TopTop
Begin typing your search above and press return to search.

കോവിഡ് 19: വീട്ടിലെ ചികിൽസ ഗുണകരമോ? ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്ററുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം

കോവിഡ് 19: വീട്ടിലെ ചികിൽസ ഗുണകരമോ? ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്ററുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം

സംസ്ഥാനത്ത് സമ്പർക്കവും ഉറവിടം അറിയതാത്തതുമായി കോവിഡ് രോഗികൾ വർദ്ധിക്കുമ്പോൾ വരും നാളുകളിൽ രോഗവ്യാപനം വർധിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ രോഗം തിരിച്ചറിഞ്ഞ് കണ്ടെത്തുന്നതിന് ടെസ്റ്റുകള്‍ വ്യാപിക്കുക തന്നെയാണ് മികച്ച പ്രതിരോധ മാർഗ്ഗമെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. കോവിഡ് പ്രതിരോധം വരുന്ന ഏതാനും നാളുകളോ ആഴ്ചകളോ മാസങ്ങളോ കൊണ്ട് അവസാനിക്കുന്നതല്ല. അതുകൊണ്ടു തന്നെ അതിനായി ദീര്‍ഘകാല പദ്ധതി രൂപപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി സാംപിളുകളുടെ പരിശോധനാ ഫലം 24 മണിക്കൂറിനകം തന്നെ ലഭ്യമാക്കാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസംപറഞ്ഞിരുന്നു.

വൈറസ് ബാധയുള്ളവരുടെ ടെസ്റ്റ് റിസൾട്ട് ലഭിക്കാൻ വൈകുന്ന സാഹചര്യം കുടുതൽ പേരിലേക്ക് രോഗം പകരാനിടയാക്കുമെന്ന തിരിച്ചറിവാണ് ഈ നീക്കത്തിന് പിന്നിൽ. ഇപ്പോൾ രോഗ വ്യാപനം രൂക്ഷമായ പലയിടത്തും പരിശോധനാ ഫലം ലഭിക്കുന്നത് വൈകിയത് കാരണമായിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മരണമടഞ്ഞവരുടെ പരിശോധനാഫലം എത്രയും വേഗം നൽകണമെന്നും ആവർത്തിച്ച് നിർദേശം നൽകിയിട്ടുണ്ട്. ക്ലസ്റ്ററുകൾ, ക്ലസ്റ്ററുകൾ രൂപപ്പെടാൻ സാധ്യതയുള്ള മേഖലകൾ എന്നിവയെക്കുറിച്ച് കൂടുതൽ പഠനം സംഘടിപ്പിക്കാൻ എപ്പിഡമിയോളജിസ്റ്റുകളെ നിയോഗിക്കുകയും കോവിഡ് പ്രതിരോധത്തിനായി ദീർഘകാല പദ്ധതി രൂപപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് രോഗികളെ എല്ലാവരെയും ആശുപത്രിയിലെത്തിച്ച് ചികിൽസ നൽകുന്നതിന് പകരം രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരെയും ചെറിയ രോഗ ലക്ഷണങ്ങൾ ഉള്ളവരെയും മറ്റിടങ്ങളിൽ ചികിൽസിക്കുന്ന രീതിയാണ് ഇപ്പോൾ പദ്ധതിയിടുന്നത്. ഇതിനായി സംസ്ഥാന വ്യാപകമായി പ്രാഥമിക തല ചികിൽസാ കേന്ദ്രങ്ങൾ ഒരുക്കിയാണ് ഇതിന് സൗകര്യം ഒരുക്കുന്നത്. രോഗ വ്യാപനം വർദ്ധിക്കുകയും ചികിൽസാ സൗകര്യങ്ങൾ കുറയുകയും ചെയ്യുന്ന സാഹചര്യം ഉൾപ്പെടെ മുന്നിൽ കണ്ട് രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരെ വീട്ടിൽ ചികിൽസിക്കാവുന്ന സാധ്യതയും സർക്കാർ പരിശോധിക്കുന്നുണ്ട്. എന്നാൽ സിഎഫ്എൽടിസിക്കും വീട്ടിലെ ചികില്‍സയ്ക്കും അതിന്റെതായ നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നുണ്ട്.

മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ സഹ ടീം ലീഡറും ഒരു സ്റ്റാഫ് നഴ്സും രണ്ട് ലാബ് ടെക്നീഷ്യൻമാരും രണ്ട് ഫാർമസിസ്റ്റുകളും അടങ്ങുന്നതാണ് പ്രാഥമികതലത്തിലുള്ള സിഎഫ്എൽടിസി സംവിധാനം. കോവിഡ് ബ്രിഗേഡിലേക്ക് 1679 പേർക്ക് പരിശീലനം നൽകിയിട്ടുണ്ട്. മറ്റുള്ളവർക്ക് പരിശീലനം ഉടൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോൾ പ്രവർത്തിക്കുന്ന 101 സിഎഫ്എൽടിസികളിലായി 12,801 കിടക്കകളാണുള്ളത്. ഇതിൽ 45 ശതമാനം കിടക്കകളിൽ ഇപ്പോൾ ആളുണ്ട്. രണ്ടാം ഘട്ടത്തിൽ 229 സിഎഫ്എൽടിസികളാണ് കൂട്ടിച്ചേർക്കും. 30,598 കിടക്കകളാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്. മൂന്നാംഘട്ടത്തിലേക്ക് 36,400 കിടക്കകളുള്ള 480 സിഎഫ്എൽടിസികൾ കണ്ടെത്തിയിട്ടുണ്ട്.

ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങളുടെ പ്രവർത്തനവും നേട്ടവും കോട്ടവും

അപകടാവസ്ഥകൾ എന്തെങ്കിലും ഉടലെടുക്കുന്നുണ്ടോ എന്ന് ആരോഗ്യപ്രവർത്തകർക്കു നിരീക്ഷിക്കാവുന്ന സാഹചര്യം ഉണ്ടാവും. അപകടസാധ്യത നേരത്തെ തിരിച്ചറിഞ്ഞു കോവിഡ് ആശുപത്രിയിലേക്ക് റെഫർ ചെയ്യാനാവും. രോഗലക്ഷണങ്ങൾ തീരെ ഇല്ലെങ്കിൽ പോലും ചില രോഗികൾക്ക് പെട്ടന്ന് രോഗം മൂർച്ഛിക്കാം. അപൂർവ്വമായി ആണെങ്കിലും ഇത്തരം ചില ഗുരുതരാവസ്ഥകൾ ചിലർക്ക് പെട്ടന്ന് വരാം. രക്തത്തിലെ ഓക്സിജൻ താഴുമ്പോൾ തുടക്കത്തിൽ രോഗിക്ക് ശ്വാസം മുട്ടൽ അറിയപ്പെടാതെ തുടരാം. അതേസമയം രോഗാവസ്ഥ അപകടത്തിലേക്ക് പോവുകയും ചെയ്തേക്കാം. എന്നാൽ മറ്റുള്ളവരുമായി സമ്പർക്കത്തിൽ വരാതെ ഐസൊലേഷനിൽ ഇരിക്കാൻ വീട്ടിൽ സൗകര്യം ഇല്ലാത്തവർക്ക് ഇത്തരം കേന്ദ്രങ്ങൾ വലിയ സഹായകരമാകും. സിഎഫ്എൽടിസികളിൽ എപ്പോഴും നിരീക്ഷണ സംവിധാനങ്ങൾ ഉണ്ടാകുമെന്നതിനാൽ, നിരീക്ഷണത്തിൽ കഴിയുന്നവർ ആരോഗ്യ നിർദ്ദേശങ്ങൾ ലംഘിച്ച് വീട്ടിലും നാട്ടിലും ഉള്ളവർക്ക് രോഗം പകർത്താനുള്ള സാധ്യത കുറയ്ക്കാം.

സിഎഫ്എൽടിസി എന്ന ആശയം പ്രാവർത്തികമാക്കി, നടത്തിക്കൊണ്ട് പോവുന്നതിന് ഭീമമായ മാനുഷിക പ്രയത്നവും, മറ്റു ബുദ്ധിമുട്ടുകളും നേരിടേണ്ടിവരും. രോഗികളുടെ എണ്ണം കൂടി വരുമ്പോൾ മാനുഷിക വിഭവശേഷിയിലെ അപര്യാപ്തതകൾ/ ചെലവാക്കേണ്ടി വരുന്ന തുകയുടെ അളവ് എന്നിവ കൂടും. രോഗലക്ഷണങ്ങളില്ലതിരിക്കേ വീട്ടിൽ നിന്ന് മാറി പൊതുയിടത്തു കിടക്കേണ്ടി വരുമ്പോൾ ഉണ്ടാവുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ. ഇത്തരം, അപര്യാപ്തതകൾ കൈകാര്യം ചെയ്യേണ്ടിവരുന്നത് സർക്കാർ സംവിധാനങ്ങളിൽ കൂടുതൽ സമ്മർദ്ദം ഉണ്ടാക്കും.

വീട്ടിൽ ചികിത്സ

രോഗികളുടെ എണ്ണം കൂടുമ്പോൾ മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ഒക്കെ നടപ്പാക്കിയ രീതി തന്നെയാണ് ഇത്. എന്നാൽ ഇക്കാര്യത്തിലെ റിസ്ക് തള്ളിക്കളയാനാവില്ല. കൃത്യമായ രീതിയിൽ നടപ്പാക്കാനായാൽ വലിയ തോതിൽ ധന/സാങ്കേതിക/ മനുഷ്യ വിഭവശേഷിയുടെ ദുർവ്യയം കുറയ്ക്കാൻ കഴിയും. ആരോഗ്യ സംവിധാനം തളരുന്നത് ഒഴിവാക്കാനാവും എന്നതാണ് പ്രധാന ഗുണം. ആരോഗ്യ പ്രവർത്തകരുടെ ശ്രദ്ധയും ഊർജ്ജവും കൂടുതൽ ഗുരുതരമായ രോഗാവസ്ഥ ഉള്ളവരെ ചികിൽസിന്നതിലേക്ക് കേന്ദ്രീകരിക്കാൻ കഴിയും.

കാറ്റഗറി A വിഭാഗത്തിൽ, രോഗലക്ഷണങ്ങൾ പരിമിതമായ, അനുബന്ധരോഗങ്ങൾ ഒന്നും ഇല്ലാത്തവരെയും, വീട്ടിൽ രോഗിക്ക് കഴിയാൻ ആവശ്യമായ ബാത്ത് അറ്റാച്ഡ് റൂം ഇല്ലാത്തവരെയും, കുടുംബത്തിന്റെ പരിരക്ഷ എന്നിവ കണക്കിലെടുത്തും ഇത്തരക്കാരെ കണ്ടെത്താം.വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറുടെ നിർദേശത്തിലും നിരീക്ഷണത്തിലും ആയിരിക്കണം ഇത്തരക്കാർ കഴിയേണ്ടത്. ഏതു സമയത്തും ഏതു സാഹചര്യത്തിലും അവരെ ബന്ധപ്പെടാനുള്ള സംവിധാനം ഉണ്ടാവണം. അടിയന്തര ആവശ്യങ്ങൾ ഉണ്ടായാൽ അവരെ ബന്ധപ്പെടണം. അവരുടെ നിർദ്ദേശപ്രകാരം ആശുപത്രിയിൽ എത്തേണ്ട സാഹചര്യം ഉണ്ടെങ്കിൽ അതിനും തയ്യാറായിരിക്കണം.

വീട്ടിൽ നിന്ന് ആശുപത്രിയിൽ എത്താനുള്ള ഗതാഗതസൗകര്യം ഉണ്ടായിരിക്കണം. അടിയന്തരമായി ആശുപത്രിയിൽ പോകേണ്ട സാഹചര്യം വന്നാൽ ആംബുലൻസ് ലഭ്യത ഉണ്ടാവണം. അവശ്യ സമയത്ത് ആരോഗ്യപ്രവർത്തകരും ആയി ബന്ധപ്പെടുകയും താമസം ഉണ്ടാകാതെ ഏകോപനത്തോടെ പ്രവർത്തിക്കുകയും വേണം. ഇതിനാവശ്യമായ ആംബുലൻസ് നെറ്റ്‌വർക്ക് സജ്ജീകരിക്കുന്നത് ഭാവിയിലും ഗുണകരമായിരിക്കും.

ഇതിന് പുറമെ ഹൈറിസ്ക് വിഭാഗത്തിൽ പെട്ട ഉള്ള കുടുംബാംഗങ്ങളെ മാറ്റി താമസിപ്പിക്കുവാൻ സാധിക്കണം. (


Next Story

Related Stories