TopTop
Begin typing your search above and press return to search.

കോവിഡ് 19നെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു

കോവിഡ് 19നെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു

കോവിഡ് 19 വൈറസ് ബാധയെ ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ചു. ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ നൂറിലധികം രാജ്യങ്ങളിലേക്ക് പടര്‍ന്നുപിടിക്കുകയും 4300ലധികം പേര്‍ മരിക്കുകയും ചെയ്തതോടെയാണ് ലോകാരോഗ്യസംഘടന മഹാമാരി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നിലവില്‍ 119,700 ഓളം പേര്‍ക്ക് കോവിഡ് 19 ബാധിച്ചതായാണ് കണക്ക്. "ലോകാരോഗ്യ സംഘടന 24 മണിക്കൂര്‍ എന്ന നിലയില്‍ കോവിഡ് 19 പടര്‍ച്ച വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണ്. രോഗത്തിന്റെ വ്യാപ്തിയും തീവ്രതയും അപകടകരമായ തലത്തിലേക്ക് കടന്നതായി ഡബ്ല്യു എച്ച് ഓ വിലയിരുത്തുന്നു. അതോടൊപ്പം അപകടകരമായ നിഷ്ക്രിയത്വവും ഉള്ളതായി ഞങ്ങള്‍ മനസിലാക്കുന്നു. അതുകൊണ്ട് തന്നെ കോവിഡ് 19നെ മഹാമാരിയായി പ്രഖ്യാപിക്കുകയാണ്."ഡബ്ല്യു എച്ച് ഓ മേധാവി ടെദ്രോസ് അദാനം മാധ്യമങ്ങളോട് പറഞ്ഞു. 2009ല്‍ എച്ച് 1 എന്‍ 1 പനിയാണ് ലോകാരോഗ്യ സംഘടന മഹാമാരിയായി ഏറ്റവും അവസാനം പ്രഖ്യാപിച്ചത്.


Next Story

Related Stories