TopTop
Begin typing your search above and press return to search.

കൊറോണ; നോയ്ഡയിൽ രണ്ട് സ്കൂളുകൾ അടച്ചു, രാജ്യത്ത് രണ്ട് പേർകൂടി നിരീക്ഷണത്തിൽ

കൊറോണ; നോയ്ഡയിൽ രണ്ട് സ്കൂളുകൾ അടച്ചു, രാജ്യത്ത് രണ്ട് പേർകൂടി നിരീക്ഷണത്തിൽ

കേരളത്തിലെ കൊറോണ വൈറസ് ബാധിതർ‌ സുഖം പ്രാപിച്ചതിന് പിന്നാലെ രാജ്യത്ത് രണ്ടുപേർക്ക് കൂടി കൊറോണ (കൊവിഡ് - 19) സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്ന് എത്തിയ ന്യൂഡൽഹി സ്വദേശിക്കും ദുബായിൽ നിന്ന് എത്തിയ തെലങ്കാന സ്വദേശിക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഡൽഹി സ്വദേശി കോണാർട്ട് പ്ലേസിലുള്ള ആർ.എം.എൽ ആശുപത്രിയിലാണ് ഇറ്റലിയിൽ നിന്ന് എത്തിയയാൾ ചികിൽസയിലുള്ളത്. തെലങ്കാന സ്വദേശി സ്വകാര്യ ആശുപത്രിയിലും തുടർന്ന് സർക്കാർ ആശുപത്രിയിലും മുൻപ് ചികിത്സ തേടിയിരുന്നു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം, പുതിയ രണ്ട് കോവിഡ് 19 കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് മുൻകരുതൽ നടപടികളും ശ്കതമാക്കി.

മുൻ കരുതലിന്റെ ഭാഗമായി ഡൽഹി സ്വദേശിയുടെ മക്കൾ പഠിക്കുന്ന ഉത്തർപ്രദേശ് നോയിഡയിലെ രണ്ട് സ്കൂളുകൾ അടച്ചുപൂട്ടി. നിരീക്ഷണത്തിലുള്ള വ്യക്തിയുടെ മക്കൾ പഠിക്കുന്ന സ്കൂളാണ് അടച്ചു പുട്ടിയത്. ഇതിന് പുറമെ കഴിഞ്ഞയാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തി പങ്കെടുത്ത പിറന്നാൾ ആഘോഷത്തിൽ ഇദ്ദേഹത്തിന്റെ മക്കളും അവരുടെ സ്കൂൾ സുഹൃത്തുക്കളും ഉൾപ്പെടെ നോയിഡയിലെ 25 പേരും ഉണ്ടായിരുന്നതായി കണ്ടെത്തിയതോടെയാണു നടപടി. ഇതിന് പുറമെ അടച്ചുപൂട്ടിയ സ്കൂൾ ഉത്തർ പ്രദേശിലെ ഉന്നത ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും. സ്കൂൾ അടച്ചതോടെ ഇന്നു മുതൽ ആരംഭിക്കാനിരുന്ന പരീക്ഷകളും സ്കൂൾ അധികൃതർ റദ്ദാക്കി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നു സ്കൂൾ വ്യക്തമാക്കി. പിറന്നാൾ ആഘോഷം നടന്ന ആഡംബര ഹോട്ടലിലെ ജീവനക്കാരോടും സ്വയം നിരീക്ഷണത്തിന് വിധേയനാവാൻ നിർദേശിച്ചിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ബന്ധപ്പെടുന്നു. പരിശോധനകൾക്കും വിധേയരാക്കിയ ഇവരോട് 14 ദിവസം വീട്ടിൽ തന്നെ തുടരാൻ നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ ഡൽഹി സ്വദേശി യാത്ര ചെയ്ത എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരോട് ഐസലേഷനിൽ കഴിയാൻ നേരത്തെ എയർ ഇന്ത്യ നിർദേശിച്ചിരുന്നു. ഇന്ത്യയിലെ രണ്ടാമത്തെ രോഗിയായ 24കാരനായ ടെക്കിക്കൊപ്പം താമസിച്ചവരെ മെഡിക്കൽ സംഘം നിരീക്ഷിച്ചു വരികയാണെന്നു കർണാടക ആരോഗ്യമന്ത്രി ബി.ശ്രീരാമുലു പറഞ്ഞു. ഹൈദരാബാദിലെ ആശുപത്രിയിലാണ് നിലവിൽ 24 കാരൻ ചികിൽസയിലുള്ളത്. ബംഗളൂരുവിൽ നിന്നും ഹൈദരാബാദിലേക്ക് ഇയാൾ എത്തിയ ബസിലുണ്ടായിരുന്ന 27 പേരും നിരീക്ഷണത്തിലാണ്.



Next Story

Related Stories