TopTop
Begin typing your search above and press return to search.

റെംഡിസിവിര്‍ ശ്വാസകോശ തകരാറ് പരിഹരിക്കുന്നു, കോവിഡ് വാക്‌സിന്‍ ഗവേഷണത്തില്‍ നിര്‍ണായക കണ്ടെത്തല്‍

റെംഡിസിവിര്‍ ശ്വാസകോശ തകരാറ് പരിഹരിക്കുന്നു, കോവിഡ് വാക്‌സിന്‍ ഗവേഷണത്തില്‍ നിര്‍ണായക കണ്ടെത്തല്‍

യുഎസ് കമ്പനിയായ ജിലീഡ് സയന്‍സസ് നിര്‍മ്മിച്ച ആന്റിവൈറല്‍ മരുന്നായ റെംഡിസിവിര്‍ ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതായി കണ്ടെത്തല്‍. മകാക്വീ കുരങ്ങുകളില്‍ നടത്തിയ പരീക്ഷണമാണ് വിജയമായത് എന്ന് ഇന്നലെ മെഡിക്കല്‍ ജേണലായ നാച്വര്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. മനുഷ്യരില്‍ നടത്തിയ പരീക്ഷണങ്ങളില്‍ കോവിഡിനെതിരായ പ്രതിരോധത്തില്‍ പുരോഗതി കാണിച്ച മരുന്ന റെംഡിസിവിര്‍ ആണ്. 12 മകാക്വീ കുരങ്ങുകള്‍ക്ക് കൊറോണ വൈറസ് ഇന്‍ഫെക്ഷനുണ്ടാക്കി ഇവയില്‍ ആറെണ്ണത്തിന് നേരത്തെ റെംഡിസിവിര്‍ നല്‍കി. റെംഡിസിവിര്‍ നല്‍കിയ കുരങ്ങുകള്‍ ശ്വാസകോശ സംബന്ധമായ യാതൊരു ബുദ്ധിമുട്ടും കാണിച്ചില്ല. അവരുടെ തകരാറുകള്‍ കുറയുകയും ചെയ്തു - പഠനം പറയുന്നു.

ഇന്‍ഹേല്‍ ചെയ്യാന്‍ കഴിയുന്നതടക്കം കൂടുതല്‍ ഏളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന റെംഡിസിവിര്‍ വേര്‍ഷനുകള്‍ വികസിപ്പിക്കാന്‍ ശ്രമിക്കുകയാണ് ജിലീഡ് സയന്‍സസ്. കുരങ്ങുകളില്‍ നടത്തിയ പരീക്ഷണത്തിന്റെ വിവരങ്ങള്‍ ഏപ്രിലില്‍ യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് പ്രസിദ്ധീകരിച്ചിരുന്നു. കോവിഡ് രോഗികളില്‍ ന്യൂമോണിയ ശക്തമാകുന്നത് തടയാനായി എത്രയും വേഗം റെംഡിസിവിര്‍ ഉപയോഗിച്ചുതുടങ്ങണമെന്ന് പഠനം നടത്തിയവര്‍ പറയുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ അടിയന്തര സാഹചര്യത്തില്‍ റെംഡിസിവിര്‍ ഉപയോഗിക്കാന്‍ യുഎസ്സും ഇന്ത്യയും ദക്ഷിണ കൊറിയയും അനുമതി നല്‍കിയിട്ടുണ്ട്. ചില യൂറോപ്യന്‍ രാജ്യങ്ങളും ഇത് ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. കോവിഡ് രോഗമുക്തിക്ക് റെംഡിസിവിര്‍ സഹായകമാകുമെന്ന് പഠനങ്ങള്‍ പറയുന്നു.


Next Story

Related Stories