TopTop
Begin typing your search above and press return to search.

എന്തുകൊണ്ട് ലോക്ക് ഡൌൺ ചെയ്യുന്നില്ല? കൊറോണയെ ചെറുത്തുനിന്ന സിംഗപ്പൂർ മാതൃക

എന്തുകൊണ്ട് ലോക്ക് ഡൌൺ ചെയ്യുന്നില്ല? കൊറോണയെ ചെറുത്തുനിന്ന സിംഗപ്പൂർ മാതൃക

കൊറോണ വൈറസിനെതിരെ സിങ്കപ്പൂർ സ്വീകരിച്ചുവരുന്ന നടപടികൾ ഒരു മാതൃകയെന്ന നിലയിൽ പലരും ഉയർത്തിപ്പിടിക്കുകയാണ്. അവസാന റിപ്പോർട്ട് വരുമ്പോൾ 631 പേരാണ് വൈറസ് ബാധിതരായി സിംഗപ്പൂരിലുള്ളത്. രണ്ടു മരണവും. ഇവിടെ വൈറസിന്റെ പടർച്ചാനിരക്കു മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു തുലോം കുറവുമാണ്.

ഇത്തരത്തിൽ സുസ്സജ്ജമായി കൊറോണയെ നേരിടുവാൻ സിംഗപ്പൂരിനെ തയ്യാറാക്കിയത്, 2002 - 2003 കാലഘട്ടത്തിൽ അവർ നേരിട്ട സാർസ് വൈറസ് ബാധയുടെ അനുഭങ്ങളാണ്. സാർസ് വൈറസ് കാലത്തു തന്നെ തങ്ങളുടെ രാജ്യം ഇത്തരമൊരു പകർച്ചവ്യാധിയെ നേരിടുവാൻ തയ്യാറല്ലെന്ന് മനസിലാക്കിയ അവർ ഐസൊലേഷൻ വാർഡുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടു കൂടിയ നിരവധി ആശുപത്രികളും മറ്റു സജ്ജീകരണങ്ങളും നിർമ്മിക്കുകയും, പകർച്ചവ്യാധി കാലത്തു പാലിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച നിയമങ്ങൾ നിർമ്മിക്കുകയും മറ്റനുബന്ധ നടപടികളും സ്വീകരിക്കുകയും ചെയ്തു. ഡിസംബർ മുപ്പത്തിയൊന്നിന് ആദ്യമായി ചൈനയിൽ കൊറോണ വൈറസ് പ്രത്യക്ഷപെട്ടപ്പോൾത്തന്നെ സിംഗപ്പൂർ രോഗത്തെ നേരിടുവാൻ തയ്യാറെടുത്തു തുടങ്ങി. ജനുവരി അവസാനത്തോടെ ലോകാരോഗ്യ സംഘടന കൊറോണയെ മഹാമാരിയായി പ്രഖ്യാപിക്കുമ്പോഴേക്കും സിംഗപ്പൂർ രോഗം നേരിടാൻ പൂർണമായും സജ്ജമായി കഴിഞ്ഞിരുന്നു. ചൈനയുടെ അനുഭവം കണ്ടു ഭയന്ന തായ്‌വാൻ, ദക്ഷിണ കൊറിയ, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളും യാതൊരു അങ്കലാപ്പുമില്ലാതെ കൊറോണയെ നേരിടുവാനുള്ള നടപടികളുമായി മുന്നോട്ടുപോയിത്തുടങ്ങി. എന്നാൽ ലോകത്തിന്റെ മറ്റു ഭാഗങ്ങളൊന്നും ഇത്തരം തയ്യാറെടുപ്പുകൾക്കൊന്നും തയ്യാറായില്ല. വൈറസ് ബാധ സ്ഥിരീകരിച്ചവരെ ആശുപത്രികളിൽ പാർപ്പിക്കുക മറ്റു രാജ്യങ്ങളിൽനിന്നും വ്യത്യസ്തമായി സിംഗപ്പൂർ എന്ത് ചെയ്യുന്നുവെന്ന് പരിശോധിച്ചാൽ, രോഗം സ്ഥിരീകരിച്ചവരെ വീടുകളിലേക്ക് തിരിച്ചയക്കാതെ കർശനമായ നിരീക്ഷണത്തിൽ ആശുപത്രിയിൽ പാർപ്പിച്ചു. ചൈനയും ഇത് തന്നെയാണ് ചെയ്തത് , അമ്പതിനായിരത്തോളം കിടക്കകളുള്ള രണ്ടു കൂറ്റൻ ആശുപത്രികളാണ് വുഹാനിൽ ചൈന നിർമ്മിച്ചത്. ഇത് രോഗികൾക്കായുള്ള ആശുപത്രികളായിരുന്നില്ല മറിച്ചു ചെറുതായി രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്കുള്ളതായി രുന്നു. ഇത്തരം രോഗികളെയാണ് അമേരിക്കയും , ഓസ്ട്രേലിയയും മറ്റു യൂറോപ്യൻ രാജ്യങ്ങളും വീടുകളിലേക്കു തിരിച്ചു പറഞ്ഞയച്ചിരുന്നത്, അതാണ് രോഗത്തിന്റെ പടർച്ചാനിരക്കു ഇത്രയ്ക്കു വര്‍ദ്ധിക്കുന്നതിനും കാരണമായത്. വീട്ടിനുള്ളിലെ "തനിച്ചിരിക്കൽ' ഏറെ ശ്രമകരമായ ഒരു പ്രക്രിയയാണ്. നിങ്ങള്‍ക്ക് കുടുംബങ്ങളുമായി സമ്പർക്കം പുലർത്തുവാൻ സാധിക്കുകയില്ല. സ്വന്തമായി ടോയ്‌ലെറ്റും മറ്റു സൗകര്യങ്ങളും നിർബന്ധമായും വേണം, യാതൊരു തരത്തിലും പുറത്തു നിന്നുള്ള സന്ദർശകരെ അനുവദിക്കുകയുമരുത്. നിങ്ങൾ വൈറസിനെ തടയാനായി വീടുകൾക്കകത്ത്‌ ആളുകളെ നിരീക്ഷണത്തിൽ വയ്ക്കുമ്പോൾ ഇത്തരം നിരവധി കർശന നിർദേശങ്ങൾ പാലിക്കേണ്ടതുണ്ട്. എന്നാൽ സിംഗപ്പൂരിൽ ഞങ്ങൾ കരുതുന്നത് ഇത്തരം രോഗികളെ വീടുകളിൽ പാർപ്പിക്കാതെ മറ്റെവിടെയെങ്കിലും സുരക്ഷിതരായി പാർപ്പിച്ചു നിരീക്ഷിക്കുന്നതാണ് നല്ലതെന്നാണ്. ചെറിയ രീതിയിൽ രോഗലക്ഷണങ്ങളുള്ളവരെയുൾപ്പടെ വൈറസ് ബാധ സ്ഥിരീകരിച്ചയെല്ലാവരെയും പാർപ്പിക്കുവാനുള്ള ആശുപത്രി സൗകര്യം സിംഗപ്പൂരുണ്ട്. നിങ്ങൾ വീടുകൾക്കുള്ളിൽ ആളുകളെ നിരീക്ഷണത്തിൽ വയ്ക്കുകയെണെങ്കിൽ,രോഗം പടരാതിരിക്കുവാനുള്ള സർക്കാർ നിർദേശങ്ങൾ അവർ പാലിക്കുന്നുണ്ടെന്നു എങ്ങിനെ ഉറപ്പുവരുത്തും. നിങ്ങൾ രോഗികളെ ഫോണുകൾ ഉപയോഗിച്ച് പിന്തുടരുന്നുണ്ടോ? രോഗികൾ വീടുകൾക്കുള്ളിലുണ്ടോ എന്നറിയുവാനുള്ള അപ്രതീക്ഷിത പരിശോധനകൾ നടത്തുന്നുണ്ടോ? സർക്കാർ നിർദേശങ്ങൾ അനുസരിച്ചില്ലെങ്കിൽ കടുത്ത ശിക്ഷാനടപടികളുണ്ടോ?

സിംഗപ്പൂരിലെ ഭരണകൂടം പ്രത്യേക സംഘങ്ങളെ ഉപയോഗിച്ച്, രോഗബാധിതരുടെ ബന്ധുക്കളെയും അവർ ബന്ധപ്പെട്ട മറ്റുള്ളവരെയും കണ്ടുപിടിച്ചു സർക്കാരിനെ അറിയിക്കുന്നു. മിക്കവാറും അപ്പോഴേക്കും വൈറസ് ബാധയുടെ ആദ്യ ലക്ഷണങ്ങൾ പ്രകടിപ്പിച്ചുതു ടങ്ങിയ ഇവരിലോരോരുത്തരെയും ഞങ്ങൾ പരിശോധനകൾക്കു വിധേയരാകുന്നു. സിംഗപ്പൂരിൽ നടത്തിയ ടെസ്റ്റുകളിൽ കേവലം ഒരു ശതമാനത്തിൽ താഴെ മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്, ഞങ്ങൾ നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം അപ്പോൾ ഊഹിക്കാവുന്നതാണ്. പിന്തുടർച്ച സംഘങ്ങൾ കണ്ടുപിടിച്ചു കൊണ്ടുവരുന്നവർ പരിശോധനകൾക്കു ശേഷം വൈറസ് ബാധയില്ലെന്നു തെളിഞ്ഞാൽ അവരെ വീടുകൾക്കുള്ളിൽ തനിച്ചിരിക്കാനായി പറഞ്ഞുവിടുന്നു. ഈ ഏകാന്തവാസം കര്‍ശനമാണ്. ദിവസത്തിൽ പലപ്പോഴായി നിങ്ങളുടെ ഫോണിൽ ഒരു എസ്. എം. എസ് വരും അതിൽ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് നിങ്ങളുടെ ലൊക്കേഷൻ വ്യക്തമാക്കി വീടിനുള്ളിലാണെന്നുറപ്പിക്കേണ്ടതുണ്ട്. ഇനി ഫോൺ മറ്റാരെയെങ്കിലുമേല്പിച്ചു പുറത്തേക്കു പോകാമെന്നുവച്ചാൽ ദിവസത്തിൽ പല സമയത്തായി നിങ്ങൾ വീട്ടിലുണ്ടോ എന്നുറപ്പുവരുത്താൻ ആരോഗ്യപ്രവർത്തകർ പരിശോധനയ്ക്കായി വരികയും ചെയ്യും. അങ്ങനെ പിടിക്കപ്പെട്ടാൽ ലഭിക്കുന്ന ശിക്ഷ കടുത്തതായിരിക്കുകയും ചെയ്യും. കൃത്യമായതും, നിരന്തരവുമായ ആശയവിനിമയം വൈറസ് ബാധയെ സംബന്ധിച്ച വിവരങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിനു വ്യക്തമായ സംവിധാനമുള്ള രാജ്യമാണ് സിംഗപ്പൂർ. കൃത്യമായ സന്ദേശങ്ങളാണ് ഞങ്ങൾ ജനങ്ങൾക്കയക്കുന്നത്, "നിങ്ങൾക് അസുഖമുണ്ടെങ്കിൽ നിങ്ങൾ വീടുകൾക്കുള്ളിൽ കഴിയുക" , "നിങ്ങള്‍ക്ക് വൈറസ് ബാധയേറ്റവരുമായി സമ്പർക്കമുണ്ടായിട്ടുണ്ടെങ്കിൽ, നിങ്ങൾ രോഗലക്ഷണങ്ങൾ കാണിക്കുണ്ടെങ്കിൽ, നിങ്ങൾ ടെസ്റ്റിന് വിധേയരാവേണ്ടതുണ്ട്." ഇനി നിങ്ങള്ക്ക് വീടിനകത്തു കഴിയാൻ സാധിക്കില്ല പുറത്തിറങ്ങിയേ തീരൂ എന്നുണ്ടെങ്കിൽ മാസ്കുകൾ ധരിക്കുക. ചുമയ്ക്കുന്നെങ്കിൽ കൈപ്പത്തികൾ ഒഴിവാക്കി കൈമുട്ടുകൾകൊണ്ട് മുഖം മറയ്ക്കുക, അടഞ്ഞ സ്ഥലത്തുള്ള ആൾക്കൂട്ടങ്ങളിൽ കഴിയാവുന്നതും പങ്കെടുക്കാതിരിക്കുക- എന്നി നിർദേശങ്ങൾ കൃത്യമായി ജനങ്ങളിലേക്കെത്തിച്ചിരുന്നു. ബാക്കിയുള്ളവരോട് മുഴുവൻ പരസ്പരം അകലം പാലിക്കുവാൻ നിർദ്ദേശിച്ചിരിക്കുന്നു. ഭക്ഷണശാ ലകളോടും മദ്യശാലകളോടും ജീവനക്കാരെ കുറച്ചു കച്ചവടം നിയന്ത്രിക്കുവാൻ ആവശ്യപെട്ടു. ഇത്തരം നിർദേശങ്ങൾ അനുസരിക്കാതിരുന്നാൽ സംഭവിക്കാവുന്ന ലോക്ക് ഡൗണിനെ സംബന്ധിച്ചും അതുവഴിയുണ്ടായേക്കാവുന്ന സാമ്പത്തിക നഷ്ടത്തെ സംബന്ധിച്ചും ജനങ്ങൾക്ക് ധാരണയുണ്ട്. അതിനാൽ തന്നെ എല്ലാവരും സന്ദർഭത്തിനനുസരിച്ച രീതിയിൽ പ്രതികരിക്കുന്നു. ഇല്ലെങ്കിൽ ലോക്ക് ഡൌൺ അല്ലാതെ രക്ഷയില്ല.

ജനങൾക്ക് സന്ദേശങ്ങളെത്തിക്കുന്നതും ഒരു പ്രത്യേക രീതിയിലാണ്, ആദ്യമായി വൈറസിനെ നേരിടുവാൻ വിവിധ മന്ത്രിസഭാ വകുപ്പുകളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ടാസ്ക് ഫോഴ്സ് രൂപീകരിക്കുകയാണ് ചെയ്തത്. അങ്ങിനെ കൊറോണ ബാധയ്ക്ക് ആരോഗ്യപ്രശ്നമെന്നതിലുപരി ഒരു സാമൂഹിക പ്രശ്നമാണെന്ന ധാരണയും പ്രാധാന്യവും കൈവന്നു. പ്രധാനമന്ത്രി ആഴ്ചയിലൊരിക്കൽ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നുണ്ട്. നേരത്തെ പറഞ്ഞ ടാസ്ക് ഫോഴ്‌സിന്റെ തലവൻ ഇപ്പോൾ ജനങ്ങൾക്കാകെ സുപരിചിതനാണ്. ഈ മൊത്തം സംരംഭത്തിന്റെയും ചുമതല ചില ഉന്നതോദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ്. വളരെ സുതാര്യമായി നടക്കുന്ന ഈ പ്രവർത്തികൾ ജനങ്ങളിൽ സർക്കാരിനോടുള്ള പ്രതീക്ഷ വളർത്തിയിരിക്കുന്നതും വൈറസ് ബാധ തടയുന്നതിനുള്ള നടപടികളെടുക്കുന്നതിൽ സഹായിക്കുന്നു. സർക്കാരിൽ നിന്നുള്ള സന്ദേശങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ട് , ജനങ്ങൾ അവരുടെ പുതിയ നമ്പറുകൾ നൽകുകയും മറ്റു രാജ്യങ്ങളിൽ എന്താണ് നടക്കുന്നതെന്നും സിംഗപ്പൂരിൽ എന്താണ് വേണ്ടതെന്നും നിരന്തരമായി സർക്കാരുമായി ആശയവിനിമയത്തിലേർപ്പെടുന്നു. ഇതിനോടൊപ്പം തന്നെ സിംഗപ്പൂരിൽ ഏറെ പ്രചാരമുള്ള കാർട്ടൂണിലൂടെ ജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പത്തു ലക്ഷത്തോളം പേര് ഓൺലൈൻ വഴി കണ്ടു കഴിഞ്ഞ ഈ കാർട്ടൂണുകൾ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ മറ്റു ഭാഷകളിലേക്ക് വിവർത്തനം ചെയ്തുവരുന്നുണ്ട്. എന്തുകൊണ്ട് സിംഗപ്പൂർ ലോക്ക് ഡൌൺ ചെയ്യുന്നില്ല കൊറോണ വൈറസിൽ നിന്നും കുട്ടികൾ ഏറെ കുറെ സുരക്ഷിതരാണെന്നകാര്യം ശ്രദ്ധേയമാണ് അതിനാൽ തന്നെ വിദ്യാലയങ്ങൾ അടച്ചിടേണ്ടതായ ഒരാവശ്യം ഉണ്ടായിട്ടില്ല. അങ്ങനെ അടച്ചിടുകയാണെങ്കിൽ പിന്നീട് എന്നാണ് തുറക്കാൻ സാധിക്കുക. സിംഗപ്പൂരിൽ ജനജീവിതം സാധാരണ ഗതിയിൽ തുടർന്ന് കൊണ്ടുപോകേണ്ടതുണ്ട്. ഭക്ഷണശാലകളും, പള്ളികളും, സ്കൂളുകളും തുറന്നു തന്നെ പ്രവർത്തിക്കേണ്ടിയിരിക്കുന്നു. സുഗമമായ ജനജീവിതവും സൗകര്യങ്ങളെല്ലാം തന്നെ വേണ്ടത്ര മാറ്റങ്ങളോടെ തുറന്നു പ്രവർത്തിക്കുന്ന ഈ സ്ഥിതിയാണ് കൊറോണ വൈറസിനെ നേരിടുന്നതിൽ വിജയകരമായ മാതൃക. ഈ രോഗത്തിന് മരുന്നോ പ്രതിരോധ വാക്‌സിനോ കണ്ടുപിടിക്കുന്നതുവരെ ഇതേ രീതിയിൽ പോകുക എന്നതു മാത്രമാണ് ഒരേയൊരു പോംവഴി.

തുടക്കത്തിൽ വൈറസ് പരിശോധനകളുടെ എണ്ണം വളരെ കുറവായിരുന്നു.ആദ്യവാരത്തിൽ വുഹാൻ, ഹുബെയ് പ്രവിശ്യകളിൽ നിന്നുള്ളവരെ മാത്രമേ പരിശോധനയ്ക്കു വിധേയമാക്കിയുള്ളു. പിന്നീട് കഴിഞ്ഞ പതിനാലു ദിവസത്തിനുള്ളിൽ ചൈനയിൽ പോയിവന്നവരെ കൂടി പരിശോധിക്കാനാരംഭിച്ചു. ജനുവരി അവസാനത്തോടു കൂടി എല്ലാ ആശുപത്രികളിലും വൈറസ് പരിശോധനയ്ക്കുള്ള സംവിധാനങ്ങൾ നിർമ്മിച്ചു കഴിഞ്ഞിരുന്നു. അതോടെ ഞങ്ങൾ പരിശോധന നടത്തുന്നതിന്റെ രീതി മാറ്റുകയും ശ്വാസസംബന്ധമായ ഏതൊരു അസുഖവുമായി വരുന്നവരെയും, കൊറോണ ബാധിതരോട് സമ്പർക്കം പുലർത്തിയവരെയും പരിശോധനയ്ക്കു വിധേയരാക്കുകയും ചെയ്തു. ഇപ്പോഴാകട്ടെ ചെറിയ പനിയുള്ള സാധാരണ ആശുപത്രി ജീവനക്കാരനാണെങ്കിൽ കൂടിയും പരിശോധനയ്ക്കു വിധേയമാക്കും.

നിങ്ങൾ വൈറസ് ബാധയുടെ ചെറിയ ലക്ഷണങ്ങൾ കാണിക്കുകയും, എന്നാൽ വൈറസ് ബാധയുള്ള രോഗിയുമായി സമ്പർക്കങ്ങളിലാത്ത വ്യക്തിയാണെങ്കിൽ നിങ്ങളെ വീടുകളിലേക്ക് തിരിച്ചുപറഞ്ഞയക്കുന്നതാണ്. അഞ്ചു ദിവസം ജോലിയിൽ നിന്നും വിട്ടുനിൽക്കുന്നതിനാവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റ് നിങ്ങൾക്കു ആശുപത്രിയിൽ നിന്നും നൽകുന്നതാണ്. ദിവസ വേതനത്തിന് ജോലിചെയ്യുന്നവരാണെങ്കിൽ അതോടൊപ്പം നിങ്ങള്‍ക്ക് സാമ്പത്തിക സഹായവും ലഭിക്കുന്നതാണ്.

കേന്ദ്രീകൃതമായ നേതൃത്വം ഞങ്ങളുടെ കയ്യിൽ കൊറോണ ബാധയ്ക്കു മറുമരുന്നായി മന്ത്രങ്ങളൊന്നും തന്നെയില്ല, എല്ലാവരും ചെയ്യുന്ന കാര്യങ്ങൾ ഞങ്ങൾ കുറേറേക്കൂടി കൃത്യമായി നടപ്പാക്കുന്നു. വ്യത്യസ്തമായ രാഷ്ട്രീയ സംവിധാനങ്ങളുള്ള വലിയ രാജ്യങ്ങളിൽ ഇത്തരം നടപടികൾ ബുദ്ധിമുട്ടാണെന്നറിയാം. പക്ഷെ ജനങ്ങൾ തങ്ങളുടെ ഉത്തരവാദിത്തമെന്തെന്നു തിരിച്ചറിഞ്ഞാൽ മാത്രം മതിയാകും. ഉദാഹരണത്തിന് ജനങ്ങളോട് ആശയവിനിയമയം നടത്തുകയെന്നത് കേന്ദ്രസർക്കാരിന്റെ ചുമതലയായിരിക്കാം. എന്നാൽ സംസ്ഥാനതലത്തിലുള്ള കാര്യങ്ങളെ സംബന്ധിച്ച് സംസ്ഥാന സർക്കാരുകൾ കൃത്യമായ നിർദേശങ്ങൾ നൽകേണ്ടതുണ്ട്. കൃത്യമായി സംഘടിപ്പിക്കപ്പെട്ട ഒരു സംഘവും നേതൃത്വവും ഉണ്ടെങ്കിൽ മാത്രമേ ഈ പദ്ധതികളെല്ലാം നടക്കുകയുള്ളൂ എങ്കിൽ മാത്രമേ ജനത മനഃസമാധാനത്തോടെ ജീവിക്കുകയും നിർദേശങ്ങളനുസരിക്കുകയും ചെയ്യുകയുള്ളൂ.

ദി പ്രിൻ്റിൽ പ്രസിദ്ധീകരിച്ച

ലേഖന

ത്തിൻ്റെ പരിഭാഷ


Next Story

Related Stories