എയ്ഡ്സ് പ്രതിരോധ പരിപാടികൾ ഫലപ്രഥമാണെന്ന സൂചകൾ നൽകി സംസ്ഥാനത്ത് പുതുതായി എയ്ഡ്സ് രോഗം ബാധിക്കുന്നവരുടെ എണ്ണം ഓരോ വർഷവും കുറയുന്നതായി റിപ്പോർട്ട്. സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി നടക്കിയ കണക്കെടുപ്പിലാണ് ഏറെ ശുഭാപ്തി വിശ്വാസം നൽകുന്ന കണ്ടെത്തലുള്ളത്. പത്ത് വർഷത്തിനിടെ പുതിയ രോഗ ബാധിതരുടെ എണ്ണത്തിൽ പകുതിയോളം കുവുണ്ടെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.
2010 ൽ പുതുതായി രോഗബാധയുള്ളതായി 2342 പേരിൽ കണ്ടത്തിയപ്പോൾ കഴിഞ്ഞവർഷം 1,220 പേരിലാണ് പുതിയ രോഗബാധ കണ്ടെത്തിയത്. ഈ വർഷം ഇതുരെയുള്ള കണക്കുകളും കഴിഞ്ഞ വർഷത്തെക്കാൾ കുറവാണ്. ഒക്ടോബർ വരെയുള്ള കണക്കുകൾ പ്രകാരം 985 പേരിൽ മാത്രമാണ് പുതിയ രോഗബാധ കണ്ടെക്കിയത്.
പുതിയ രോഗബാധിതരുടെ കണക്ക് കഴിഞ്ഞ പത്ത് വർഷത്തിനിടെ- 2010 - 2342, 2011 - 2160, 2012 - 1909, 2013 - 1740, 2014 - 1750, 2015 - 1494, 2016 - 1438, 2017 - 1299, 2018 - 1220, 2019 - 985 എന്നിങ്ങനെയാണ്.
ഇതിന് പുറമെ എച്ച്ഐവി പരിശോധനയ്ക്കു വിധേയമാവുന്നവരുടെ എണ്ണത്തിൽ ക്രമാനുഗതമായ വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്. 10 വർഷം മുൻപ് 2.40 ലക്ഷം പേരാണ് എച്ച്ഐവി പരിശോധനയ്ക്കു വിധേയമായെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുമ്പോൾ പുതിയ കണക്കുകളിൽ ഇത് 5.56 ലക്ഷമായി ഉയർന്നിട്ടുണ്ട്. ഏറ്റവും പുതിയ കണക്കനുസരിച്ച് കേരളത്തിൽ 34,748 എച്ച്ഐവി രോഗബാധിതരുണ്ട്. രാജ്യത്താകമാനം 21.40 ലക്ഷം പേർ എച്ച്ഐവി ബാധിതരാണ്. ഇതിൽ 40 ശതമാനം സ്ത്രീകളാണെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, പുതിയ രോഗികളുടെ എണ്ണം കുറയുന്നെന്ന കണക്കുകൾ ചൂണ്ടിക്കാട്ടുമ്പോഴും ഒരു മാസം ശരാശരി 100 പേർക്കെങ്കിലും പുതുതായി രോഗം ബാധിക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ 2030 ഓടെ എയ്ഡ്സ് രോഗത്തെ ലോകത്തു നിന്നു തുടച്ചു നീക്കുക എന്ന ലക്ഷ്യമാണ് ലോകാരോഗ്യ സംഘടന മുന്നോട്ടുവയ്ക്കുന്നത്.