TopTop
Begin typing your search above and press return to search.

കൊറോണ വായുവിലൂടെ പകരുമെന്ന് ശാസ്ത്രജ്ഞർ, ലോകാരോഗ്യസംഘടന നിർദ്ദേശങ്ങൾ പരിഷ്കരിക്കണമെന്ന് ആവശ്യം

കൊറോണ വായുവിലൂടെ പകരുമെന്ന് ശാസ്ത്രജ്ഞർ, ലോകാരോഗ്യസംഘടന നിർദ്ദേശങ്ങൾ പരിഷ്കരിക്കണമെന്ന് ആവശ്യം

കൊറോണ വൈറസ് വായുവിലൂടെ പകരുമെന്നും ഇതിന് അനുസൃതമായി നിര്‍ദ്ദേശങ്ങളില്‍ ലോകാരോഗ്യ സംഘടന മാറ്റം വരുത്തണമെന്നും ശാസ്ത്രജ്ഞര്‍. അടുത്തയാഴ്ച ഒരു സയന്‍സ് ജേണലില്‍ ഇത് പ്രസിദ്ധീകരിക്കും. 32 രാജ്യങ്ങളിലെ 239 ശാസ്ത്രജ്ഞരാണ് തുറന്ന കത്തെഴുതിയിരിക്കുന്നത്. ദ ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൊറോണ വൈറസ് പ്രാഥമികമായി മൂക്കില്‍ നിന്നോ വായില്‍ നിന്നോ ഉള്ള സ്രവങ്ങളില്‍ നിന്നാണ് മനുഷ്യരില്‍ മനുഷ്യരിലേയ്ക്ക് പടരുന്നത്. ചുമയ്ക്കുമ്പോളോ തുമ്മുമ്പോളോ സംസാരിക്കുമ്പോളോ വരുന്നത്. കൊറോണ വൈറസിന്റെ തീരെ ചെറിയ ഭാഗങ്ങള്‍ വായുവിലുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അതേസമയം ശാസ്ത്രജ്ഞരുടെ കത്തുമായി ബന്ധപ്പെട്ട് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ഉന്നയിച്ച ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ഡബ്ല്യുഎച്ച്ഒ തയ്യാറായില്ല.

കൊറോണ വൈറസ് വായുവിലൂടെയാണ് വരുന്നത് എന്നതിന് തെളിവില്ലെന്നും ഇത് സംബന്ധിച്ച കണ്ടെത്തലുകള്‍ തൃപ്തികരമല്ലെന്നും ഡബ്ല്യുഎച്ച്ഒ പറഞ്ഞു. വായുവിലൂടെ കൊറോണ വൈറസ് പകരുന്നതിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഞങ്ങള്‍ പല തവണ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് സ്ഥാപിക്കുന്ന തെളിവുകള്‍ ഇതുവരെ വന്നിട്ടില്ല - ഡബ്ല്യുഎച്ച്ഒയുടെ ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ വിഭാഗം മേധാവിയായ ഡോ. ബെനഡേറ്റ അലിഗ്രാന്‍സി പറഞ്ഞു.


Next Story

Related Stories