TopTop
Begin typing your search above and press return to search.

ലോകത്ത് കൊവിഡ് മരണം ഒരു ലക്ഷം കടന്നു, യുഎസ്സിൽ മരണം 20,000വും യുകെയിൽ 10,000വും കടന്നു

ലോകത്ത് കൊവിഡ് മരണം ഒരു ലക്ഷം കടന്നു, യുഎസ്സിൽ മരണം 20,000വും യുകെയിൽ 10,000വും കടന്നു

ലോകത്താകെ കൊവിഡ് 19 മൂലമുള്ള മരണം 1 ലക്ഷം കടന്നു. 1,13,008 പേരാണ് ഇതുവരെ മരിച്ചത്. ഇതുവരെ 18,05,558 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4,12,808 പേരുടെ അസുഖം ഭേദമായി. യുഎസ്സില്‍ മരണം 20649 ആയി. ഇതുവരെ 5,35,183 കേസുകള്‍ സ്ഥിരീകരിച്ചു. പുതുതായി 72 മരണവും 2304 കേസുകളും 30604 പേര്‍ രോഗമുക്തി നേടി. 4,83,930 പേര്‍ ചികിത്സയില്‍ തുടരുന്നു. 11,471 പേരുടെ നില ഗുരുതരം.

ഇറ്റലിയില്‍ മരണം 19,468 ആയി. ഇതുവരെ 1,52,271 കേസുകള്‍. 32354 പേര്‍ക്ക് അസുഖം ഭേദമായി, 1,00,269 ചികിത്സയിലാണ്. ഇതില്‍ 3551 പേരുടെ നില ഗുരുതരമാണ്. യുഎസ് കഴിഞ്ഞാല്‍ ഏറ്റവുമധികം കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് സ്‌പെയിനിലാണ്. 1,66,019 പേര്‍ക്ക്. 16,972 പേര്‍ മരിച്ചു. 62,391 പേര്‍ സുഖം പ്രാപിച്ചു. 86,656 പേര്‍ ചികിത്സയില്‍ തുടരുന്നു. 7371 പേരുടെ നില ഗുരുതരമാണ്. 2992 പുതിയ കേസുകളും 366 പുതിയ മരണങ്ങളുമാണ് സ്‌പെയിനിലുണ്ടായത്.

ഫ്രാന്‍സില്‍ 1,29,654 കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 13,832 പേര്‍ മരിച്ചു. 26391 പേര്‍ രോഗമുക്തി നേടി. 89431 പേര്‍ ചികിത്സയിലാണ്. 6883 പേരുടെ നില ഗുരുതരം. ജര്‍മ്മനിയില്‍ 1,25,975 കേസുകളാണ് വന്നത്. 563 പുതിയ കേസുകളും 36 പുതിയ മരണങ്ങളും. 57400 പേര്‍ രോഗമുക്തി നേടി. 65668 പേര്‍ ചികിത്സയില്‍ തുടരുന്നു. ഇതില്‍ 4985 പേരുടെ നില ഗുരുതരം. യുകെയില്‍ 10,612 പേര്‍ മരിച്ചു. 84279 കേസുകള്‍, 5288 പുതിയ കേസുകളും 737 പുതിയ മരണങ്ങളും. 344 പേര്‍ക്ക് മാത്രമാണ് രോഗം ഭേദമായത്. രോഗം ഭേദമായി ആശുപത്രി വിട്ടവരില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഉള്‍പ്പെടുന്നു. 73323 പേര്‍ ചികിത്സയില്‍ തുടരുന്നു. ഇതില്‍ 1559 പേരുടെ നില ഗുരുതരം. ഇറാനില്‍ 4474 പേരും ബെല്‍ജിയത്തില്‍ 3600 പേരും ചൈനയില്‍ 3339 പേരും മരിച്ചു.


Next Story

Related Stories