TopTop
Begin typing your search above and press return to search.

ജലദോഷം വരുമ്പോള്‍; പ്രതിരോധ രീതികള്‍ അറിയാം

ജലദോഷം വരുമ്പോള്‍; പ്രതിരോധ രീതികള്‍ അറിയാം

ചെറിയ രോഗങ്ങളുടെ പേരില്‍ വല്ലാതെ വേവലാതിപ്പെടുന്നവരാണ് നമ്മളില്‍ അധികം പേരും. രോഗ ലക്ഷണങ്ങളെ ഒരിയ്ക്കലും ചെറുതായി കാണരുതെങ്കിലും സാധാരണ കാണുന്ന അസുഖങ്ങളുടെ പേരില്‍ ആശുപത്രികളിലേക്ക് ഓടാതെ മതിയായ വിശ്രമമവും ഭക്ഷണ ചര്യകളും കൊണ്ട് നേരെയാകുമോയെന്ന് നോക്കിയതിനുശേഷം ഡോക്ടറെ കാണുന്നതാകും നല്ലത്. ജലദോഷം പോലുള്ള ചെറിയ അസുഖങ്ങള്‍ക്ക് ജനങ്ങള്‍ കാലങ്ങളായുള്ള അനുഭവങ്ങള്‍ കൊണ്ട് ആര്‍ജ്ജിച്ച പ്രതിരോധ രീതികളുണ്ട്. അവയൊന്ന് പരീക്ഷിച്ച് നോക്കുന്നത് നന്നായിരിക്കും.

സാധാരണ ജലദോഷത്തിന്റെ കാര്യം തന്നെ എടുക്കാം. മൂക്കില്‍ നിന്നുള്ള നീരൊഴുക്ക്, കണ്ണുകളില്‍ വെള്ളം നിറയുക, തുമ്മല്‍, തൊണ്ടയടപ്പ്, തലവേദന തുടങ്ങിയ ലക്ഷണങ്ങളാണ് ഇവയ്ക്കു കാണുക. ഇതുണ്ടാകുമ്പോള്‍ വീട്ടില്‍ തന്നെ ഇരുന്ന് ചെയ്യാവുന്ന ഏതാനും കാര്യങ്ങളാണ്

ചുവടെ പറയുന്നത്.

*കിടക്കയില്‍ വിശ്രമിക്കുക. ജലദോഷവും ഫ്ളൂവും മിക്കവാറും ഔഷധങ്ങളില്ലാതെ തന്നെ ശമിക്കും.

*ധാരാളം ദ്രവ പദാര്‍ഥങ്ങള്‍ കഴിക്കുക

*ഓറഞ്ചു നീര്്, ചൂടുള്ള നാരങ്ങനീര്് തുടങ്ങിയ പഴച്ചാറുകള്‍ പ്രയോജന കരമാണ്

* ചുമയോടുകൂടിയ സാധാരണ ജലദോഷത്തിന് ചുവന്നുള്ളിയും വെളുത്തുള്ളിയുടെ ഏതാനും അല്ലികളും അല്പം ഇഞ്ചിയും ചേര്‍ത്തരച്ച് കുഴമ്പാക്കുക. നാരങ്ങ നീര്, തേന്‍, അല്ലെങ്കില്‍ ശര്‍ക്കര എന്നിവ ചേര്‍ക്കാം. ഇത് ഇടവിട്ട് അല്പാല്പം കുടിക്കുക,

* വെളുത്തുള്ളിയും ഇഞ്ചിയും തുല്യ അളവിലെടുത്ത് അല്പം കുരുമുളക്, ഉലുവ, മല്ലി, കുടംപുളി, ശര്‍ക്കര എന്നിവയോടൊപ്പം രണ്ടു ഗ്ലാസ് വെള്ളത്തില്‍ തിളപ്പിക്കണം. തിളയ്ക്കുമ്പോള്‍ കുറച്ച് തുളസിയില ഇടണം. വെള്ളം അരിച്ചെടുത്ത് നാരങ്ങ നീരും തേനും ചേര്‍ക്കണം. അര കപ്പു വീതം ദിവസം മൂന്നു നേരം കഴിയ്ക്കണം.

*തുളസിയിലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ ദിവസം രണ്ടു നേരം രാവിലെ പ്രാതലിനു മുന്‍പും വൈകുന്നരം ഉറങ്ങാന്‍ നേരത്തും ആവി കൊള്ളുക.

*ഇതൊക്കെയാണെങ്കിലും കടുത്ത പനിയോടെ ജലദോഷം രൂക്ഷമായാല്‍ ഡോക്ടറുടെ സഹായം തീര്‍ശ്ചയായും തേടേണ്ടതുണ്ട്.


Next Story

Related Stories