TopTop

ഡോ. ഫെസി ലൂയിസ് ഫോഗ്‌സി വൈസ് പ്രസിഡന്റ്

ഡോ. ഫെസി ലൂയിസ് ഫോഗ്‌സി വൈസ് പ്രസിഡന്റ്

ഡോ. ഫെസി ലൂയിസിനെ ഫെഡറേഷന്‍ ഓഫ് ഒബ്‌സ്‌റ്റെട്രിക് ആന്റ് ഗൈനക്കോളജിക്കല്‍ സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ (ഫോഗ്‌സി) വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. 35000-ല്‍ പരം അംഗങ്ങളുള്ള ഗൈനക്കോളജി വിഭാഗം ഡോക്ടര്‍മാരുടെ 252 സ്വതന്ത്ര സംഘടനകള്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന അഖിലേന്ത്യ ഫോറമാണ് ഫോഗ്‌സി. 70 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഈ സംഘടനയുടെ കേരളത്തില്‍ നിന്നുമുള്ള നാലാമത്തെ വൈസ് പ്രസിഡന്റാണ് ഡോ. ഫെസി ലൂയിസ്. 10 യൂണിറ്റുകളും 1700 അംഗങ്ങളുമുള്ള ഫോഗ്‌സി കേരള ഘടകത്തിന്റെ വൈസ് പ്രസിഡന്റും, മുന്‍ സെക്രട്ടറിയുമാണ് അമൃത മെഡിക്കല്‍ കോളേജിലെ എം.സി.എച്ച് ഇന്‍ റിപ്രൊഡക്റ്റീവ് മെഡിസിന്‍സ് അസ്സോസിയേറ്റ് പ്രൊഫസറും, കൊച്ചി എം.ജി റോഡിലെ അമൃത ഫെര്‍ട്ടിലിറ്റി സെന്റര്‍ സീനിയര്‍ കണ്‍സല്‍ട്ടന്റുമായ ഡോ. ഫെസി ലൂയിസ്.


Next Story

Related Stories