന്‍സര്‍ രോഗികള്‍ക്ക് പ്രതിരോധശേഷി കുറവാണ്. അവര്‍ക്ക് അധിക ദൂരം യാത്ര ചെയ്യേണ്ട അവസ്ഥയുണ്ടാകരുത്. സംസ്ഥാനത്ത് 21 ആശുപത്രികളിലാണ് കാന്‍സര്‍ കേന്ദ്രങ്ങളൊരുക്കുക.

തിരുവനന്തപുരം ജനറല്‍ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പുനലൂര്‍ താലൂക്ക് ആശുപത്രി, പത്തനംതിട്ട കോഴഞ്ചേരിയിലുള്ള ജില്ലാ ആശുപത്രി, ആലപ്പുള ജനറല്‍ ആശുപത്രി, കോട്ടയം പാലായിലുള്ള ജനറല്‍ ആശുപത്രി ഇടുക്കി തൊടുപുഴയിലുള്ള ജനറല്‍ ആശുപത്രി, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി, തൃശ്ശൂര്‍ ജനറല്‍ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, ഒറ്റപ്പാലം താലൂക്ക് ആശുപത്രി, കഞ്ചിക്കോട് ഇസിഡിസി, മലപ്പുറം ജില്ലാ ആശുപത്രി, തിരൂര്‍, നിലമ്പൂര്‍ ജില്ലാ ആശുപത്രികള്‍, കോഴിക്കോട് ബീച്ച് ആശുപത്രി, വയനാട് നല്ലൂര്‍നാട് ട്രൈബല്‍ ആശുപത്രി, കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി, കാഞ്ഞങ്ങാട്, കാസറഗോഡ് ജില്ലാ ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് ചികിത്സാസൗകര്യങ്ങളൊരുക്കുക.

എല്ലാവര്‍ക്കും തുടര്‍ചികിത്സയ്ക്കായി ആര്‍സിസിയിലെത്തേണ്ട സാഹചര്യമുണ്ടാകില്ല. തുടര്‍പരിശോധന, കീമോതെറാപ്പി, സാന്ത്വന ചികിത്സ, സഹായ ചികിത്സ എന്നിവ ഈ കേന്ദ്രങ്ങളിലൂടെ ചെയ്യാന്‍ കഴിയും. രോഗികളുടെ വിവരങ്ങള്‍ ആര്‍സിസിയില്‍ നിന്ന് ഈ കാന്‍സര്‍ സെന്ററുകളിലേയ്ക്ക് കൈമാറും. ആര്‍സിസിയിലെ ഡോക്ടര്‍മാര്‍ ടെലികോണ്‍ഫറന്‍സിലൂടെ ഈ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാരുമായി സംസാരിച്ച് ചികിത്സ നിശ്ചയിക്കും. ഇവര്‍ക്ക് വേണ്ട മരുന്നുകള്‍ കെഎം എസ് സി എല്‍ വഴി എത്തിച്ചുകൊടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


Next Story

Related Stories