TopTop
Begin typing your search above and press return to search.

കൊറോണ മരണം 5000 കടന്നു, 1.25 ലക്ഷത്തിലധികം പേർക്ക് വൈറസ് ബാധ

കൊറോണ മരണം 5000 കടന്നു, 1.25 ലക്ഷത്തിലധികം പേർക്ക് വൈറസ് ബാധ

ലോകത്താകെ കൊറോണ വൈറസ് (കൊവിഡ് 19) മൂലമുള്ള മരണം 5000 കടന്നു. വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 5043 പേര്‍ വിവിധ രാജ്യങ്ങളിലായി കൊവിഡ് 19 മൂലം മരിച്ചു. 1.25 ലക്ഷം പേര്‍ക്ക് ലോകത്താകെ കൊറോണ ബാധിച്ചിട്ടുണ്ട്. 3176 മരണം ചൈനയിലാണ്. ഇറ്റലിയില്‍ 1016 പേരും ഇറാനില്‍ 514 പേരും മരിച്ചു. ദക്ഷിണകൊറിയയില്‍ മരണം 72 ആയി. ഡിസംബറില്‍ ആദ്യം വൈറസ് കണ്ടെത്തിയത് മുതല്‍ ഇതുവരെ 121 രാജ്യങ്ങളിലായി 1,34,300 പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ട്.

യുകെയില്‍ 600ലധികം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലിയില്‍ 15113 കേസുകളാണുള്ളത്. യൂറോപ്പിലാകെ 28,549 പോസിറ്റീവ് കേസുകളാണുള്ളത്. ജര്‍മ്മനിയിലും ഫ്രാന്‍സിലും 2000ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനില്‍ 11,364 കേസുകള്‍. 10 പേരാണ് യുകെയില്‍ മരിച്ചത്. ഫ്രാന്‍സില്‍ 51 പേരും യുഎസില്‍ 41 പേരും മരിച്ചു. ഇതിനിടെ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ ആദ്യ കൊറോണ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ 81 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കേരളത്തിൽ 19 പേർക്കാണ് ഇതുവരെ കൊറോണ സ്ഥരീകരിച്ചിരിക്കുന്നത്.


Next Story

Related Stories