TopTop

നിരന്തരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ആർത്തവവിരാമം വൈകിക്കും

നിരന്തരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ആർത്തവവിരാമം വൈകിക്കും

മാസത്തില്‍ കൂടുതല്‍ തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ആർത്തവവിരാമം വൈകാന്‍ കാരണമാകുമെന്ന് പുതിയ പഠനം. സ്റ്റഡി ഓഫ് വിമൻസ് ഹെൽത്ത് അക്രോസ് ദി നേഷന്‍ അമേരിക്കയിലെ 2,936 സ്ത്രീകളില്‍ നടത്തിയ പഠനമാണ് കൌതുകകരമായ വിവരങ്ങള്‍ പുറത്തുവിടുന്നത്. വിശദമായ പഠനം റോയൽ സൊസൈറ്റി ഓപ്പൺ സയൻസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആഴ്ചയിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സ്ത്രീകൾക്ക്, മാസത്തിലൊരിക്കൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകളേക്കാൾ ആർത്തവവിരാമം വരാനുള്ള സാധ്യത 28% കുറവാണെന്ന് ഗവേഷകർ കണ്ടെത്തി. 'വിവാഹിതരായ സ്ത്രീകള്‍ക്ക് പെട്ടന്ന് ആർത്തവവിരാമം ഉണ്ടാകുന്ന പ്രവണത ശ്രദ്ധയില്‍ പെട്ടതോടെയാണ് ഇങ്ങനെയൊരു പഠനത്തിലേക്ക് നീങ്ങിയതെന്ന്' ഗവേഷകയും ലണ്ടൻ യൂണിവേഴ്സിറ്റി കോളജിലെ പരിണാമ നരവംശശാസ്ത്രത്തിൽ പിഎച്ച്ഡി സ്കോളറുമായ മേഗൻ ആർനോട്ട് പറയുന്നു.

നിരന്തരമായ ലൈംഗിക ജീവിതം ഇല്ലാതാകുന്നതോടെ ശരീരം ഗര്‍ഭധാരണത്തിനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയുന്നതാണ് ലൈംഗികജീവിതം ഇല്ലാത്തവര്‍ക്കിടയില്‍ ആര്‍ത്തവവിരാമം നേരത്തെ എത്തുന്നതിനു കാരണമെന്ന് ഈ പഠനം പറയുന്നു. നേരത്തെ നടത്തിയ ചില പഠനങ്ങളില്‍, അവിവാഹിതരായ സ്ത്രീകളെയും വിവാഹമോചിതരെയും അപേക്ഷിച്ച്, വിവാഹിതരായ സ്ത്രീകളില്‍ ആര്‍ത്തവവിരാമം വൈകിയാണെന്നു കണ്ടെത്തിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയെന്നോണം ആണ് പുതിയ പഠനം.

പഠനത്തിന്റെ വിശദ രൂപം ഇവിടെ വായിക്കാം:https://royalsocietypublishing.org/doi/10.1098/rsos.191020


Next Story

Related Stories