TopTop
Begin typing your search above and press return to search.

ലോകത്ത് കോവിഡ് മരണം രണ്ട് ലക്ഷം കടന്നു

ലോകത്ത് കോവിഡ് മരണം രണ്ട് ലക്ഷം കടന്നു

ലോകത്ത് കോവിഡ് 19 മൂലമുള്ള മരണം രണ്ട് ലക്ഷം കടന്നു. 2,00,430 പേരാണ് കോവിഡ് മൂലം ലോകത്താകെ ഇതുവരെ മരിച്ചത്. 28,67,984 പോസിറ്റീവ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 8,19,310 പേരുടെ അസുഖം ഭേദമായി. 18,48,244 പേര്‍ ചികിത്സയില്‍ തുടരുകയാണ്.

യുഎസില്‍ 52,843 പേരാണ് ഇതുവരെ മരിച്ചത്. ആകെ സ്ഥിരീകരിച്ചത് 9,29,841 കോവിഡ് കേസുകള്‍. 1,10,504 പേര്‍ക്ക് അസുഖം ഭേദമായി. 7,66,494 പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ 15097 പേരുടെ നില ഗുരുതരമാണ്.

സ്‌പെയിനില്‍ 2,23,759 കോവിഡ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. മരണം 22902 ആയി. 3995 കേസുകളും 378 മരണങ്ങളും 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തു. 95708 പേര്‍ക്ക് അസുഖം ഭേദമായി. 1,05,149 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 7705 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യയില്‍ ഇറ്റലി തന്നെയാണ് രണ്ടാമത്. 26,384 പേരാണ് ഇറ്റലിയില്‍ കോവിഡ് മൂലം ഇതുവരെ മരിച്ചത്. ഇതുവരെ സ്ഥിരീകരിച്ചത് 1,95,351 കേസുകള്‍. പുതുതായി 2357 കേസുകളും 415 മരണവും. 63120 പേര്‍ സുഖം പ്രാപിച്ചു. 1,05,847 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 102 പേരുടെ നില ഗുരുതരമാണ്. ഫ്രാന്‍സില്‍ 22245 പേരും യുകെയില്‍ 20319 പേരും ഇതുവരെ മരിച്ചു.


Next Story

Related Stories