TopTop
Begin typing your search above and press return to search.

കൊറോണ: കേരളത്തിൽ ചികിൽസയിലിരുന്ന ഒരാൾ കൂടി ആശുപത്രിവിട്ടു, ഡൽഹിയിലുള്ളവരും നാട്ടുകളിലേക്ക്, ജപ്പാനിൽ രണ്ട് ഇന്ത്യക്കാർക്ക് കൂടി രോഗ ബാധ

കൊറോണ: കേരളത്തിൽ ചികിൽസയിലിരുന്ന ഒരാൾ കൂടി ആശുപത്രിവിട്ടു, ഡൽഹിയിലുള്ളവരും നാട്ടുകളിലേക്ക്, ജപ്പാനിൽ രണ്ട് ഇന്ത്യക്കാർക്ക് കൂടി രോഗ ബാധ

ചികിൽസയിലുള്ളവരെ ഡിസ്ചാർജ്ജ് ചെയ്തും, നിരീക്ഷണത്തിലുള്ളവരെ പുറത്ത് വിട്ടും രാജ്യത്തെ കൊറോണ ഭീതിക്ക് ശമനമാവുന്നതിനിടെ ജപ്പാനില്‍ തടഞ്ഞിട്ട കപ്പലിലെ രണ്ട് ഇന്ത്യക്കാർക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചു. ഇതോടെ യോക്കോഹാമ തീരത്തുള്ള ഡയമണ്ട് പ്രിന്‍സസ് എന്ന ആഡംബരക്കപ്പലിലെ രോഗബാധയേറ്റ ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി. നേരത്തെ രോഗം സ്ഥിരീകരിച്ച മുന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 3,711 പേരുള്ള കപ്പലിൽ ഇതുവരെ ഇരുന്നൂറ്റി ഇരുപതോളം പേര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

അതിനിടെ, കേരളത്തിൽ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലുണ്ടായിരുന്ന ഒരു വിദ്യാർഥികൂടി ഞായറാഴ്ച ആശുപത്രി വിട്ടു. ചൈനയിൽ നിന്ന് എത്തി കാസർഗോഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന മെഡിക്കൽ വിദ്യാർഥിയെയാണ് ഡിസ്ചാർജ്ജ് ചെയ്തത്. അവസാനം നടത്തിയ രണ്ടു പരിശോധനകളുടെ ഫലങ്ങളിലും കൊറോണവൈറസ് നെഗറ്റീവ് എന്ന് കാണിച്ചതിനെ തുടർന്നാണ് കാസർഗോഡ് സ്വദേശിയെ ഡിസ്‌ചാർജ് ചെയ്തത്.

കേരളത്തിൽ റിപ്പോർട്ട് ചെയ്ത മൂന്നാമത്തെ കൊറോണ കേസായിരുന്നു കാസർഗോഡ് സ്വദേശിയുടേത്. വീട്ടിൽ വിദ്യാർഥി നിരീക്ഷണത്തിൽ തുടരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആലപ്പുഴയിൽ രോഗബാധ സ്ഥിരീകരിച്ച വിദ്യാർത്ഥി നേരത്തെ ആശുപത്രിവിട്ടിരുന്നു. രോഗ ബാധ ആദ്യം സ്ഥിരീകരിച്ച തൃശ്ശൂരിലെ വിദ്യാർത്ഥി മാത്രമാണ് ഇനി ഡിസ്ചാർജ്ജ് ചെയ്യപ്പെടാനുള്ളത്.

സംസ്ഥാന ആരോഗ്യമന്ത്രിയും ഈ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു. ലോകത്ത് 25 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2276 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 2262 പേര്‍ വീടുകളിലും, 14 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 418 സാമ്പിളുകള്‍ എന്‍.ഐ.വി.യില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 405 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

വുഹാനില്‍ നിന്നും തിരിച്ചെത്തിയ കാസറഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ് ചെയ്തു. തൃശൂരില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയെ മാത്രമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചവരില്‍ ഇനി ഡിസ്ചാര്‍ജ് ചെയ്യാനുള്ളത്. ഈ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. തുടര്‍പരിശോധനാ ഫലങ്ങള്‍ കാത്തിരിക്കുന്നു. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, ചൈനയിൽ നിന്ന് പ്രത്യേക വിമാനത്തിലെത്തി ഡൽഹിയിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ ഒരു സംഘം നാളെ ക്യാപ് വിടും. ഡൽഹി ഐടിബിപി ക്യാംപിൽ കഴിയുന്ന 406 പേരാണ് നാളെ തങ്ങളുടെ വീടുകളിലേക്ക് മടങ്ങുക.

<blockquote class="twitter-tweet"> <p lang="en" dir="ltr">Delhi: Final test reports of all 406 people (who travelled from Wuhan, China) at ITBP Quarantine Facility in Chhawla, found negative. Dispersal of people from centre to commence from tomorrow in a phased manner, based on the advisory of Health Ministry with due medical procedures <a href="https://t.co/2APwqw8uM1">pic.twitter.com/2APwqw8uM1</a></p>— ANI (@ANI) <a href="https://twitter.com/ANI/status/1229007591776276480?ref_src=twsrc^tfw">February 16, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

അതിനിടെ, നൊവേല്‍ കൊറോണ വൈറസ് മൂലം ഫ്രാന്‍സില്‍ ചൈനീസ് ടൂറിസ്റ്റ് മരിച്ചു. ഏഷ്യയ്ക്ക് പുറത്ത് ആദ്യത്തെ മരണമാണിത്. ഫ്രഞ്ച് ആരോഗ്യ മന്ത്രി ആഗ്നസ് ബുസിന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ചൈനീസ് മെയിന്‍ലാന്‍ഡില്‍ 1523 പേര്‍ പേര്‍ മരിച്ചപ്പോള്‍ ഫിലിപ്പൈന്‍സിലും ഹോങ്കോങ്ങിലും ജപ്പാനിലും ഒരോരുത്തര്‍ വീതം മരിച്ചിരുന്നു. ചൈനയിലെ ഹുബെയ് പ്രവിശ്യയില്‍ നിന്നുള്ള 80കാരനാണ് മരിച്ചത്. ജനുവരി 16നാണ് ഇദ്ദേഹം ഫ്രാന്‍സിലെത്തിയത്. ജനുവരി 25ന് പാരീസിലെ ആശുപത്രിയില്‍ ക്വാറന്റൈന്‍ ചെയ്തു. ചൈനയില്‍ പുതുതായി 2641 കൊറോണ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ കൊറോണ പോസിറ്റീവ് ആയവരുടെ എണ്ണം 66492 ആയി. ചൈനീസ് മെയിന്‍ലാന്‍ഡിന് പുറത്ത് 24 രാജ്യങ്ങളിലായി 500ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


Next Story

Related Stories