Top

ഏത് പനിയും മാരകമാകാം; പനിയെ പ്രതിരോധിക്കാനുള്ള ചില മാര്‍ഗ്ഗങ്ങള്‍

ഏത് പനിയും മാരകമാകാം; പനിയെ പ്രതിരോധിക്കാനുള്ള ചില മാര്‍ഗ്ഗങ്ങള്‍

സര്‍വസാധാരണമായി കണ്ടു വരുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് പനി. പനി ഏറിയും കുറഞ്ഞും വരാം. ചിലപ്പോള്‍ തുടര്‍ച്ചയായി താപനിലയില്‍ വ്യത്യാസം വരാതെ പനിക്കും. ചില പനികള്‍ക്ക് ആവര്‍ത്തന സ്വഭാവമുണ്ടാകും. പരിഭ്രാന്തരാകാതെ സ്വയം ചികിത്സിക്കാതെ ഡോക്ടറുടെ അടുത്തെത്തുകയാണ് ചെയ്യേണ്ടത്. ഏത് പനിയും മാരകമാകുന്നതിനാല്‍ പ്രത്യേക ശ്രദ്ധ വേണം. പനിയെ പ്രതിരോധിക്കാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ ഇതാ:

ആന്റിവൈറലുകളെക്കുറിച്ച് ചോദിക്കുക

ഏത് പനിയും മാരകമാകാം പനിയെ പ്രതിരോധിക്കാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ പനിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ആന്റിവൈറല്‍ മരുന്നുകളെക്കുറിച്ച് ഡോക്ടറോട് ചോദിക്കാം. പുതിയ കോശങ്ങളെ ബാധിക്കാന്‍ വൈറസിനെ സഹായിക്കുന്ന എന്‍സൈമുകളെ അത് തടയും. രോഗ ലക്ഷണം കണ്ടുതുടങ്ങി 48 മണിക്കൂറിനുള്ളില്‍ അത്തരം മരുന്നുകള്‍ കഴിച്ചാല്‍ പെട്ടന്നുതന്നെ രോഗമുക്തി നേടാം. പ്രമേഹം, ഹൃദ്രോഗം പോലുള്ള സങ്കീര്‍ണതകള്‍ ഉണ്ടാകുന്ന സാഹചര്യമുണ്ടെങ്കില്‍ ആന്റിവൈറലുകള്‍ ആവശ്യമാണ്.

ധാരാളം ഉറങ്ങുക

ധാരാളം ഉറക്കം ലഭിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൂടാതെ, വെളുത്ത രക്താണുക്കളുടെ തോത് വര്‍ദ്ധിക്കുന്നതും രോഗപ്രതിരോധ ശേഷിയില്‍ നിര്‍ണ്ണായകമാണ്. പനി വരാതിരിക്കുന്നതിനും അത് സഹായിക്കും. മരുന്ന് കഴിച്ചിട്ടുണ്ടെങ്കില്‍ പ്രത്യേകിച്ച് കൂടുതല്‍ ഉറങ്ങുന്നത് നല്ലതാണ്. ആ സമയം കൂടുതല്‍ ആന്റിബോഡികള്‍ നിര്‍മ്മിക്കാന്‍ ശരീരത്തിന് കഴിയും. അത് വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കും.

ശ്രദ്ധയോടെയുള്ള ആഹാരം

നിര്‍ജലീകരണം ഉണ്ടാകാതിരിക്കാനായി ധാരാളം വെള്ളം കുടിക്കുക. ചൂടുള്ള സൂപ്പ്, ഫ്രൂട്ട് ജ്യൂസ് എന്നിവയാണെങ്കിലും മതി. ഒരു ദിവസം കുറഞ്ഞത് എട്ട് 250 മില്ലി കപ്പ് വെള്ളമെങ്കിലും ഈ സമയത്ത് കുടിച്ചിരിക്കണം. പനിക്കുമ്പോള്‍ വിയര്‍പ്പ്, മൂക്കൊലിപ്പ് തുടങ്ങിയവ വഴി ധാരാളം ജലം ശരീരത്തില്‍നിന്നും നഷ്ടമാകും. മാത്രവുമല്ല, അത് നമ്മുടെ ശ്വാസകോശത്തില്‍ കഫം ഉണ്ടാകുന്നതിനെയും തടയും. അതുവഴി ന്യുമോണിയപോലുള്ള മാരക രോഗങ്ങളില്‍നിന്നും രക്ഷനേടുകയും ചെയ്യാം. കാരറ്റ്, മധുരക്കിഴങ്ങ്, സ്‌ക്വാഷ് തുടങ്ങിയ വിറ്റാമിന്‍ സി കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കാനും ശ്രദ്ധിക്കുക.

വീട്ടില്‍തന്നെ ഇരിക്കുക

ഏതു പനിവന്നാലും അത്യാവശ്യം വേണ്ടത് വിശ്രമമാണ്. അതാണ് രോഗ പ്രതിരോധത്തിനുള്ള ഊര്‍ജ്ജം ശരീരത്തിന് നല്‍കുന്നത്. വൈറസ് ബാധിക്കാതിരിക്കാന്‍ കുറഞ്ഞത് 24 മണിക്കൂറെങ്കിലും വിശ്രമിക്കാന്‍ വിദഗ്ദ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. ന്യുമോണിയ പോലുള്ള സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും.

എന്‍എസി സപ്ലിമെന്റുകള്‍ പരീക്ഷിക്കുക

എന്‍-അസറ്റൈല്‍ എല്‍-സിസ്‌റ്റൈന്‍ (എന്‍എസി) ഒരു ശക്തമായ ആന്റിഓക്സിഡന്റാണ്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെയും ശ്വസന മ്യൂക്കസ് കുറയ്ക്കുന്നതിലൂടെയും കൂടുതല്‍ പടരാനുള്ളനുള്ള വൈറസിന്റെ കഴിവ് തടയുന്നതിലൂടെയും പനിയുടെ ദൈര്‍ഘ്യവും കാഠിന്യവും കുറയ്ക്കാന്‍ കഴിയുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.


Next Story

Related Stories