TopTop
Begin typing your search above and press return to search.

ഫാബി ഫ്ളൂ, ഒരു ഗുളികയ്ക്ക് 103 രൂപ - കോവിഡിന് ഫാവിപിരാവിർ ടാബ്ലറ്റുമായി ഗ്ലെൻമാർക്ക്

ഫാബി ഫ്ളൂ, ഒരു ഗുളികയ്ക്ക് 103 രൂപ - കോവിഡിന് ഫാവിപിരാവിർ ടാബ്ലറ്റുമായി ഗ്ലെൻമാർക്ക്

തീവ്രമല്ലാത്ത കോവിഡ് 19 കേസുകളില്‍ രോഗികള്‍ക്ക് നല്‍കാനായി ഫാവിപിരാവിര്‍ മരുന്ന് ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനി ഇറക്കി. ടാബ്ലറ്റ് ഒന്നിന് 103 രൂപയാണ് വില. 34 ഗുളികകളുള്ള ഒരു സ്ട്രിപ്പിന് 3500 രൂപയാണ് പരമാവധി വില. അതേസമയം കോവിഡ് രോഗം പൂര്‍ണമായി മാറ്റാന്‍ കഴിയുന്ന ടാബ്ലറ്റ് ആയി ഇതിനെ കാണരുതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. കോവിഡ് ബാധയുടെ തീവ്രത കുറക്കാന്‍ ഫാവിപിരാവിര്‍ സഹായിക്കും. എന്നാല്‍ എത്രത്തോളം ഫലപ്രദമാണ് ഫാവിപിരാവിര്‍ എന്നറിയാന്‍ കുറച്ച് മാസങ്ങള്‍ കൂടി വേണ്ടിവരും. ഫാബി ഫ്‌ളൂ എന്ന പേരിലാണ് മരുന്ന് പുറത്തിറക്കിയിരിക്കുന്നത്. കോവിഡ് 19 ചികിത്സയ്ക്കായി ഇന്ത്യയില്‍ അംഗീകാരം ലഭിക്കുന്ന ആദ്യ ഫാവിപിരാവിര്‍ മരുന്നാണ് ഫാബി ഫ്‌ളൂ. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അംഗീകാരം വെള്ളിയാഴ്ചയാണ് ഈ മരുന്നിന് കിട്ടിയത്.

ഈ മരുന്ന് നേരത്തെ നേരത്തെ ഇന്‍ഫ്‌ളുവെന്‍സയ്ക്കായി ജപ്പാനില്‍ ഉപയോഗിച്ചിരുന്നു. ജപ്പാനില്‍ കോവിഡ് രോഗികള്‍ക്കും ഈ മരുന്ന് നല്‍കുന്നുണ്ട്. ചൈന ഇത് ഉപയോഗിച്ചിരുന്നു. റഷ്യയും ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുണ്ട്. ആന്റിവൈറല്‍ മരുന്നുകളായ റെംഡിസിവിറും ഫാവിപിരാവിറും കോവിഡ് 19ന് പൂര്‍ണമായി ഫലപ്രദമല്ലെന്നും ഇന്‍ഫ്‌ളുവെന്‍സയ്ക്കാണ് ഇവ ഉപയോഗിച്ചുപോന്നതെന്നും ഷാലിമാര്‍ ബാഗിലെ ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ ഡോ.വികാസ് മൗരി പറഞ്ഞു. അതേസമയം ഫാവിപിരാവിറിന് ചില ഗുണഫലങ്ങള്‍ കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് ഇതിന് അനുമതി നല്‍കിയത്. പ്രമേഹവും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമുള്ളവര്‍ക്ക് ഫാവിപിരാവിര്‍ നല്‍കാം. നാല് ദിവസത്തിനകം വൈറസ് തോതില്‍ കുറവ് വരുത്താന്‍ മരുന്ന് സഹായിക്കുന്നുണ്ട്.

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന ഘട്ടത്തില്‍ ഫാബി ഫ്‌ളൂ മരുന്ന് ആശ്വാസമാണ്. എന്നാല്‍ ഈ മരുന്ന് മാത്രമായി ഉപയോഗിക്കാനാവില്ല. ഈ മരുന്ന് വ്യാപകമായി ഉപയോഗിച്ചാല്‍ മാത്രമേ ഇതിന്റെ ഫലപ്രാപ്തി അറിയാന്‍ കഴിയൂ. റെംഡിസിവിര്‍ ഒരു ഇന്‍ട്രാവേനസ് ഡ്രഗ് ആണ്. അതേമയം ഫാവിപിരാവിര്‍ ഒരു ഓറല്‍ ഡ്രഗ്ഗും. ഇത് വീട്ടില്‍ കൊണ്ടുപോകാന്‍ കഴിയും. അതേസമയം റെംഡിസിവിറോ ഫാവിപിരാവിറോ കോവിഡ് ചികിത്സയില്‍ നിര്‍ണായകമായ എന്തെങ്കിലും മാറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്ന് ലംഗ് സര്‍ജ്ജന്‍ ഡോ. അരവിന്ദ് കുമാര്‍ പറഞ്ഞു. ഡെക്‌സ്‌മെതാസോണിന് മാത്രമേ ഇത്തരത്തിലൊരു ഗെയിം ചേഞ്ചറായി പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നാണ് കരുതുന്നത്. ഡെക്സാമെതാസോണിന് മരണനിരക്ക് കുറക്കാൻ കഴിയുന്നതായി വ്യക്തമായിട്ടുണ്ട്. ഇതിന് വില കുറവാണ്.


Next Story

Related Stories