TopTop
Begin typing your search above and press return to search.

രോഗലക്ഷണങ്ങളില്ലാത്തവരിൽ നിന്ന് കൊറോണ പകരുന്നത് അപൂർവം - ലോകാരോഗ്യ സംഘടന

രോഗലക്ഷണങ്ങളില്ലാത്തവരിൽ നിന്ന് കൊറോണ പകരുന്നത് അപൂർവം - ലോകാരോഗ്യ സംഘടന

രോഗലക്ഷണങ്ങളില്ലാത്തവരില്‍ നിന്ന് കൊറോണ വൈറസ് പടരുന്നത് അപൂര്‍വമാണെന്ന് ലോകാരോഗ്യ സംഘടന. ഞായറാഴ്ച മാത്രം 1,36,000ലധികം പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഒരു ദിവസത്തെ ഏറ്റവും കൂടിയ കണക്കാണിത്.

ഒരു രാജ്യത്തിനും പ്രതിരോധ നടപടികളില്‍ പിന്നോക്കം പോകാന്‍ കഴിയാത്ത നിലയാണുള്ളതെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗെബ്രിയീസസ് ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഫേസ് മാസ്‌കുകളുടെ ഉപയോഗം സംബന്ധിച്ച ഉപദേശത്തില്‍ ഡബ്ല്യുഎച്ച്ഒ മാറ്റം വരുത്തി. പൊതുസ്ഥലങ്ങളില്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്നാണ് ഡബ്ല്യുഎച്ച്ഒ പറയുന്നത്. കോറോണ വ്യാപനം എങ്ങനെ തടയാം എന്നതാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കേണ്ട വിഷയമെന്നും ചൈനയില്‍ നിന്നുള്ള തുടക്കം സംബന്ധിച്ച അന്വേഷണം പിന്നീടാകാമെന്നും ഡബ്ല്യുഎച്ച്ഒ എമര്‍ജന്‍സീസ് എക്‌സ്പര്‍ട്ടുകളില്‍ ഒരാളായ ഡോ.മൈക്ക് റയാന്‍ പറഞ്ഞു.

ബ്രസീല്‍ ആണ് പുതിയ ഹോട്ട് സ്‌പോട്ടുകളില്‍ പ്രധാനപ്പെട്ടത്. യുഎസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ച രാജ്യം. മരണനിരക്കില്‍ ഇറ്റലിയെ മറികടന്നു. കേസുകളുടേയും മരണനിരക്കിന്റേയും പരസ്പരവിരുദ്ധമായ കണക്കുകളിലൂടെ ആരോഗ്യ മന്ത്രി ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. ബ്രസീല്‍ അടക്കമുള്ള തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ സമഗ്രമായ സമീപനം വേണമെന്ന് ഡബ്ല്യുഎച്ച്ഒ എപ്പിഡെമിയോളജിസ്റ്റ് ഡോ.മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞത്. ഗ്വാട്ടിമാല അടക്കമുള്ള മധ്യ അമേരിക്കന്‍ രാജ്യങ്ങളിലും സ്ഥിതി ആശങ്കാജനകമാണെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു.

സിംഗപ്പൂരില്‍ പുതുതായി സ്ഥിരീകരിച്ച കേസുകളില്‍ പകുതിയോളം രോഗലക്ഷണങ്ങളില്ലാത്തവയാണ് - മരിയ വാന്‍ കെര്‍ഖോവ്, വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. കോണ്‍ടാക്ട് ട്രേസിംഗ് നടത്തുന്ന രാജ്യങ്ങള്‍ രോഗലക്ഷണങ്ങളില്ലാത്ത കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തരം കേസുകള്‍ കോവിഡ് വ്യാപനത്തിന് കാരണമാകുന്നതായി കണ്ടെത്തിയിട്ടില്ല.


Next Story

Related Stories