TopTop
Begin typing your search above and press return to search.

ചൈനീസ് കമ്പനി സിനോഫാം വികസിപ്പിച്ച കോവിഡ് മരുന്ന് സുരക്ഷിതമെന്ന് അവകാശവാദം, ക്ലിനിക്കൽ ട്രയൽ വിജയം

ചൈനീസ് കമ്പനി സിനോഫാം വികസിപ്പിച്ച കോവിഡ് മരുന്ന് സുരക്ഷിതമെന്ന് അവകാശവാദം, ക്ലിനിക്കൽ ട്രയൽ വിജയം

ലോകത്തെ ആദ്യത്തെ കോവിഡ് വാക്സിൻ വികസിപ്പിച്ചെന്ന റഷ്യയുടെ പ്രഖ്യാപനത്തിന് പിന്നാലെ ചൈനീസ് കമ്പനി സിനോഫാം വികസിപ്പിച്ച കോവിഡ് വാക്സിന്റെ ക്ലിനിക്കൽ ട്രയൽ വിജയമായതായി പ്രഖ്യാപനം. മരുന്ന സുരക്ഷിതമാണെന്ന് കമ്പനി അവകാശപ്പെടുന്നു. ചൈനീസ് നാഷണൽ ഫാർമസ്യൂട്ടിക്കൽസ് ഗ്രൂപ്പിന്റെ ഒരു യൂണിറ്റ് ആണ് സിനോഫാം. ആദ്യ ഘട്ടം മുതൽ മധ്യഘട്ടം വരെ ആന്റിബോഡികളെ അടിസ്ഥാനമാക്കിയുള്ള പരീക്ഷണങ്ങൾ വിജയമാണെന്നാണ് റിപ്പോർട്ട്. പരീക്ഷണം അന്തിമഘട്ടത്തിലേയ്ക്ക് കടക്കുകയാണ്.

യുഎഇയിലാണ് സിനോഫാം വാക്സിൻ ഫേസ് 3 ട്രയൽ നടത്തിപ്പോരുന്നത്. 15,000ത്തോളം പേരിൽ പരീക്ഷണം നടത്താനാണ് ലക്ഷ്യമിടുന്നത്. ചൈനയിൽ കേസുകൾ തീരെ കുറവായത് കാരണമാണിത്. പാകിസ്താനും വളണ്ടിയർമാരെ നൽകാൻ ധാരണയിലെത്തിയിട്ടുണ്ട്. കുത്തിവയ്പെടുത്തവർക്ക് പാ‍ർശ്വഫലങ്ങളൊന്നുമുണ്ടായിട്ടില്ല എന്നാണ് റിപ്പോർ‍ട്ട്. ജേണൽ ഓഫ് ദ അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ പ്രസിദ്ധീകരിച്ച പേപ്പറും സിനോഫാമിലെ ശാസ്ത്രജ്ഞരും ചൈനീസ് ഗവേഷകരും ഇക്കാര്യം പറയുന്നു.

ഒന്നും രണ്ടും ഘട്ടങ്ങളിലായി 320 ആരോഗ്യമുള്ള പ്രായപൂർത്തിയായവരിലാണ് പരീക്ഷണം നടത്തിയത്. കുത്തിവയ്പ് നൽകിയവർത്ത് വലിയ ശക്തമായ ആന്റിബോഡി പ്രതികരണമാണ് ലഭിച്ചത്. അതേസമയം ഇത് കോവിഡ് ഇൻഫെക്ഷൻ തടയാൻ പര്യാപ്തമാണോ എന്ന കാര്യത്തിൽ അന്തിമ നിഗമനം ആയിട്ടില്ല. ഫേസ് 3 ടെസ്റ്റ് നവംബറിൽ പൂർത്തിയാകുമെന്നും ഈ വർഷം അവസാനത്തോടെ വാക്സിൻ ജനങ്ങൾക്ക് ലഭ്യമായേക്കാനാകുമെന്നുമാണ് സിനോഫാം പറയുന്നത്.

Next Story

Related Stories