TopTop

കൊറോണ വൈറസ് ഇടയ്ക്കിടെ വന്നേക്കാം - മുതിര്‍ന്ന യുഎസ് ശാസ്ത്രജ്ഞന്‍ പറയുന്നു

കൊറോണ വൈറസ് ഇടയ്ക്കിടെ വന്നേക്കാം - മുതിര്‍ന്ന യുഎസ് ശാസ്ത്രജ്ഞന്‍ പറയുന്നു

കൊറോണ വൈറസ് (കൊവിഡ് 19) ഇടയ്ക്കിടെ വരാനുള്ള സാധ്യതയുണ്ടെന്ന് മുതര്‍ന്ന യുഎസ് ശാസ്ത്രജ്ഞന്‍. മരുന്ന് ഉടന്‍ കണ്ടെത്തേണ്ടതുണ്ടെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസില്‍ ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന ആന്റണി ഫോസി പറഞ്ഞു. ഋതുഭേദങ്ങള്‍ക്കനുസരിച്ച് കൊറോണ മടങ്ങിവരാനുള്ള സാധ്യതയെക്കുറിച്ചാണ് യുഎസ് ശാസ്ത്രജ്ഞന്‍ പറഞ്ഞത്. ദക്ഷിണാര്‍ദ്ധഗോളത്തിലേയ്ക്ക് കൊറോണ കൂടുതലായി വരാന്‍ സാധ്യതയുണ്ടെന്ന് ആന്റണി ഫോസി മുന്നറിയിപ്പ് നല്‍കി. ഈ മേഖല ശൈത്യകാലത്തിലേയ്ക്ക് പോവുകയാണ്. ഇത് വലിയ ഭീഷണി സൃഷ്ടിക്കുന്നതായി ആന്റണി ഫോസി അഭിപ്രായപ്പെട്ടു. ദക്ഷിണാഫ്രിക്ക അടക്കമുള്ള രാജ്യങ്ങളില്‍ ഇത് ഗുരുതരമായ അവസ്ഥയുണ്ടാക്കും.

വാക്‌സിന്‍ ഉടന്‍ വികസിപ്പിച്ച് പരീക്ഷണം നടത്തി പ്രയോഗിച്ചുതുടങ്ങിയത് അനിവാര്യമായിരിക്കുകയാണ്. യൂറോപ്പില്‍ മീസില്‍സ് കേസുകള്‍ കുതിച്ചുയരുകയാണ്. യുകെ അടക്കമുള്ള നാല് രാജ്യങ്ങള്‍ കുരങ്ങുപനി നിര്‍മ്മാര്‍ജ്ജനം ചെയ്തിരുന്നതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലോകാരോഗ്യ സംഘടന ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.

നിലവില്‍ യുഎസും ചൈനയും ഓരോ വാക്‌സിനുകള്‍ പരീക്ഷിച്ചിട്ടുണ്ട്. ഇത് പൂര്‍ണമായി ഉപയോഗത്തില്‍ വരാന്‍ ഒന്നര വര്‍ഷം വരെയെടുക്കാം. മലേറിയയ്ക്കുള്ള മരുന്നുകളായ ക്ലോറോക്വിനും ഹൈഡ്രോക്ലോറോക്വിനും അടക്കമുള്ള മരുന്നുകള്‍ പരീക്ഷിക്കുന്നുണ്ട്. നമ്മള്‍ മറ്റൊരു ഘട്ടത്തിന് തയ്യാറായിരിക്കണം - ആന്റണി ഫോസി പറഞ്ഞു. ചൂടുള്ള കാലാവസ്ഥയിലേതിനേക്കാള്‍ തണുപ്പുള്ള കാലാവസ്ഥയിലാണ് കൊറോണ വൈറസ് നിലനില്‍ക്കുക എന്ന് അടുത്തിറങ്ങിയ ഒരു ചൈനീസ് റിസര്‍ച്ച് പേപ്പറില്‍ പറയുന്നുണ്ട്. അതേസമയം ഇതൊരു പ്രാഥമിക നിഗമനം മാത്രമാണെന്നും സമഗ്രമായ പുനപരിശോധന വേണമെന്നും ആന്റണി ഫോസി അഭിപ്രായപ്പെട്ടു.

ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളും ചുമയും മറ്റും തണുത്ത കാലവസ്ഥയിലാണ് വര്‍ദ്ധിക്കാനുള്ള സാധ്യതയെന്നും തണുത്തകാലാവസ്ഥയില്‍ പ്രതിരോധശേഷി ദുര്‍ബലമാകുമെന്നതും കണക്കിലെടുത്താണ് ഇത്തരമൊരു നിഗമനത്തിലേയ്ക്ക് പോകുന്നത്. ചൂടുള്ള കാലാവസ്ഥയില്‍ വൈറസിന്റെ സംരക്ഷണകവചമായ കൊഴുപ്പിന്റെ പാളി പെട്ടെന്ന് ഉണങ്ങിപ്പോയേക്കാന്‍ സാധ്യതയുണ്ട്. അതേസമയം ഇന്‍ഫെക്ഷന്‍ കുറയുന്നു എന്നതിന് വൈറസ് ഇല്ലാതായി എന്ന് അര്‍ത്ഥമില്ല. ഓസ്‌ട്രേലിയയില്‍ 2500 കേസുകള്‍ സ്ഥിരീകരിക്കപ്പെടുകയും എട്ട് പേര്‍ മരിക്കുകയും ചെയ്തിരുന്നു.


Next Story

Related Stories