TopTop
Begin typing your search above and press return to search.

ആറ്റുകാൽ പൊങ്കാലയിൽ നിന്ന് വിട്ടു നിൽക്കുക, നമ്മുടെ നേട്ടങ്ങള്‍ ഒറ്റയടിക്ക് ഇല്ലാതാവുന്ന കാഴ്ചയായിരിക്കും ഒരു പക്ഷെ നാം കാണേണ്ടി വരിക-ഡോക്ടര്‍മാരുടെ അഭ്യര്‍ത്ഥന

ആറ്റുകാൽ പൊങ്കാലയിൽ നിന്ന് വിട്ടു നിൽക്കുക, നമ്മുടെ നേട്ടങ്ങള്‍ ഒറ്റയടിക്ക് ഇല്ലാതാവുന്ന കാഴ്ചയായിരിക്കും ഒരു പക്ഷെ നാം കാണേണ്ടി വരിക-ഡോക്ടര്‍മാരുടെ അഭ്യര്‍ത്ഥന

പത്തനംതിട്ട റാന്നിയില്‍ 5 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രതയും നിരീക്ഷണവും ശക്തമാക്കി. ഈ പശ്ചാത്തലത്തില്‍ ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ആറ്റുകാല്‍ പൊങ്കാല വലിയ ആശങ്കയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്നത്. ആറ്റുകാൽ പൊങ്കാലയിൽ നിന്ന് വിട്ടു നിൽക്കാന്‍ ഭക്തരോട് ആവശ്യപ്പെടുകയാണ് ഒരു സംഘം ഡോക്ടര്‍മാര്‍ പ്രസ്താവനയിലൂടെ.

പ്രസ്താവനയുടെ പൂര്‍ണ്ണരൂപം:

മറ്റ് രാജ്യങ്ങളിൽ നിന്നും എത്തിയവരിൽ മാത്രം എന്ന സ്ഥിതിയിൽ നിന്നും, കേരളത്തിൽ നിന്ന് തന്നെ പകർന്ന കൊറോണ വൈറസ് രോഗങ്ങൾ ആദ്യമായി റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇത്തരത്തിലുള്ള രോഗികൾ ഇനിയും അറിയപ്പെടാതെ ഉണ്ടാവാം. ഇപ്പോൾ കണ്ടെത്തിയവർ തന്നെ ഇനിയും എത്ര പേർക്ക് രോഗം സമ്മാനിച്ചെന്ന് അറിയാനിരിക്കുന്നതേ ഉള്ളൂ. രോഗവ്യാപന സാധ്യത കൂടുതലുള്ള രാജ്യങ്ങളിൽ നിന്നെത്തി ആരോഗ്യവകുപ്പിൽ റിപ്പോർട്ട് ചെയ്യാതെയോ ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽ പെടാതെയോ കൂടുതൽ പേർ സമൂഹത്തിൽ ഉണ്ടാവാനുള്ള സാദ്ധ്യതയുണ്ട്. ഒരു സമൂഹമെന്ന നിലയ്ക്ക് അതീവ ജാഗ്രത പാലിക്കേണ്ട അവസരമാണിത്. രോഗം പടർന്നു പിടിക്കാൻ സാഹചര്യമൊരുക്കുന്ന എന്തും വർജ്ജിക്കയെന്നതാണ് നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ സാധ്യതയും കടമയും . വൈറസ് ബാധ ഇപ്പോൾ വ്യക്തികളിലോ ചെറു ഗ്രൂപ്പുകളിലോ മാത്രമായി ഒതുങ്ങിനിൽക്കുന്നുണ്ടെങ്കിൽ അത് സമൂഹത്തിൽ മുഴുവൻ വേഗത്തിൽ വ്യാപിക്കുന്നതിന് കൂടിച്ചേരലുകൾ വഴിവയ്ക്കും. ആറ്റുകാൽ പൊങ്കാല ആണ്ടു തോറും നടന്നു വരുന്ന ഉത്സവമാണ്. ഈയിടെയായി അതിൽ പങ്കെടുക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന സ്ത്രീകൾ ആണ് ഇതിൽ പങ്കെടുക്കുന്നത്. ഇതു പോലെ ലക്ഷക്കണക്കിന് പേർ ഒത്തു ചേരുന്ന മേളകളിൽ ഏതാനും ചില രോഗബാധിതർ ഉണ്ടെങ്കിൽ അത് ഒരു പാട് പേരിലേക്ക് പകരുകയും അവർ വഴി രോഗം കേരളത്തിൻ്റെ എല്ലാ പ്രദേശങ്ങളിലും എത്തിപ്പെടുകയും ചെയ്യാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. എന്നു മാത്രമല്ല, വളരെ സംഭാവ്യവുമാണ്. കേരള സർക്കാർ ഈ പകർച്ചവ്യാധി നിയന്ത്രിക്കുന്നതിനായി ചെയ്ത അഭിനന്ദനീയമായ പ്രവർത്തനങ്ങൾ മുഴുവൻ ഒറ്റയടിക്ക് ഇല്ലാതാവുന്ന കാഴ്ചയായിരിക്കും ഒരു പക്ഷെ നാം കാണേണ്ടി വരിക. കേരളത്തിലെ മൊത്തം ജനങ്ങളുടെ സുരക്ഷയെ മാനിച്ച് ഈ വർഷം ആറ്റുകാൽ പൊങ്കാലയിൽ നിന്ന് വിട്ടു നിൽക്കണമെന്ന് ഞങ്ങൾ എല്ലാ ജനങ്ങളോടും അഭ്യർത്ഥിക്കുന്നു. ഈ വർഷത്തെ ഉത്സവം നാമമാത്രമായ രീതിൽ നടത്തി ആരോഗ്യ സുരക്ഷാ സംവിധാനങ്ങളുമായി സഹകരിക്കണമെന്ന് ക്ഷേത്ര സമിതിയോടും, പൊതുവിൽ വലിയ രീതിയിൽ ആളുകൾ ഒത്തു ചേരുന്ന എല്ലാ പരിപാടികളും നിശ്ചിത കാലത്തേക്ക് നിരുത്സാഹപ്പെടുത്തണമെന്ന് സർക്കാരിനോടും അഭ്യർത്ഥിക്കുന്നു.

Dr V Raman Kutty, Thiruvananthapuram Dr KP Aravindan, Kozhikode Dr. Jayasree.A.K, Pariyaram Dr Purushothaman K K, Thrissur Dr U Nandakumar, Thiruvananthapuram Dr. Babu. K. V. , Payyannur Dr Deepu S, Kottayam Dr Jinesh P S, Kottayam Dr Anjit Unni, Manjeri Dr. Sanhosh kumar.S.S. Thiruvananthapuram Dr. Aneesh. T. S Thiruvananthapuram Dr Sarin.S.M, Pariyaram Dr Midhu Siddharthan, Dr Arun NM, Palakkad Dr GR Santhosh Kumar Dr Krishna Kumar Dr Jaya Krishnan T Dr Rohini C, Dr UnniRaja C Dr Nishanth J H Dr Harikrishnan p Dr Devaraj T V Dr Vrajesh P Dr Minu S Dr Shilpa V S Dr Anjali M S Dr Neethu N Dr Evani krishna Dr Aswath raj Dr Athul raj Dr Arun mangalath Dr Vinayak Nh Dr Jerry Thomas Kottayam Dr Navajeevan N Dr. N. Sasidharan Dr. Viswanathan.C. Dr. Harikumaran Nair G S, Thiruvananthapuram.


Next Story

Related Stories