TopTop
Begin typing your search above and press return to search.

ആരോഗ്യ സഞ്ജീവനി ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പോളിസി ആരംഭിച്ചു

ആരോഗ്യ സഞ്ജീവനി ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പോളിസി ആരംഭിച്ചു

എസ്ബിഐ ജനറല്‍ ഇന്‍ഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി ആരോഗ്യ സഞ്ജീവനി ഹെല്‍ത്ത് ഇന്‍ഷ്വറന്‍സിന് തുടക്കം കുറിച്ചു. ഈ പോളിസി ഇന്ത്യയില്‍ എവിടെയും ഒരു ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ ഹോസ്പിറ്റലൈസേഷന്‍ പരിരക്ഷ നല്‍കുന്നതായി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ടയര്‍ 2, 3 നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഈ ഉല്‍പ്പന്നം വിജയകരമായി വിപണനം ചെയ്യാന്‍ ഞങ്ങള്‍ സജ്ജരായിരിക്കുകയാണെന്ന് എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ പുഷന്‍ മഹാപത്ര പറഞ്ഞു. ആരോഗ്യ പ്രീമിയര്‍, ആരോഗ്യ പ്ലസ്, ആരോഗ്യ ടോപ്പ് അപ്പ് എന്നിങ്ങനെയുള്ള മറ്റ് ഹെല്‍ത്ത് പ്ലാനുകളെപ്പോലെ എസ്ബിഐ ജനറലിന്റെ ഹെല്‍ത്ത് ബൊക്കെയില്‍ ആരോഗ്യ സഞ്ജീവനിയെ അവതരിപ്പിക്കുന്നതില്‍ പ്രത്യേക താലപര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ്-19 ന്റെ ആശുപത്രി ചികിത്സാ ചെലവ് ആരോഗ്യ സഞ്ജീവനി വഹിക്കുന്നതാണ്. പോളിസിയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക്, ഉപഭോക്താക്കള്‍ക്ക് എസ്ബിഐ ജനറല്‍ ഇന്‍ഷ്വറന്‍സിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം - https://www.sbigeneral.in/por-ta-l/


Next Story

Related Stories