TopTop
Begin typing your search above and press return to search.

കൊവിഡ് 19 - ഗുജറാത്തില്‍ ഒരാള്‍ മരിച്ചു, ഇന്ത്യയില്‍ മരണം 7, കേസുകള്‍ 370

കൊവിഡ് 19 - ഗുജറാത്തില്‍ ഒരാള്‍ മരിച്ചു, ഇന്ത്യയില്‍ മരണം 7, കേസുകള്‍ 370

ഗുജറാത്തില്‍ ഒരാള്‍ മരിച്ചതോടെ ഇന്ത്യയിലെ കൊറോണ (കൊവിഡ് 19) പോസിറ്റീവ് കേസുകളുടെ എണ്ണം 370 ആയി. ഗുജറാത്തില്‍ ആദ്യമായാണ് കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുംബൈയില്‍ മൂന്നാമത്തെ മരണം ഇന്നലെ രാത്രിയും ബിഹാറില്‍ ആദ്യത്തെ മരണം ഇന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്നുണ്ടായിരിക്കുന്ന രണ്ടാമത്തെ മരണമാണ് ഗുജറാത്തിലുണ്ടായിരിക്കുന്നത്. സൂറത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 69കാരനാണ് കൊറോണ മൂലം മരിച്ചത്.

ബിഹാറില്‍ ഇന്ന് മരിച്ച 38കാരനാണ് ഇന്ത്യയില്‍ ഇതുവരെ കൊറോണ വൈറസ് മൂലം മരിച്ച ഏറ്റവും പ്രായം കുറഞ്ഞയാള്‍. കിഡ്‌നി തകരാറിനെ തുടര്‍ന്നാണ് കൊറോണ പോസിറ്റീവ് ആയ ബിഹാര്‍ സ്വദേശി മരിച്ചത്. മുംബയ്ക്കാരനായ 63കാരനെ മാര്‍ച്ച് 19നാണ് പനിയെ തുടര്‍ന്ന് എച്ച് എന്‍ റിലയന്‍സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.

കൊറോണ വൈറസ് ഗുരുതര സാഹചര്യമുണ്ടാക്കിയിട്ടുള്ള രാജ്യത്തെ 75 ജില്ലകളെ പൂര്‍ണമായും ലോക്ക് ഡൗണ്‍ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ട്രെയിനുകളും അന്തര്‍സംസ്ഥാന ബസ് സര്‍വീസുകളും മെട്രോകളും മാര്‍ച്ച് 31 വരെ റദ്ദാക്കിയിരിക്കുകയാണ്.


Next Story

Related Stories