TopTop
Begin typing your search above and press return to search.

കൊറോണ മഹാമാരി, നേരിടാൻ രാജ്യങ്ങള്‍ കൂടുതല്‍ സജ്ജമാകണമെന്ന് ലോകാരോഗ്യ സംഘടന

കൊറോണ മഹാമാരി, നേരിടാൻ രാജ്യങ്ങള്‍ കൂടുതല്‍ സജ്ജമാകണമെന്ന് ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് എന്ന മഹാമാരിയെ നേരിടാന്‍ ലോക രാജ്യങ്ങള്‍ കൂടുതല്‍ സജ്ജമാകാണമെന്നു ലോകാരോഗ്യ സംഘടന. വൈറസ് വ്യാപനത്തെ മഹാമാരി എന്ന് വിളിക്കുന്നത് നേരത്തെയാണെന്നും എന്നാല്‍ എല്ലാവരും ഇപ്പോള്‍ അതിനെ നേരിടാനുള്ള തയ്യാറെടുപ്പില്‍ ആയിരിക്കണമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ലോകത്തിന്റെ പല ഭാഗങ്ങളിലും ഒരു പകർച്ചവ്യാധി ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തിൽ പടരുമ്പോഴാണ് അതിനെ മഹാമാരി എന്ന് വിളിക്കുന്നത്.

കോവിഡ് -19 എന്ന ശ്വാസകോശ സംബന്ധമായ അസുഖത്തിന് കാരണമായ വൈറസ് ബാധിധരാകുന്നവരുടെ എണ്ണം ഓരോ ദിനം കഴിയുംതോറും കൂടി വരികയാണ്. ദക്ഷിണ കൊറിയ, ഇറ്റലി, ഇറാൻ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആശങ്കയുള്ളത്. എന്നിരുന്നാലും, ഏറ്റവും കൂടുതല്‍ പേര്‍ വൈറസ് ബാധിധരാകുന്നത് പ്രഭവ കേന്ദ്രമായ ചൈനിയില്‍ തന്നെയാണ്. അവിടെ ഇതുവരെ 77,000 ആളുകൾക്ക് രോഗം സ്ഥിരീകരിക്കുകയും ഏകദേശം 2,600 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. മറ്റ്-30 ഓളം രാജ്യങ്ങളിൽ 1,200-ലധികം കേസുകൾ സ്ഥിരീകരിക്കുകയും 20-ലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇറ്റലിയിൽ തിങ്കളാഴ്ച നാല് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു.

വൈറസ് മൂലമുള്ള സാമ്പത്തികമായ പ്രത്യാഘാതത്തെക്കുറിച്ചുള്ള ആശങ്കകൾ കാരണം ലോകമെമ്പാടുമുള്ള സ്റ്റോക്ക് മാർക്കറ്റുകൾ കുത്തനെ ഇടിഞ്ഞു. കൊറോണ വൈറസിനെ പിടിച്ചുകെട്ടാനുള്ള നിതാന്ത ശ്രമത്തിലായതിനാല്‍ അടുത്ത മാസം ചേരേണ്ട ദേശീയ പീപ്പിൾസ് കോൺഗ്രസിന്റെ വാർഷിക യോഗം മാറ്റിവെക്കുമെന്ന് ചൈന അറിയിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി എടുക്കുന്ന തീരുമാനങ്ങൾക്ക് അംഗീകാരം നൽകുന്ന ഈ ബോഡി 1978 മുതൽ എല്ലാ വർഷവും യോഗം ചേരാറുണ്ട്.


Next Story

Related Stories