TopTop
Begin typing your search above and press return to search.

കോവിഡ് നിർണയത്തിന് 'കവിൾകൊണ്ട വെള്ളം', സാംപിൾ ശേഖരണത്തിന് പുതിയ മാർഗം മികച്ചതെന്ന് ഐസിഎംആർ പഠനം

കോവിഡ്  നിർണയത്തിന് കവിൾകൊണ്ട വെള്ളം, സാംപിൾ ശേഖരണത്തിന് പുതിയ മാർഗം മികച്ചതെന്ന് ഐസിഎംആർ പഠനം

കോവിഡ് പരിശോധനയ്ക്കായി മൂക്കിൽ നിന്നും തൊണ്ടയില്‍ നിന്നും ശേഖരിക്കുന്ന സാംപിളുകൾക്ക് പകരം കവിള്‍ക്കൊണ്ട വെള്ളം ഉപയോഗിക്കാമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ സയൻസ് (ഐസിഎംആർ) പഠനം. SARS-CoV-2 വൈറസുകളെ കണ്ടെത്താൻ കവിൾകൊണ്ട വെള്ളം മതിയാവുമെന്നാണ് പഠനം ചുണ്ടിക്കാട്ടിട്ടുന്നതെന്ന് വാര്‍ത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

മൂക്കിൽ നിന്നും സാംപിളുകൾ ശേഖരിക്കുന്നതിൽ ആളുകൾക്കുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് മറ്റ് മാർഗ്ഗങ്ങൾ തേടാൻ ഇടയാക്കിയത്. മെയ്-ജൂൺ മുതൽ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ കഴിയുന്ന 50 കോവിഡ് രോഗികളിൽ നിന്ന് സാംപിളുകൾ ശേഖരിച്ചാണ് ഐസി‌എം‌ആറിലെ ഗവേഷകർ താരതമ്യ പഠനം നടത്തിയത്. മൂക്കിൽ നിന്നും സാംപിളുകൾ ശേഖരിക്കുന്നത് രോഗികളിൽ ചുമ, തുമ്മൽ എന്നിവയിലേക്ക് നയിക്കാരുണ്ട്.

എന്നാൽ വായിൽ കവിൾ കൊണ്ട വെള്ളം സാപിൾ പരിശോധനയ്ക്ക് ഉപയോഗിക്കുന്നത് ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നു. അതുകൊണ്ട് തന്നെ എയറോസോൾ മൂലമുണ്ടാകുന്ന സംക്രമണ സാധ്യത കുറയ്ക്കുതും ഈ രീതി ഉപയോഗപ്രഥമാണ്. അതേസമയം, വെള്ളം കവിൾകൊണ്ട് നൽകാൻ കഴിയാത്ത ഗുരുതരമായ രോഗങ്ങൾ ഉള്ളവർ, ചെറിയ കുട്ടികൾ എന്നിവരിൽ ഈ രീതി പ്രകാരം സാംപിളുകൾ ശേഖരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്.

SARS-CoV2 കണ്ടെത്തുന്നതിനായി സാമ്പിൾ ശേഖരണത്തിനായുള്ള ബദലായി കവിൾകൊണ്ട വെള്ളത്തിന്റെ സാംപിളുകൾ കൊണ്ട് സാധ്യമാവുമെന്ന് പഠനത്തിന്റെ പ്രാഥമിക ഫലങ്ങൾ കാണിക്കുന്നു. എളുപ്പത്തിൽ സ്വയം സാംപിളുകൾ നൽകാം, ആരോഗ്യ പ്രവർത്തകരെ ഒഴിവാക്കാം എന്നിവയ്ക്ക് പുറമെ സ്വാബുകളുടെയും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെയും ആവശ്യകത കുറയ്ക്കുന്നതിലൂടെ ഗണ്യമായ ചെലവ് ലാഭിക്കാൻ ഇടയാക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

മൂക്കിൽ നിന്നും സാംപിളുകൾ ശേഖരിക്കുന്നത് 72% പേരും മിതമായ തോതിലെങ്കിലുമുള്ള അസ്വസ്ഥത രേഖപ്പെടുത്തി. എന്നാൽ 24 ശതമാനം പേർക്ക് മാത്രമാണ് കവിൾ കൊണ്ട വെള്ളം സാംപിളായി ശേഖരിക്കുന്നതിൽ നേരിയ അസ്വസ്ഥതകൾ പോലും രേഖപ്പെടുത്തിയതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Next Story

Related Stories