TopTop
Begin typing your search above and press return to search.

ലോകത്ത് കോവിഡ് മരണം 3.25 ലക്ഷം കടന്നു, ഇതുവരെ അരക്കോടിയിലേറെ കേസുകൾ

ലോകത്ത് കോവിഡ് മരണം 3.25 ലക്ഷം കടന്നു, ഇതുവരെ അരക്കോടിയിലേറെ കേസുകൾ

ലോകത്ത് കോവിഡ് മരണം 3,25,973 ആയി. 50,27,102 പോസിറ്റീവ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 19,81,845 പേരാണ് രോഗമുക്തി നേടിയത്. 27,19,284 പേര്‍ ചികിത്സയില്‍ തുടരുന്നു. ഇതില്‍ 6,73,826 പേരുടെ നില തൃപ്തികരമാണ്. 45,458 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇതുവരെ 15 ലക്ഷത്തിലധികം പോസിറ്റീവ് കേസുകളാണ് വന്നത്. 15,73,845 പേര്‍ക്കാണ് യുഎസ്സില്‍ ഇതുവരെ കോവിഡ് ബാധിച്ചത്. ഇതില്‍ ഒരു ദിവസത്തിനിടെ പുതുതായി വന്നത് 3262 കേസുകള്‍. മരണം 93,708 ആയി. പുതിയ മരണം 175. രോഗമുക്തി നേടിയത് 3,61,528 പേര്‍. 11,18,609 പേര്‍ ചികിത്സയില്‍ തുടരുന്നു. 17249 പേരുടെ നില ഗുരുതരമാണ്.

യുഎസ് കഴിഞ്ഞാല്‍ റഷ്യയിലാണ് കൂടുതല്‍ കോവിഡ് കേസുകള്‍. 3,08,705. പുതുതായി 8764 കേസുകളും 135 മരണവും. ആകെ മരണം 2972. രോഗമുക്തി നേടിയത് 85392 പേര്‍. 2,20,341 പേര്‍ ചികിത്സയില്‍ തുടരുന്നു. 2300 പേരുടെ നില ഗുരുതരം. യുഎസ് കഴിഞ്ഞാല്‍ യുകെയിലാണ് കൂടുകല്‍ മരണം. 35341. ഇതുവരെ സ്ഥിരീകരിച്ചത് 2,48,818 കേസുകള്‍. ഇറ്റലിയില്‍ മരിച്ചത് 32169 പേര്‍. ഇതുവരെ സ്ഥിരീകരിച്ചത് 2,26,699 കേസുകള്‍. ഫ്രാന്‍സില്‍ മരണം 28022. സ്ഥിരീകരിച്ചത് 1,80,809 കേസുകള്‍. സ്‌പെയിനില്‍ 27,778 പേര്‍ ഇതുവരെ മരിച്ചു. 2,78,803 കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. ബ്രസീലില്‍ 2,75,087 കേസുകള്‍ ഇതുവരെ സ്ഥിരീകരിക്കുകയും 18,121 പേര്‍ മരിക്കുകയും ചെയ്തു.

Next Story

Related Stories