TopTop
Begin typing your search above and press return to search.

കൊവിഡ് രോഗികളില്‍ ഗ്ലെന്‍മാര്‍ക്ക് പഠനം ആരംഭിച്ചു

കൊവിഡ് രോഗികളില്‍ ഗ്ലെന്‍മാര്‍ക്ക് പഠനം ആരംഭിച്ചു

കൊവിഡ്-19 ചികിത്സയ്ക്ക് ഫാബിഫ്ളൂ ഉപയോഗിച്ച 1000 രോഗികളില്‍ പോസ്റ്റ് മാര്‍ക്കറ്റിങ് സര്‍വൈലന്‍സ് പഠനം ആരംഭിച്ചതായി മരുന്ന് പുറത്തിറക്കിയ ഗവേഷണാധിഷ്ഠിത ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഗ്ലെന്‍മാര്‍ക്ക്. മരുന്നിന്റെ ഫലപ്രാപ്തിയും സുരക്ഷയും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനാണ് ഇതെന്ന് കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

കൂടാതെ ഓറല്‍ ആന്റിവൈറല്‍ മരുന്നായ ഫാബിഫ്ളൂവിന്റെ ഇന്ത്യയിലെ വില 27 ശതമാനം കുറച്ചു. 103 രൂപയില്‍ നിന്ന് 75 രൂപയായാണ് വില കുറച്ചിരിക്കുന്നത്. ഗ്ലെന്‍മാര്‍ക്കിന്റെ ആഭ്യന്തര ഗവേഷണ വിഭാഗമാണ് ഫാബിഫ്ളൂ വികസിപ്പിച്ചത്. ഫാബിഫ്ളൂ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. പരീക്ഷണഫലം ഉടന്‍ ലഭ്യമാകുമെന്നും പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

പോസ്റ്റ് മാര്‍ക്കറ്റിങ് സര്‍വൈലന്‍സ് പഠനം മരുന്നിന്റെ ക്ലിനിക്കല്‍ ഫലപ്രാപ്തിയെക്കുറിച്ചും രോഗികളുടെ സുരക്ഷയെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ നല്‍കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങളെന്ന് ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് സീനിയര്‍ വൈസ് പ്രസിഡന്റ് ആന്‍ഡ് ഹെഡ്-ഇന്ത്യ ബിസിനസ് അലോക് മാലിക് പറഞ്ഞു.


Next Story

Related Stories