കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യശീലങ്ങള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്ക്കരിക്കുന്നതിനായി ടാറ്റ ട്രസ്റ്റ്സ് രാജ്യവ്യാപകമായി ഹെല്ത്ത്കാമ്പെയിന് ആരംഭിച്ചു. മാര്‍ച്ച് 31 ന് ആരംഭിച്ച ഈ കാമ്പെയിന് ഇതിനോടകം 21 സംസ്ഥാനങ്ങളിലായി 12 ദശലക്ഷം ആളുകളിലേക്കെത്തിക്കഴിഞ്ഞതായി കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
കാമ്പെയിന്റെ ഭാഗമായി വിവിധ ഭാഷകളിലായി 300 ലധികം ബോധവത്കരണ വീഡിയോകളും ഓഡിയോ സന്ദേശങ്ങളുമാണ് തയ്യാറാക്കിയത്. നാനാ പടേക്കറും ഹര്ഭജന് സിംഗും സഞ്ജു സാംസണുമടക്കം 70 ലധികം സെലിബ്രറ്റികള്‍ കാമ്പയിന്റെ ഭാഗമാകുന്നുണ്ട്. ടാറ്റ ട്രസ്റ്റ്സിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാക്കിയിരിക്കുന്ന കാമ്പെയിന് കോവിഡ് ബോധവത്കരണത്തിനായി ഏത് സംഘടനകള്‍ക്കും ഉപയോഗിക്കാനാവും. 21 സംസ്ഥാനങ്ങളിലായി 430 മാസ്റ്റര്‍ ട്രെയിനര്മാരിലൂടെയും 8700 കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്മാരിലൂടെയുമാണ് ടാറ്റ ട്രസ്റ്റ്സ് ഈ സന്ദേശം ഗ്രാമങ്ങളിലേക്കെത്തിക്കുന്നതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.