TopTop
Begin typing your search above and press return to search.

കൊറോണയെ നശിപ്പിക്കുന്ന ആൻ്റിബോഡി വികസിപ്പിച്ചതായി ഇസ്രയേൽ

കൊറോണയെ നശിപ്പിക്കുന്ന ആൻ്റിബോഡി വികസിപ്പിച്ചതായി ഇസ്രയേൽ

കൊറോണ വൈറസിനെ നശിപ്പിക്കാന്‍ ശേഷിയുള്ള ആന്റിബോഡി വികസിപ്പിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഇസ്രയേല്‍ ആരോഗ്യ മന്ത്രി നഫ്താലി ബെന്നറ്റ് ആണ് ഇക്കാര്യം പറഞ്ഞത്. ഇസ്രയേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ റിസര്‍ച്ചിലെ (ഐഐബിആര്‍) ശാസ്ത്രജ്ഞരാണ് കണ്ടുപിടിത്തം നടത്തിയത്. ഇതിന് പേറ്റന്റ് ലഭിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മേല്‍നോട്ടം പരീക്ഷണങ്ങള്‍ക്കുണ്ടായിരുന്നു. അടുത്ത ഘട്ടത്തില്‍ ഗവേഷകര്‍ അന്താരാഷ്ട്ര കമ്പനികളെ സമീപിച്ച് ആന്റിബോഡി വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ ആവശ്യപ്പെടും. ഇസ്രയേലി പത്രമായ ഹാരെറ്റ്‌സ് മാര്‍ച്ചില്‍ ഈ ഗവേഷണം സംബന്ധിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.

വൈറസിന്റെ സവിശേഷതകളും ജൈവികഘടനയും സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയത് സംബന്ധിച്ചായിരുന്നു റിപ്പോര്‍ട്ട്. മെച്ചപ്പെട്ട ചികിത്സാ സാധ്യതകള്‍, ആന്റിബോഡികള്‍, വാക്‌സിന്‍ നിര്‍മ്മാണം തുടങ്ങിയവ സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് തള്ളിക്കളയുകയാണ് മാര്‍ച്ചില്‍ ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം ചെയ്തത്. ഇപ്പോള്‍ ആരോഗ്യ മന്ത്രി ഇക്കാര്യത്തില്‍ ഒരു വിവരം പുറത്തുവിട്ടിരിക്കുന്നു. അതേസമയം മനുഷ്യരില്‍ പരീക്ഷണം നടത്തിയോ എന്ന് ഗവണ്‍മെന്റ് വ്യക്തമാക്കിയിട്ടില്ല.

വാക്‌സിന്‍ നിര്‍മ്മാണത്തിനുള്ള സാധാരണ നടപടിക്രമങ്ങള്‍ ദൈര്‍ഘ്യമേറിയതാണ്. ആദ്യം മൃഗങ്ങളില്‍ പ്രീക്ലിനിക്കല്‍ ടെസ്റ്റ് നടത്തും. പിന്നീട് ക്ലിനിക്കല്‍ ട്രയലുകള്‍. ജപ്പാനില്‍ നിന്നും ഇറ്റലിയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള വൈറസിന്റെ അഞ്ച് ഷിപ്പ്‌മെന്റുകളാണ് പരീക്ഷണങ്ങള്‍ക്കായി ഇസ്രയേലിലെത്തിച്ചത് ന്യൂസ് പോര്‍ട്ടലായ വൈ നെറ്റ് റിപ്പോര്‍ട്ട് ചെയ്തു. പ്രത്യേകസുരക്ഷയുള്ള ഡിഫന്‍സ് മിനിസ്ട്രി കൊറിയറിലാണ് ഇവ ഐഐബിആറിലെത്തിച്ചത്. -80 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ ഇത് ശീതീകരിക്കും.

ജനുവരിയില്‍ വൈറസിന്റെ ജെനിറ്റിക്ക് സീക്വന്‍സ് ചൈന പുറത്തുവിട്ടിരുന്നു. സാമ്പിളുകള്‍ ശേഖരിക്കാതെ തന്നെ വൈറസിനുള്ള ചികിത്സാരീതികളും മരുന്നുകളും വികസിപ്പിക്കാന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകളും വാണിജ്യ കമ്പനികളും നടത്തുന്ന ശ്രമങ്ങളെ സഹായിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. പല സ്വകാര്യ കമ്പനികളും കോവിഡ് 19ന് ചികിത്സ കണ്ടെത്തിയതായി അവകാശപ്പെടുന്നത്. എന്നാല്‍ ഇതൊന്നും അന്തിമമായി തെളിയിക്കപ്പെട്ടിട്ടില്ല ഇതുവരെ. 1952ല്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ് സയന്‍ കോര്‍പ്‌സിന്റെ ഭാഗമാണ് ഐഐബിആര്‍ നിലവില്‍ വന്നത്. ഇത് പിന്നീട് സൈന്യത്തില്‍ നിന്ന് വിട്ട് ഒരു സിവിലിയന്‍ സ്ഥാപനമായി മാറുകയായിരുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മേല്‍നോട്ടം ഐഐബിആറിന് മേലുണ്ട്. പ്രതിരോധ മന്ത്രാലയവുമായി അടുത്ത ബന്ധം പുലര്‍ത്തിയാണ് ഐഐബിആര്‍ പ്രവര്‍ത്തിക്കുന്നത്.

Next Story

Related Stories