ലോകത്ത് കോവിഡ് 19 മൂലമുള്ള മരണം 4,25,282 ആയി. 76,32,517 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. യൂറോപ്പില്‍ 23,63,538 കേസുകള്‍ ഇതുവരെ വന്നു. ഇതില്‍ 1,86,843 പേര് മരിച്ചു. ലാറ്റിനമേരിക്കയില്‍ കോവിഡ് അതിവേഗം വ്യാപിക്കുകയാണ്. ഇതുവരെ 76,343 പേര് മരിച്ചു. 15,69,938 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. യുഎസ്സില്‍ 1,14,643 പേര് കോവിഡ് മൂലം മരിച്ചു. ബ്രസീലില്‍ 41828 പേരും യുകെയില്‍ (ബ്രിട്ടന്) 41481 പേരും ഇറ്റലിയില്‍ 34223 പേരും ഫ്രാന്‍സില്‍ 29374 പേരും മരിച്ചു. യുഎസ് (21,16,922), ബ്രസീല്‍ (8,29,902), റഷ്യ (5,11,423), ഇന്ത്യ (3,09,603) എന്നിങ്ങനെയാണ് ഏറ്റവുമധികം കോവിഡ് കേസുകളുള്ള നാല് രാജ്യങ്ങളുടെ കണക്കുകള്‍.
ലോകത്ത് കോവിഡ് മരണം 4.25 ലക്ഷം കടന്നു, ഇതുവരെ സ്ഥിരീകരിച്ചത് 76 ലക്ഷത്തില്‍ പരം കേസുകള്‍

Next Story