ലോകത്ത് ഇതുവരെ സ്ഥിരീകരിച്ചത്. 1.21 കോടിയിലധികം കോവിഡ് കേസുകള്‍. 1,21,70,845 പേര്‍ക്കാണ് ലോകത്ത് ഇതുവരെ കൊറോണ വൈറസ് ബാധിച്ചത്. ഇതില്‍ 5,52,129 പേര് മരിച്ചു. 70,70,229 പേര് രോഗമുക്തി നേടി. 45,48,487 പേര് ചികിത്സയില്‍ തുടരുന്നു. 44,90,193 പേരുടെ നില തൃപ്തികരമാണ്. ഇത് ആകെ ചികിത്സയില്‍ കഴിയുന്നവരുടെ 99 ശതമാനം വരും. 58,294 പേരുടെ നില ഗുരുതരമോ അതീവഗുരുതരമോ ആണ്.
യുഎസ്സില്‍ 31,58,932 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. 1,34,862 പേരാണ് ഇതുവരെ യുഎസ്സില്‍ കോവിഡ് മൂലം മരിച്ചത്. 13,92,679 പേര് രോഗമുക്തി നേടി. 16,31,391 പേര് ചികിത്സയില്‍ തുടരുന്നു. ഇതില്‍ 15,457 പേരാണ് ഗുരുതരാവസ്ഥയിലോ അതീവ ഗുരുതരാവസ്ഥയിലോ ഉള്ളത്. യുഎസ്സില്‍ ഇന്നലെ 59,000 പുതിയ പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. യുഎസ്സിന്റെ ഇതുവരെയുള്ള ഏറ്റവും കൂടിയ പ്രതിദിന കേസുകള്‍ ഇന്നലെയാണ് റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ 20ന് ഓക്ലഹോമയിലെ ടുള്‍സയില്‍ സംഘടിപ്പിച്ച ഡോണള്‍ഡ് ട്രംപിന്റെ റാലി മേഖലയില്‍ വലിയ തോതില്‍ കോവിഡ് വ്യാപനത്തിവ് കാരണമായതായി ആരോ്യവിദഗ്ധര് പറയുന്നു. റാലി മാറ്റിവയ്ക്കണമെന്ന് പ്രാദേശിക ഭരണകൂടങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ട്രംപും ട്രംപിന്റെ കാംപെയിന് ടീമും ഇത് കേട്ടില്ല. നഗരത്തിലെ ബിഒകെ സെന്ററില്‍ മാസ്കില്ലാതെ 6200 പേരാണ് തടിച്ചുകൂടിയത്. ഭൂരിഭാഗം പേര്‍ക്കും മാസ്കില്ലായിരുന്നു. ഓക്ലഹോമ സംസ്ഥാനത്ത ആകെയുള്ള 17893 കോവിഡ് രോഗികളില്‍ 4571 പേര് ടുള്സയിലാണുള്ളത്. 26 ശതമാനം.
ബ്രസീലിൽ 17,16,196 പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 68,055 പേർ മരിച്ചു. 11,52,462 പേർ രോഗമുക്തി നേടി. 4,95,697 പേർ ചികിത്സയിൽ തുടരുന്നു. 8398 പേരുടെ നില ഗുരുതരമോ അതീവഗുരുതരമോ ആണ്. ബ്രസീൽ പ്രസിഡന്റ് ജയിർ ബൊൽസൊണാരോയ്ക്ക് കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് വ്യാപനം വകവയ്ക്കാതെ ബൊൽസൊണാരോ നടത്തിയ പാർട്ടികളും മറ്റും വലിയ വിവാദമായിട്ടുണ്ട്.